സൂര്യൻ ചളിക്കുണ്ടിൽ അസ്തമിക്കുന്നു എന്ന് ഖുർആൻ പറയുന്നുണ്ടല്ലോ. ഇത് മണ്ടത്തരമല്ലേ?

സൂര്യൻ ചളിക്കുണ്ടിൽ അസ്തമിക്കുന്നുവെന്ന് ഖുർആൻ എവിടെയും പറഞ്ഞിട്ടില്ല. ‘അസ്തമയ നേരത്ത് സൂര്യൻ ഒരു ചളിക്കുണ്ടിൽ അസ്തമിക്കുന്നതായി ദുൽഖർനൈനിക്ക് അനുഭവപ്പെട്ടു’ എന്നു മാത്രമേ ഖുർആനിലുള്ളൂ. അത് ഒരാളുടെ അനുഭവത്തിന്റെ ആവിഷ്‌കാരമാണ്. അതിലെന്ത് ശാസ്ത്ര വിരുദ്ധതയാണുള്ളത്? ഹൃദയമുള്ളവർ അതിന്റെ സാഹിത്യ സൗന്ദര്യം ആസ്വദിക്കും.

സൂര്യൻ അസ്തമിക്കുന്ന സ്ഥലത്ത് എത്തി എന്നതിന് നിങ്ങൾ സന്ധ്യാസമയം എന്ന് വ്യാഖ്യാനിച്ചത് അട്ടിമറിയല്ലേ?

‘മഗ്‌രിബ്’ എന്ന വാക്ക് ‘ഗറബ’ എന്ന ക്രിയയുടെ സ്ഥല/സമയ നാമമാണ്. അസ്തമിക്കുന്ന സമയം/സ്ഥലം എന്ന രണ്ട് അർത്ഥവും അതിനുണ്ട്. അതിൽ സമയം എന്ന അർത്ഥമാണ് ഞാൻ വെച്ചത് എന്നു മാത്രം.

അപ്പോൾ സ്ഥലം എന്നും ആയിക്കൂടേ?

അതിനെന്താ കുഴപ്പം? സൂര്യാസ്തമയം കാണാൻ കന്യാകുമാരിയിലേക്ക് പോകുന്നവരില്ലേ? അവർ സൂര്യാസ്തമയ സ്ഥലത്ത് അത് കാണാനെത്തി എന്നു പറഞ്ഞാൽ ആരെങ്കിലും വിമർശിക്കാറുണ്ടോ? അങ്ങനെയും അർത്ഥമാവാം.
അങ്ങനെ അദ്ദേഹം സൂര്യാസ്തമയം കാണാൻ ജനങ്ങൾ ഒരുമിച്ചുകൂടുന്ന സ്ഥലത്തെത്തി. കറുത്ത ചെളികൾ അടഞ്ഞുകൂടിയ ഒരു ഉഷ്ണ ജലപ്രവാഹത്തിൽ സൂര്യൻ അസ്തമിക്കുന്നതായി അദ്ദേഹത്തിനനുഭവപ്പെട്ടു എന്നാണ് ഖുർആൻ പറയുന്നത്.

അപ്പോൾ ചളിക്കുണ്ടിലും അപ്പുറത്തുള്ള അർത്ഥമാണല്ലോ നിങ്ങൾ കൊടുത്തിരിക്കുന്നത്. അങ്ങനെയാണോ സൂക്തത്തിന്റെ അർത്ഥം?
ഖുർആനിന്റെ പ്രയോഗം عين حمئة എന്നാണ്.عين حامية എന്നും നിവേദനം വന്നിട്ടുണ്ട്. ഇത് രണ്ടും നബി(സ്വ)യിൽ നിന്നും വന്നിട്ടുള്ളതാണ്.  حمئة എന്ന് പറഞ്ഞാൽ Mudport എന്നർത്ഥം പറയാവുന്ന കറുത്തിരുണ്ട വസ്തുക്കളെല്ലാം അടിഞ്ഞുകൂടിയ ഒരു നീരുറവ എന്നാണർത്ഥം പറയുന്നത്. حامية എന്ന് പറഞ്ഞാൽ حارة നല്ല ഉഷ്ണജലം പ്രവഹിക്കുന്ന നീരുറവ എന്നർത്ഥം പറയാം. അപ്പോൾ عين حمئة എന്ന് പറഞ്ഞാലും عين حامية എന്ന് പറഞ്ഞാലും രണ്ട് വ്യത്യസ്തമായ അർത്ഥമാണ് ലഭിക്കുക. എന്നാൽ ഈ രണ്ട് പാരായണങ്ങളും നബി(സ്വ)യിൽ നിന്ന് തന്നെ നിവേദനം ചെയതിട്ടുള്ളതിനാൽ രണ്ടർത്ഥവും സാധ്യമാണ്.
ഈ രണ്ട് പാരായണ ഭേദങ്ങളെയും ഒരുമിച്ചുചേർത്ത് കറുത്തിരുണ്ട വസ്തുക്കൾ അടിഞ്ഞ് കൂടിയിരിക്കുന്ന ഉഷ്ണ ജലസ്രോതസ്സ് എന്ന് അർത്ഥം പറയാമെന്ന് ഇമാം ഖുർതുബി(റ) രേഖപ്പെടുത്തുന്നത് കാണാം.

അപ്പോൾ സംശയം ആകെ വർധിച്ചു. ഈ വ്യഖ്യാന പ്രകാരം കടൽ കറുത്ത ചളിയാണോ? അവിടെ ഉഷ്ണ ജലപ്രവാഹമുണ്ടോ? എന്തൊക്കെയാണീ പറയുന്നത്!

ഇതിന്റെ ഉത്തരം നിങ്ങളാണ് പറയേണ്ടത്. മുഹമ്മദ് നബി(സ്വ) താൻ കണ്ട കാര്യം അങ്ങനെത്തന്നെ പറഞ്ഞതാണെന്നല്ലേ നിങ്ങളുടെ വ്യഖ്യാനം? എങ്കിൽ ചളിക്കുണ്ട് എന്നെങ്ങനെയാണ് പറയുക? ഉഷ്ണ ജലം എന്നെങ്ങനെ പറയും? അതിന് ഒന്നുകിൽ അനിതര സാധാരണമായ സാഹിത്യകാരനാവണം. അതുമല്ലെങ്കിൽ ദുൽഖർനൈൻ എത്തിപ്പെട്ട സ്ഥലത്തെക്കുറിച്ച ജിയോഗ്രഫിക്കൽ പ്രത്യേകതകൾ അറിയുന്ന ശാസ്ത്രജ്ഞനാകണം. ഒരു പുസ്തകവും വായിക്കാത്തയാൾ എന്ത് സാഹിത്യകാരനാണ്? ആറാം നൂറ്റാണ്ടിൽ എന്ത് ജിയോഗ്രഫി പഠനമാണ്?

അതേക്കുറിച്ച് താങ്കൾക്ക് എന്ത് വിശദീകരണമാണ് തരാനുള്ളത്? ഖുർആൻ ദൈവികമാണ് എന്നതിന് തെളിവാണ് ഈ സംഭവവും.

അതെങ്ങനെ?

ദുർഖർനൈനിയുടെ ചരിത്രമാണ് ഖുർആൻ വിശദീകരിക്കുന്നത്. മുഹമ്മദ് നബി(സ്വ)ക്ക് ഈ വിവരം എവിടെ നിന്ന് കിട്ടി എന്നത് ചിന്തനീയമല്ലേ? നമ്മെ സംബന്ധിച്ചിടത്തോളം സൂര്യാസ്തമയം ഈ രൂപത്തിൽ അനുഭവപ്പെടുന്ന ഒരു സ്ഥലം ലോകത്തുണ്ടെന്ന് മനസ്സിലാക്കാൻ ഈ സൂക്തം ഉപകാരപ്പെടും. ദുർഖർനൈൻ തന്റെ സാമ്രാജ്യ വികസനത്തിന്റെ ഭാഗമായി അവിടെ എത്തിയിട്ടുണ്ടെന്നും അനുമാനിക്കാം.

അങ്ങനെ വല്ല സ്ഥലവും ഭൂമിയിലുണ്ടോ?

ഉണ്ടാവണം. അത് അന്വേഷിക്കേണ്ടത് നമ്മളാണ്. ദുൽഖർനൈൻ(അ) കണ്ടത് കറുത്തിരുണ്ട വസ്തുക്കൾ അടിഞ്ഞ് കൂടിയിട്ടുള്ള കറുത്ത നിറത്തിലുള്ള ഉഷ്ണ ജലസ്രോതസ്സാണ് എന്നാണ് നാം മനസ്സിലാക്കിയത്. എവിടെയാണത് കണ്ടത്? അതിനും ഒരു സൂചന ഖുർആൻ തന്നിട്ടുണ്ട്.
സൂര്യാസ്തമയം കാണാൻ വേണ്ടി ജനങ്ങൾ എത്തിച്ചേരുന്ന ഒരു സ്ഥലത്തെത്തിയപ്പോൾ എന്നാണല്ലോ ഖുർആനിക സൂചന. അപ്പോൾ സൂര്യാസ്തമയം കാണാൻ വേണ്ടി ജനങ്ങൾ ഒരുമിച്ചുചേരുന്ന, ഒരു പ്രദേശത്തുള്ള കറുത്തിരുണ്ട ഉഷ്ണ ജലപ്രവാഹം എന്ന് നമുക്ക് മനസ്സിലാക്കാം. مغرب الشمس എന്ന പദപ്രയോഗത്തിന് മറ്റൊരർത്ഥം കൂടി മുഫസ്സിറുകൾ പറഞ്ഞിട്ടുണ്ട്.
പാശ്ചാത്യൻ രാജ്യങ്ങളിലൂടെ കരഭൂമിയുടെ ഒരറ്റത്തോളം ചേർന്ന് കരയുടെ ഏറ്റവും പടിഞ്ഞാറ് എന്നാണ് ഇബ്‌നു കസീറിന്റെ വ്യാഖ്യാനം. അതായത് കരഭൂമിയുടെ പടിഞ്ഞാറ് ഭാഗത്ത് സൂര്യാസ്തമയം കാണാൻ വേണ്ടി ജനങ്ങൾ ഒരുമിച്ചുകൂടാറുള്ള ഒരു സ്ഥലത്ത് കറുത്തിരുണ്ട ഉഷ്ണ ജലപ്രവാഹമുള്ള നിരുറവകൾ. അങ്ങനെയുള്ള ഒരു പ്രദേശത്താണ് ദുൽഖർനൈൻ അദ്ദേഹത്തിന്റെ പടയോട്ടത്തിൽ ചെന്നെത്തിയതെന്ന് നമുക്ക് മനസ്സിലാക്കാം. ദുർഖർനൈൻ അവിടെ ഒരു ജനതയെ കണ്ടു എന്നും ഖുർആനിലുണ്ട്. അപ്പോൾ അത് ജനവാസമുള്ള സ്ഥലമാണ് എന്നും നിരീക്ഷിക്കാം. തഫ്‌സീറുകളിൽ പറയുന്ന പ്രകാരം, അവരവിടെ കണ്ട ആളുകളുടെ എണ്ണം തിട്ടപ്പെടുത്താൻ സാധിക്കുകയില്ല. വലിയ ശക്തിയും കഴിവുമുണ്ടായിരുന്ന ആളുകളായിരുന്നു അവർ. അവരുടെ ഭാഷ വ്യത്യസ്തമായിരുന്നു. അവരുടെ സംസ്‌കാരം വ്യത്യസ്തമായിരുന്നു. മറ്റൊരിടത്ത് കാണുന്നത് قوما كافرا അക്കാലത്ത് വിശുദ്ധ ഇസ്‌ലാം എന്താണെന്ന് മനസ്സിലാക്കിയിട്ടില്ലാത്ത അറിഞ്ഞിട്ടില്ലാത്ത ഒരു സമൂഹത്തെയാണ് അദ്ദേഹം അവിടെ കണ്ടത്. ചുരുക്കത്തിൽ എട്ട് കാര്യങ്ങൾ നാം ഇവിടെ നിന്ന് മനസ്സിലാകുന്നു.
1. ദുൽഖർനൈൻ(അ) കണ്ടത് ഭൂമിയുടെ പരമാവധി പടിഞ്ഞാറ് ഭാഗത്തുള്ള ഒരു പ്രദേശമാണ്.
2. അവിടെ മനുഷ്യവർഗത്തിൽപെട്ട ഒരു വലിയ സമൂഹം താമസിച്ചുകൊണ്ടിരിക്കുന്നു.
3. അവർക്ക് വ്യത്യസ്തമായ ഭാഷകളുണ്ട്.
4. അവർക്ക് വ്യത്യസ്തമായ സംസ്‌കാരങ്ങളുണ്ട്.
5. അവർ ഇസ്‌ലാം എന്തെന്ന് അറിയുകയോ ഉൾക്കൊള്ളുകയോ ചെയ്തിട്ടില്ല.
6. സൂര്യാസ്തമയം കാണാൻ വേണ്ടി ജനങ്ങൾ ഒരുമിച്ചുകൂടുന്ന ഒരു സ്ഥലം അവിടെയുണ്ട്.
7. ആ സ്ഥലം കറുത്തിരുണ്ട വസ്തുക്കൾ അടിഞ്ഞുകൂടിയ ഒരു നീരുറവയോ അരുവിയോ ജലാശയമോ ആണ്.
8. ഒരു ഉഷ്ണ ജലസ്രോതസാണ് ആ പറയുന്ന സ്ഥലം.

ഇങ്ങനെയുള്ള ഒരു സ്ഥലം ഭൂമിയിലെവിടെയെങ്കിലുമുണ്ടോ?

അതാണ് നാം അന്വേഷിക്കുന്നത്. കണ്ടെത്തിയാലേ വിശ്വസിക്കൂ എന്ന വാശിയൊന്നും നമുക്കില്ല. അത് ഇന്ന സ്ഥലമാണ് എന്ന് ഖുർആൻ വ്യാഖ്യാതാക്കൾ കൃത്യമായി നിർണയിച്ചിട്ടുമില്ല. ഭൗമാന്തര യാത്രകൾ, അല്ലെങ്കിൽ വ്യത്യസ്ത ഭൂഖണ്ഡങ്ങളിലേക്കുള്ള യാത്രകൾ സുപരിചിതമല്ലാത്ത നബി(സ്വ)യുടെ കാലഘട്ടത്തിലെ സ്വഹാബികൾക്കോ അന്ന് തിരുനബിയെ കേട്ട, അറിഞ്ഞ, മനസ്സിലാക്കിയ ആളുകൾക്കോ അങ്ങനെയൊരു ഭൂപ്രദേശം ഭൂമിയിൽ എവിടെയെങ്കിലും ഉള്ളതായി അറിയുമായിരുന്നതിന് തെളിവൊന്നും ലഭ്യമായിട്ടില്ല. ഖുർആൻ ഒരു സോഷ്യൽ പ്രൊഡക്റ്റ് ആയിരുന്നെങ്കിൽ, അവിടുന്ന് തന്റെ ചുറ്റുപാടുകളിൽ നിന്ന് മനസ്സിലാക്കിവെച്ചിട്ടുള്ള വസ്തുതകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം എഴുതിയുണ്ടാക്കിയ ഒരു ഗ്രന്ഥമായിരുന്നു ഖുർആനെങ്കിൽ ഇങ്ങനെയൊരു പരാമർശം അതിൽ വരിക അസാധ്യമാണല്ലോ.

2016ൽ നമ്മെ എല്ലാവരെയും നടുക്കിയ ഒരു വാർത്ത വന്നിരുന്നു. ഇരുപത്തിമൂന്ന് വയസ്സുള്ള Colin Nathaniel scott എന്ന ചെറുപ്പക്കാരൻ 200 ഡിഗ്രി സെൽഷ്യസിലധികം ചൂടുള്ള ഒരു ജലാശയത്തിലേക്ക് വീണ് മരിച്ചുപോയ കഥ. യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ, ആസിഡിനേക്കാൾ തീക്ഷ്ണമായി തിളച്ചുമറിയുന്ന ജലാശയത്തിന്റെ ചൂട് പരിശോധിക്കാൻ ഇറങ്ങിയ ആ ചെറുപ്പക്കാരന്റെ ശരീരം പോലും നമുക്ക് തിരിച്ചു കിട്ടിയില്ല. എവിടെയാണ് യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്? കരയുടെ പടിഞ്ഞാറ് ഭാഗത്ത് അമേരിക്കയിൽ വ്യോമിംഗ്, ഐഡഹോ, മൊണ്ടാന എന്നീ മൂന്ന് സ്റ്റേറ്റുകളിലായി മൂവായിരത്തിയഞ്ഞൂറ് ചതുരശ്ര കി.മീ വ്യാപിച്ച് കിടക്കുന്ന ഭൂപ്രദേശമാണ് യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്. ലോകത്തെ ഏറ്റവും മികച്ച വൈവിധ്യമാർന്ന കാഴ്ചകൾ ഒരുക്കിയിട്ടുള്ള ഒരിടമാണിത്. ഭൂമിയിലെ എറ്റവും തീക്ഷ്ണമായ ചൂട് വമിക്കുന്ന നീരുറവകളുള്ള ജിയോ തെർമൽ ഏരിയയാണ് യെല്ലോസ്റ്റോൺ നാഷണൽ പാർക്കിന്റെ പ്രധാനപ്പെട്ട സവിശേഷത. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായ അഗ്‌നി പർവത സ്‌ഫോടനത്തിന്റെ ബാക്കിപത്രമായി നിലനിൽക്കുന്ന ഒരു പ്രദേശമാണ് യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ തെർമ്മൽ ഏരിയ. 1890ലാണ് നമ്മുടെ പഠനങ്ങൾ അങ്ങോട്ട് ചെന്നെത്തുന്നത്. ഉഷ്ണ ജലസ്രോതസ്സുകൾ, വാതകങ്ങൾ വമിക്കുന്ന പർവതങ്ങൾ, പല വർണത്തിലുള്ള ചൂടു നീരുറവകൾ, ചെങ്കുത്തായ മലകളിൽ നിന്ന് കുത്തിയൊഴുകുന്ന മലവെള്ളച്ചാട്ടങ്ങൾ ഇങ്ങനെ പലതുകൊണ്ടും ശ്രദ്ധേയമാണ് യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്. ധാരാളം ഗൈസറുകൾ അഥവാ  حامية ( ചൂടു നീരുറവകൾ) അതുപോലെ  حمئة Mudports  ധാരാളം! ജിയോ തെർമൽ ഏരിയ ഓഫ് യെല്ലോസ്റ്റോൺ എന്ന് ഗൂഗ്ൾ ചെയ്താൽ കിട്ടുന്ന വിശദീകരണങ്ങൾ വിസ്മയകരമാണ്.
The geothermal areas of yellowstone include several geyser basins in yellowstone national Park as well as other geothermal features such as hot springs, Mudports, and fumaroles. ഇത് തന്നെയാണ് ഖുർആൻ പറഞ്ഞത്. Mudports حامية കളും hots prings حمئة കളും  നിറഞ്ഞു കിടക്കുന്ന ഉഷ്ണ ജല നീരുറവകൾ കൊണ്ട് സമൃദ്ധമായൊരു പ്രദേശമാണ് ഈ പറഞ്ഞത്. ആയിരക്കണക്കിന് geyser, 2011ലെ പഠനമനുസരിച്ച് 1283 حمئة  കൾ, ഉഷ്ണ ജലസ്രോതസ്സുകൾ Mudports  ആണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 465 എണ്ണം Active geyser കളാണ്. ഇപ്പോഴും സജീവ ഉഷ്ണ ജലസ്രോതസ്സുകളായി. അതിൽ തന്നെ Norris geyser basin  വളരെ പ്രസിദ്ധമാണ്. ഓരോ അരമണിക്കൂറും ഇടവിട്ട് അതിശക്തമായി ഉയർന്ന് പൊങ്ങുന്ന ഉഷ്ണ ജലപ്രവാഹം കാണുവാൻ ആയിരക്കണക്കിനാളുകളാണ് അവിടെ എത്താറുള്ളത്. Norris geyser basin ആണ് ഏറ്റവും hotest and most dyamic thermal geyser  ആയറിയപ്പെടുന്നത്. ആയിരക്കണക്കിന് ആളുകളാണ് യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലെ ഈ geyser കളുടെ പശ്ചാത്തലത്തിൽ Adventures ആയി സൂര്യാസ്തമയം കാണാൻ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത്. ഇവിടത്തെ geyser കളുടെ ചൂട് പരിശോധിക്കുവാനുള്ള പരിശ്രമങ്ങൾ വളരെ നന്നായുണ്ടായിട്ടുണ്ട്. Sayntifik drill holleqsS measure ചെയ്ത കണക്കനുസരിച്ച് 459 ഡിഗ്രി Fahrenheit ഏതാണ്ട് 237 ഡിഗ്രി സെൽഷ്യസ് ആണ് ഈ ജലസ്രോതസ്സുകളിലെ വെള്ളത്തിന്റെ ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്.

ഒരുപക്ഷേ, ദുൽഖർനൈൻ(അ) അദ്ദേഹത്തിന്റെ പടയോട്ടത്തിൽ എത്തിച്ചേർന്നത് ഇവിടെയായിരിക്കുമോ? നമുക്ക് കൃത്യമായി പറയാൻ വയ്യ. കാരണം മുഫസ്സിറുകളോ ഹദീസുകളിലോ കൃത്യമായി ഇന്ന സ്ഥലം എന്ന് നിർവചിച്ച് പറഞ്ഞിട്ടില്ലാത്തതിനാൽ നമുക്കത് അസാധ്യമാണ്. പക്ഷേ ഒരു കാര്യമുറപ്പാണ്. മഹാന്മാരായ മുഫസ്സിറുകൾ രേഖപ്പെടുത്തിയിട്ടുള്ളത് പോലെ കരയുടെ പരമാവധി പടിഞ്ഞാറ് ഭാഗത്ത് സൂര്യാസ്തമയം കാണാൻ വേണ്ടി ജനങ്ങൾ ഒരുമിച്ചുകൂടാറുള്ള ഒരു സ്ഥലത്ത് കറുത്തിരുണ്ടതും പല വർണങ്ങളിലുമുള്ള ജലാശയങ്ങൾ നിറഞ്ഞ ഒരു ഉഷ്ണ ജലസ്രോതസ്സുണ്ട്. അതിന്റെ അടുത്ത് ആളുകൾ ചെല്ലുന്നുണ്ട്. അവിടെ ആളുകൾ താമസിക്കുന്നുണ്ട്. അവിടെ ഒരു നാഷണൽ പാർക്കായി ആഘോഷപൂർവം സൂര്യാസ്തമയം കാണാൻ ആളുകൾ വരുന്നുണ്ട്! അങ്ങനെ ഒരു ഭൂപ്രദേശത്ത് ഇസ്‌ലാമിക സംസ്‌കാരത്തിലുണ്ടായിരുന്ന ആളുകളല്ല അവിടെ ഉണ്ടായിരുന്നത്. അവരുടെ ഭാഷ വ്യത്യസ്തമായിരുന്നു. അവരുടെ സംസ്‌കാരം വ്യത്യസ്തമായിരുന്നു. ആ ദേശത്തേക്ക് പടയോട്ടം നടത്തിയ വലിയ സേനാനായകനായിരുന്നു ദുൽഖർനൈൻ. ഇത്രയും കാര്യങ്ങൾ നമുക്ക് മനസ്സിലാക്കാവുന്നതാണ്. 1890കളിൽ മാത്രം നാം കണ്ടെത്തിയ ഒരു ഭൂപ്രദേശത്തിന്റെ സാധ്യതയെ നൂറ്റാണ്ടുകൾക്ക് മുമ്പ് ഖുർആൻ അനാവരണം ചെയ്തിട്ടുണ്ട് എന്നർത്ഥം. മുഹമ്മദ് നബി(സ്വ)ക്ക് ഇതെങ്ങനെ സാധിച്ചു? ‘ഇത് ലോക രക്ഷിതാക്കളിൽ നിന്ന് അവതീർണമായതാണ.്’

ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി

 

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ