“വായനയെ മരിക്കാനനുവദിക്കില്ല’ എന്ന തീവ്രമായ മുദ്രാവാക്യവുമായി കേരളത്തിലെ ആധികാരിക ഇസ്‌ലാമിക ശബ്ദം സുന്നിവോയ്സിന്റെ പ്രചാരണ കായിന്‍ നടന്നുവരികയാണ്. എസ്.വൈ.എസ് 60ാം വാര്‍ഷിക സന്നിധിയില്‍ പുതിയ 60,000 വരിക്കാരെ ചേര്‍ത്ത് നവചരിത്രം രചിക്കാനുള്ള തീരുമാനമെടുത്താണ് സുന്നിവോയ്സ് കായിന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

അറുപതാം വാര്‍ഷികത്തിന്റെ ഭാരിച്ച കര്‍മപരിപാടികള്‍ നെഞ്ചിലേറ്റിയ പ്രവര്‍ത്തകര്‍ എല്ലാ പ്രതിസന്ധികളെയും അവഗണിച്ചു പ്രവര്‍ത്തന രംഗത്ത് പുതുചരിതം രചിക്കുമെന്നതില്‍ സംശയമില്ല. സുന്നിവോയ്സ് വായനാ കുടുംബത്തില്‍ യൂണിറ്റില്‍ നിന്ന് പരമാവധി പേരെ അംഗങ്ങളാക്കുകയും ചെയ്യണം. ഇതിനായി, ഓരോ പ്രദേശങ്ങളിലെയും നേതാക്കളും പ്രവര്‍ത്തകരും ഒന്നിച്ച് സ്കോഡ് വര്‍ക്ക് നടത്തണം.

എസ്.വൈ.എസിന്റെ വിശാലമായ സംഘശക്തിയില്‍ ഓരോ യൂണിറ്റിലും നിര്‍ദേശിക്കപ്പെട്ട ശരാശരി വരിക്കാരെ ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ തന്നെ പ്രഖ്യാപിത ടാര്‍ജറ്റുകള്‍ ലക്ഷ്യം കവിയും. ഇതിലൂടെയാണ് സുന്നിവോയ്സ് കേരളത്തില്‍ ഏറ്റവുമധികം വായിക്കപ്പെടുന്ന ഇസ്‌ലാമിക ശബ്ദമായുയര്‍ന്നത്.

60ാം വാര്‍ഷിക നിര്‍വൃതിയില്‍ ശൈഖുനാ നൂറുല്‍ ഉലമ എംഎ ഉസ്താദിന്റെ അറുപത് വര്‍ഷത്തെ രചനകളുടെ സമാഹാരമായ സംയുക്ത കൃതി അറുപതാം വാര്‍ഷിക ശേഷിപ്പായി പുറത്തിറങ്ങുകയാണ്. സമസ്തയുടെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും ധീരോദാത്തമായ ഇന്നലെകള്‍ക്ക് സാക്ഷിയായി ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരു നേതാവാണ് ശൈഖുനാ എംഎ ഉസ്താദ്.

ഈ രചനകള്‍ ചരിത്ര ഗൈഡായി ഓരോ പ്രവര്‍ത്തകനും സൂക്ഷിക്കേണ്ടതാണ്. അത് അസാധ്യമാകുമെന്നതിനാല്‍ ഓരോ യൂണിറ്റിലും ഓരോ കോപ്പി ലഭ്യമാക്കാന്‍ അവസരമൊരുക്കണം. അതിന് പ്രോത്സാഹനമെന്ന നിലക്കാണ് 60 സുന്നിവോയ്സ് വരിക്കാരെ ചേര്‍ക്കുന്ന യൂണിറ്റുകള്‍ക്ക് ഒരു സംയുക്ത കൃതി സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്. ലളിതമായ ഒരു ശ്രമത്തിലൂടെ രണ്ടു വലിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഇത് അവസരമൊരുക്കുന്നു. പ്രഖ്യാപിത സമയ പരിധിക്കുള്ളില്‍ തന്നെ ഇവ പൂര്‍ത്തിയാക്കാന്‍ ജാഗ്രതയോടെ മുന്നോട്ടുവരിക.

You May Also Like

പരദൂഷണം സര്‍വനാശം

മനുഷ്യ പ്രവൃത്തികളില്‍ദുഷ്ടതയുടെ മൂര്‍ത്തീഭാവമായി നിലകൊള്ളുന്ന ഒന്നാണ് ഗീബത് അഥവാ പരദൂഷണം. അല്ലാഹു ചോദിക്കുന്നു: സ്വന്തം സഹോദരന്റെ…

ഭവന നിര്‍മാണത്തിന്റെ വിവിധ വശങ്ങള്‍

നിര്‍മാണത്തില്‍സുതാര്യതയും കൃത്യതയും കൈവരിച്ച് യഥാര്‍ത്ഥ ലക്ഷ്യം നേടണമെങ്കില്‍ഈ വിഷയത്തില്‍പരിജ്ഞാനമുണ്ടായിരിക്കണം. വിശിഷ്യാ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍നിരവധി വിഷയങ്ങള്‍അനിവാര്യമായും…

ഉസ്മാനിയാ ഖിലാഫത്ത് ഓര്മിപ്പിക്കുന്നത്!

ലോകത്തിനു മാതൃകയായിരുന്നു ഖിലാഫതുര്‍റാശിദ. പ്രവാചകര്‍(സ്വ)യില്‍ നിന്ന് നേരിട്ട് ദീന്‍ മനസ്സിലാക്കിയ പ്രമുഖ ശിഷ്യരായ നാലു മഹാന്മാരുടെ…