കൊല, കൊള്ള, കവര്‍ച്ച, മര്‍ദ്ദനം ആദിയായ ക്രൂര കൃത്യങ്ങള്‍ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ് നമുക്കു ചുറ്റും. ഈ കുറിപ്പ് തയ്യാറാക്കുന്നതിന്റെ തലേന്നാണ് കണ്ണൂര്‍റെയില്‍വേ സ്റ്റേഷനില്‍വെച്ച് പട്ടാപകല്‍ഒരു സ്ത്രീയെ തീകൊളുത്തി കൊന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിലപ്പുറം പലതും റിപ്പോര്‍ട്ടുകളാവുന്നു. കാമുകന്റെ പ്രലോഭനങ്ങളില്‍പെട്ട് നൊന്തു പെറ്റമാതാവു തന്നെ മക്കളെ നിഗ്രഹിക്കുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നു. എവിടെയാണ് മനുഷ്യന് പിഴവു പറ്റുന്നത്.
പണം, ഭക്ഷണം, സൗകര്യങ്ങള്‍, മികച്ച ചികിത്സാ സംവിധാനങ്ങള്‍എല്ലാം സമകാലത്ത് നിലവിലുണ്ട്. എത്ര മേല്‍ജീവിതം സന്തോഷകരമാവുന്നോ അത്രകണ്ട് മനുഷ്യത്വം മരവിക്കുന്ന വികൃതകാഴ്ചകള്‍. ശല്യം തീര്‍ക്കാനും സ്വത്ത് കൈവശപ്പെടുത്താനും മാതാപിതാക്കളെ വകവരുത്തുന്നത് അപൂര്‍വമല്ലാതായിരിക്കുന്നു. ഇതിനേക്കാള്‍മനുഷ്യനു നശിക്കാന്‍കഴിയാത്ത അവസ്ഥ. ഒരു പുനര്‍ചിന്തനത്തിന് എല്ലാവരും തയ്യാറാവാതിരുന്നാല്‍വരും തലമുറക്ക് ഭീതി വിട്ടൊഴിഞ്ഞ ദിനരാത്രങ്ങള്‍ഇല്ലാതെവരും. കാര്യങ്ങളുടെ ഗമനം ആ ദിശയിലേക്കാണ്.
നാം ആരാണെന്നറിയുകയാണ് മനുഷ്യനായി പരിണമിക്കാനുള്ള പ്രഥമ വഴി. നമ്മുടെതായി യാതൊരു തീരുമാനവുമില്ലാതെ നമ്മെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും അളവില്ലാത്ത അനുഗ്രഹങ്ങള്‍ഒരുക്കിത്തരികയും ചെയ്ത തമ്പുരാനെ കുറിച്ച് അപ്പോള്‍ബോധംവരും. ഇതോടെ തീരുന്നതല്ല മനുഷ്യജീവിതമെങ്കില്‍, വരും നാളേക്കായി നന്‍മ ചെയ്യാന്‍ഓരോരുത്തരും ബാധ്യസ്ഥരാവുമല്ലോ. അങ്ങനെയെങ്കില്‍പടച്ചവന്‍പറഞ്ഞതു പോലെ നടക്കേണ്ടിവരും. അപ്പോള്‍കൊലയും വഞ്ചനയും കളവുമൊന്നുമില്ലാത്ത സുന്ദര സുരഭില ലോകം സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യും. അത് കേവലം വിശ്വാസനാട്യങ്ങള്‍കൊണ്ടും പ്രഖ്യാപനങ്ങള്‍കൊണ്ടും സാധ്യമാവില്ല, പ്രത്യുത ആത്മാര്‍ത്ഥമായ കീഴ്വണക്കമുണ്ടാവണം. അതിന് ശരിയായ രീതിയില്‍മത പഠനവും പരിശീലനവും വേണം.
പ്രതിപ്പട്ടികയില്‍പേരിലെങ്കിലും മുസ്‌ലിമായവര്‍ഉള്‍പ്പെടുന്നത് പോലും അപമാനകരമാണല്ലോ. അന്യോന്യമുള്ള വിദ്വേഷ പ്രവര്‍ത്തനങ്ങള്‍മാറ്റിവെച്ച് മതസംഘടനകളെല്ലാം പ്രധാനമായെടുക്കേണ്ടതാണ് ഈ സംസ്കരണ പ്രവര്‍ത്തനങ്ങള്‍.