ഒരമ്മ മകനയും കൂട്ടി ഡോക്ടറെ കാണാൻ ഹോസ്പിറ്റലിൽ ഊഴം കാത്തിരിക്കുകയായിരുന്നു. ഏകദേശം മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോൾ അവൻ കസേരയിലിരുന്ന് ആടാൻ തുടങ്ങി. ശേഷം കോണി കയറിയിറങ്ങാനാരംഭിച്ചു. പിന്നെ അടുത്തിരിക്കുന്ന കുട്ടിയുടെ കളിപ്പാട്ടം തട്ടിപ്പറിച്ചു. ആ കുട്ടി കരഞ്ഞു. അതുകഴിഞ്ഞ് നഴ്‌സിംഗ് സ്റ്റേഷനിൽ പോയി വെള്ളം വേണമെന്നായി. എടുത്ത ഗ്ലാസ് അവന്റെ കൈയിൽ നിന്ന് താഴെ വീണ് ഉടഞ്ഞു. ഓരോ സമയത്തും അമ്മ ദേഷ്യത്തോടെ അവനെ അടക്കിയിരുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു.
അടങ്ങിയിരിക്കാൻ പ്രയാസമുള്ള അവസ്ഥ കുട്ടികളുടെ സാധാരണ സ്വഭാവമാണെങ്കിലും കുട്ടിയുടെയും കൂടെയുള്ളവരുടെയും ദൈനംദിന ജീവിതത്തിലും അവന്റെ പഠനത്തിലും മറ്റുള്ളവരുമായുള്ള ഇടപെടലിലും പ്രയാസമുണ്ടാകുന്ന വിധത്തിൽ ഈ പ്രകൃതം ശക്തമാവുന്ന അവസ്ഥയെ Attention Deficit Hyperactivity Disorder (ADHD) എന്ന് വിളിക്കുന്നു.

ലക്ഷണങ്ങൾ

ഒതുക്കിവെക്കാൻ കഴിയാതെ കൈകാലുകൾ കൊണ്ട് എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്യുക.
ഭക്ഷണം കഴിക്കുമ്പോഴും പഠിക്കുമ്പോഴും അടങ്ങിയിരിക്കാൻ പ്രയാസമനുഭവിക്കുക.
അനുയോജ്യമല്ലാത്ത സാഹചര്യത്തിലും ഓടിനടക്കുക.
സന്തോഷ വേളകളിൽ പോലും ശാന്തത അനുഭവിക്കാൻ കഴിയാതെ വരിക.
എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുകയും അടങ്ങിയിരിക്കുന്നത് പ്രയാസമാവുകയും ചെയ്യുന്ന അവസ്ഥ.
അമിതമായി സംസാരിക്കുക.
ചോദ്യങ്ങൾ ചോദിച്ചുതീരുന്നതിന്റെ മുമ്പും മറ്റുള്ളവർ പറഞ്ഞുതീരുന്നതിന്റെ മുമ്പും പ്രതികരിക്കുക.
ക്യൂവിലും മറ്റും സ്വന്തം ഊഴം വരുന്നതു വരെ കാത്തിരിക്കാൻ പ്രയാസപ്പെടുക.
മറ്റുള്ളവരുടെ സന്തോഷങ്ങളിലും പ്രവർത്തികളിലും ഇടയിൽ കയറി തടസ്സപ്പെടുത്തുക.

വ്യാപനം

ഇന്ത്യയിൽ 11% പ്രൈമറി സ്‌കൂൾ വിദ്യാർഥികൾ ADHD  ഉള്ളവരാണെന്ന് പഠനങ്ങൾ പറയുന്നു. (Indian Journal & Bychtary, 2013) ഏറ്റവും പുതിയ പഠനമനുസരിച്ച് (Indian Journal of Peditarics, Jan 2022) രാജ്യത്തെ നാല് വയസ്സിന്റെയും പത്തൊമ്പത് വയസ്സിന്റെയും ഇടക്കുള്ള 6%ത്തിൽ കൂടുതൽ കുട്ടികളും അഉഒഉ അനുഭവിക്കുന്നവരാണ്. പ്രധാനമായും ജനിതകമായ കാരണങ്ങൾ കൊണ്ടാണ് കുട്ടികൾ അഉഒഉ ആകുന്നത്.

ADHD ക്കാരുടെ പ്രയാസങ്ങൾ

ADHD യുടെ അനുബന്ധമായി കുട്ടികളിൽ പഠനത്തിലുള്ള പ്രയാസങ്ങളും പഠനവൈകല്യങ്ങളും സാധാരണമാണ്. ഇവരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുള്ള വ്യത്യാസങ്ങൾ കാരണം രക്ഷിതാക്കൾ, അധ്യാപകർ, കൂട്ടുകാർ തുടങ്ങിയവരുമായുള്ള ബന്ധങ്ങളെ ബാധിക്കുന്നു. ഇവരുടെ പ്രകൃതങ്ങളോടുള്ള മറ്റുള്ളവരുടെ മോശമായ പ്രതികരണങ്ങൾ ഈ കുട്ടികളെ കൂടുതൽ മോശമായ സ്വഭാവ വിരുദ്ധ പ്രവർത്തനങ്ങൾ (Antisocial Activities), ലഹരി പദാർഥങ്ങളുടെ ദുരുപയോഗം (Substance Absense) എന്നിവയിലെത്തിക്കുന്നു.

നാം ചേയ്യേണ്ടത്

അടങ്ങിയിരിക്കാത്ത അവസ്ഥയും ആവർത്തിച്ചുണ്ടാകുന്ന അപകടങ്ങളും മറ്റു കുട്ടികളുമായി ഉണ്ടാകുന്ന വഴക്കും കാരണം രക്ഷിതാക്കളും അധ്യാപകരും ഇതെല്ലാം ഇവരുടെ അനുസരണക്കുറവായും ദുഃസ്വഭാവമായും കാണുന്നു. യഥാർഥത്തിൽ തലച്ചോറുമായി ബന്ധപ്പെട്ട (neurobiological) കാരണങ്ങളാണ് ഇവരെ മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്നതുകൊണ്ട് ഈ കുട്ടികൾ നിസ്സഹായരാണ്. നാം എത്ര കർശന നിലപാട് പുലർത്തിയാലും ദേഷ്യം പ്രകടിപ്പിച്ചാലും അവരുടെ തലച്ചോറിന്റെ പ്രകൃതം മാറ്റാൻ നമുക്ക് കഴിയില്ല എന്നതാണ് സത്യം. വിദ്യാലയങ്ങളും വീടുകളും അവർക്ക് പ്രയാസമാകുമ്പോൾ തങ്ങളുടെ ഈ പ്രകൃതം പ്രകടിപ്പിക്കാൻ അവർ പുതിയ മാർഗങ്ങൾ തേടും.
ഇത്തരം കുട്ടികളുടെ പ്രകൃതം മനസ്സിലാക്കി സ്‌നേഹത്തോടെ പെരുമാറുകയും അവരിൽ നിന്ന് വീണുകിട്ടുന്ന നല്ല അസരങ്ങൾ പ്രത്യേകം തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും അധ്യാപകർക്കും രക്ഷിതാക്കളും കഴിഞ്ഞാൽ കുടുംബത്തിനും സമൂഹത്തിനും ഭാരമാകുന്നതിന് പകരം അവരുടെ ഹൈപറാക്ടിവിറ്റി ഉപകാരപ്രദമായ വഴിയിലേക്ക് ക്രമേണ മാറിത്തുടങ്ങുമെന്നാണ് നൂറുകണക്കിന് ഇത്തരം കുട്ടികളോട് ഇടപഴകിയതിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. തങ്ങൾക്കനുകൂലമായ അംഗീകാരവും ശ്രദ്ധയും ലഭിക്കുന്ന മാർഗത്തിലേക്കാണ് അവർ ആകർഷിക്കപ്പെടുന്നത്. പൂർണമായി ഒരു സ്ഥലത്തിരുന്ന് പഠിപ്പിക്കുന്നതും മറ്റു കാര്യങ്ങൾ ചെയ്യിപ്പിക്കുന്നതും ഒഴിവാക്കി അവരുടെ പ്രകൃതത്തിനനുസരിച്ച് സാധ്യമായ സാഹചര്യങ്ങളിലെല്ലാം അവർക്ക് കൈകാലുകൾ അനക്കാൻ അനുവദിക്കുന്നതാണ് കൂടുതൽ നല്ലത്.
ഇവരുടെ ഒരു പ്രധാന പ്രശ്‌നം ഒരു കാര്യത്തിൽ അധികം ശ്രദ്ധിക്കാൻ കഴിയില്ല എന്നതാണ്. മാല കോർക്കൽ, ധാന്യങ്ങൾ വേർതിരിക്കൽ, ചിത്രങ്ങൾ കളർ ചെയ്യൽ, ക്ലേ ഉപയോഗിച്ച് രൂപങ്ങൾ നിർമിക്കൽ തുടങ്ങിയ കാര്യങ്ങൾ സ്ഥിരമായി ചെയ്താൽ തലച്ചോറിലെ ശ്രദ്ധയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ കൂടുതൽ ഉത്തേജിപ്പിക്കപ്പെടുകയും ക്രമേണ ഇവരുടെ ഈ പ്രകൃതത്തിൽ മാറ്റങ്ങൾ വരികയും ചെയ്യും.
മനഃശാസ്ത്രപരമായ ചികിത്സാരീതികൾ ഇത്തരം കുട്ടികൾക്ക് വളരെയധികം ഉപകാരപ്പെടും. ശക്തമായ അഉഒഉ ഉള്ള കുട്ടികളിൽ അലോപ്പതി, ആയുർവേദം, യൂനാനി എന്നിവയിലെ സൈക്യാട്രിക് മെഡിസിൻ സഹായകരമാകും.

ശൗഖത്തലി കാമിൽ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ