പരലോകം വിജയിച്ചുകിട്ടണമെന്നതാണ് ഓരോ വിശ്വാസിയുടെയും പരമമായ ലക്ഷ്യം. സ്വർഗം ലഭിക്കണം, നരകമോക്ഷം പ്രാപിക്കണം, അല്ലാഹുവിന്റെ ലിഖാഅ് നേടിയെടുക്കണം… ഈ ലക്ഷ്യത്തിന് വേണ്ടിയുള്ളതാണ് നമുക്ക് എല്ലാ ആരാധനകളും. സാന്ത്വന സേവന പ്രവർത്തനങ്ങളിലൂടെ നാം ലക്ഷ്യമാക്കുന്നതും ഇതു മാത്രം. നമ്മുടെ കർമങ്ങൾ നമ്മുടെ നിക്ഷേപങ്ങളാണ്. പരലോകത്താണ് നമ്മളത് അനുഭവിക്കുന്നത്. അണു അളവ് നന്മ പ്രവർത്തിച്ചവനും അത്രതന്നെ തിന്മ പ്രവർത്തിച്ചവനും അവയനുഭവിക്കേണ്ടിവരുമെന്ന് ഖുർആൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപ്പോൾ കർമങ്ങളെ നമുക്ക് അവഗണിക്കാനാവില്ല.

അവയങ്ങളൊക്കെ നമുക്ക് പ്രവർത്തിപ്പിക്കാനുള്ളതാണല്ലോ. നാവുകൊണ്ട് പറയും, കാതുകൾ കൊണ്ട് കേൾക്കും, കണ്ണുകൾ കൊണ്ട് കാണും, കൈകാലുകൾ കൊണ്ടു പ്രവർത്തിക്കും… ‘നിങ്ങൾ പ്രവർത്തിക്കൂ, അല്ലാഹുവും അവന്റെ തിരുദൂതരും സത്യവിശ്വാസികളും നിങ്ങളുടെ പ്രവർത്തനങ്ങൾ കാണുന്നുണ്ട്. നന്മ ചെയ്യുന്നവരുടെ പ്രവർത്തനം അല്ലാഹു പാഴാക്കുകയില്ല.’
ഖുർആനിന്റെ ഉദ്‌ബോധനങ്ങളാണിതെല്ലാം. കർമങ്ങൾക്ക് കാലമുണ്ട്, നേരമുണ്ട്, രീതികളുമുണ്ട്. സ്ഥലകാല രീതികൾക്കനുസരിച്ചാണ് നാം കർമനിരതരാവേണ്ടത്.

നിസ്‌കാരം അതിശ്രേഷ്ഠമായ ആരാധനയാണ്. അത് നിർബന്ധമായവർക്ക് മറ്റേത് നിർബന്ധ കർമങ്ങളെക്കാൾ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. നോമ്പ് വിശിഷ്ടമായ സുകൃതം തന്നെയാണ്. അടിമയെ അല്ലാഹുവിലേക്ക് അടുപ്പിക്കാനുതകുന്നതാണ് വ്രതാനുഷ്ഠാനം. അല്ലാഹുവിന് വേണ്ടി സമർപ്പിക്കുന്ന ഈ ആരാധനകൾ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനോ അവരെ അലോസരപ്പെടുത്തുന്നതിനോ വഴിയൊരുക്കരുത്.

എങ്ങനെയെങ്കിലും ചെയ്യുക, ചെയ്തു തീർക്കുക എന്നതല്ല, അത് ശരിയായ രീതിയിലാവുക എന്നതാണ് മുഖ്യം. ഈ നിബന്ധനകൾ പാലിക്കപ്പെടുന്നതിലാണ് ഫലപ്രാപ്തിയുള്ളത്. കർമങ്ങൾ ചെയ്തുകൊണ്ട് വിജയിക്കുന്നതിന് പകരം കർമം ചെയ്തുകൊണ്ട് പരാജയപ്പെട്ടവരെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നു. നല്ലത് ചെയ്യുന്നുവെന്നാണ് അവർ വിചാരിക്കുന്നതെങ്കിലും അവർ പരാജിതരാണ് എന്നാണ് ഖുർആൻ ഉണർത്തിയത്. നേർവഴിയിലല്ലാതെ അക്രമത്തിലും വഴിവിട്ട രീതിയിലുമായി പ്രവർത്തിച്ചവരാണിവരെന്നാണ് ഖുർആൻ വ്യാഖ്യാതാക്കളുടെ വിശദീകരണം. അല്ലാഹുവിന്റെ പൊരുത്തം നേടുന്നതോടൊപ്പം ജനങ്ങൾക്കും ജീവജാലങ്ങൾക്കും ഉപകാരപ്പെടുന്ന പ്രവർത്തനങ്ങളിലൂടെയാണ് നമുക്ക് കൂടുതൽ നന്മയുടെ നിക്ഷേപം സാധിച്ചെടുക്കാനാവുക. ഇഖ്‌ലാസും സൽവിചാരവും ഗുണകാംക്ഷയുമുള്ള പ്രവർത്തനങ്ങൾക്ക് നൂറുമേനിയാണ്.

ഹാദി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ