thirichariv

 

സൃഷ്ടികളോട് മനുഷ്യര്‍ നടത്തുന്ന ഇസ്തിഗാസ അഥവാ സഹായതേട്ടത്തില്‍ ശിര്‍ക്കാകുന്നതും ശിര്‍ക്കല്ലാത്തതുമുണ്ടെന്നുള്ളതിന് നല്‍കപ്പെട്ടുവരുന്ന നമ്മുടെ വിശദീകരണങ്ങളും വിവേചന മാനദണ്ഡങ്ങളും നബി(സ്വ)യില്‍ നിന്നോ സ്വഹാബത്തില്‍ നിന്നോ നേരിട്ട് ഉദ്ധരിക്കപ്പെട്ടത് അല്ല, എന്നതുപോലെ തന്നെ ജിന്നിനോടോ മലക്കിനോടോ ഉള്ള സഹായാര്‍ത്ഥനയുടെ കാര്യത്തിലും നബി(സ്വ)യെയോ സ്വഹാബത്തിനെയോ നേര്‍ക്കുനേരെ ഉദ്ധരിക്കാനാകില്ല.
(അല്‍ ഇസ്ലാഹ്, ഏപ്രില്‍ 2013)
ജിന്നു ബാധിച്ചപ്പോഴെങ്കിലും വസ്തുത ബോധ്യമായി എന്നതല്ല കാര്യം, അതു തുറന്നു പറയേണ്ടി വന്നു എന്നതാണ്. മുജാഹിദ് മതത്തില്‍ ഇസ്തിഗാസ ശിര്‍ക്കായത് നബി(സ്വ)യില്‍ നിന്നോ പൂര്‍വികരില്‍ നിന്നോ ഉദ്ധരിക്കപ്പെട്ട കാരണങ്ങള്‍ കൊണ്ടല്ലെന്നതിന്‍റെ പൊരുള്‍, അത് മതവിരുദ്ധമായി മൗലവിമാര്‍ സ്വന്തമായി തീരുമാനിച്ചതാണെന്നാണല്ലോ. ഇസ്തിഗാസക്കുവേണ്ടി പടനയിച്ച ഇസ്ലാമിന്‍റെ ജ്ഞാനശൃംഖലയെ മുഴുവന്‍ അവഗണിക്കാന്‍ മാത്രം മൗലവിമാര്‍ക്ക് എന്തു പ്രസക്തി?

ജിന്നുകള്‍ക്ക് അവയുടെ പ്രകൃതമനുസരിച്ച് ചെയ്യാന്‍ പറ്റുന്ന കാര്യം ചെയ്യാന്‍ അവരോട് ആവശ്യപ്പെടുന്നത് കാര്യകാരണ ബന്ധങ്ങള്‍ക്ക് അതീതമാണെന്നോ അഭൗതികമാണെന്നോ പറയാന്‍ പറ്റുമോ? സുലൈമാന്‍(അ)യുടെ പ്രവൃത്തി അഭൗതിക മാര്‍ഗത്തിലുള്ള സഹായ തേട്ടമാണെന്ന് പറയാന്‍ പറ്റുമോ? എങ്കില്‍ അത് ശിര്‍ക്കാണെന്ന് പറയേണ്ടി വരില്ലേ? കാര്യങ്ങളെ ഭൗതികമെന്നും അഭൗതികമെന്നും വിഭജിക്കുമ്പോള്‍ എത്രമാത്രം സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട് എന്നു വ്യക്തമായല്ലോ
(യാ ഇബാദല്ലാഹ്, വിമര്‍ശനങ്ങളും വസ്തുതകളും, പേ 31)
“ഭൗതികംഅഭൗതിക’ത്തില്‍ നാളിതുവരെ സകരിയ്യാക്കളടക്കം മുജാഹിദ് പാളയത്തിലെ ഓരോ ഗവേഷകനും കണ്ടെത്തി ലോകാടിസ്ഥാനത്തില്‍ വിപണനം ചെയ്ത രീതി ഒന്നിച്ചവഗണിക്കുക എന്നത് വഷളത്തമാണ്. മുസ്ലിംകള്‍ ഊറിച്ചിരിക്കും. സകരിയ്യാക്കള്‍ പറയുന്നത് മനസ്സിലാവാത്തതു കൊണ്ടല്ല; ഈയൊരു ഈഗോ പ്രശ്നം കൊണ്ടാണ് മൗലവിമടവൂര്‍ വിഭാഗങ്ങള്‍ അതിനെതിരെ നില്‍ക്കുന്നത്. സര്‍വഗ്രൂപ്പുകളെയും ഒന്നിപ്പിക്കാനുള്ള മറ്റൊരു സാധ്യത പരീക്ഷിക്കരുതോ? സുലൈമാന്‍ നബി(അ) തേടിയത് അഭൗതികം തന്നെ. എന്നാല്‍ അഭൗതികം തേടിയാലും ശിര്‍ക്കാവില്ല. അതോടെ കേരള മുസ്ലിംകള്‍ ഒറ്റക്കെട്ട്. ഹായ്, എന്തു സുന്ദരം!

കൂട്ടിമുട്ടല്‍

സമസ്തക്കാര്‍ ഇപ്പോള്‍ ചില അടവുകള്‍ പ്രയോഗിക്കാറുണ്ട്. തങ്ങള്‍ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതില്‍ നിന്നും സാധാരണ ജനങ്ങളെ വിലക്കിയിരുന്നത് ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള എതിര്‍പ്പ് കാരണമായിരുന്നു എന്നാണ് ചരിത്രമറിഞ്ഞുകൂടാത്ത സമസ്ത മുസ്ലിയാര്‍ കുട്ടികള്‍ ഇപ്പോള്‍ പ്രസംഗിച്ചുവരുന്നത്
(ഇസ്ലാഹി പ്രസ്ഥാനം, കെഎന്‍എം, പേ 52)

1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപം കൊള്ളുന്നതിനു മുമ്പുതന്നെ ഇവിടുത്തെ മുസ്ലിം പണ്ഡിതന്മാര്‍ നാടിന്‍റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുകയും പ്രസംഗിക്കുകയും ചെയ്തുവരുന്നു. അക്കാലത്താണ് ഇംഗ്ലീഷ് ഭാഷയും എല്ലാ ഇംഗ്ലീഷ് നിര്‍മിത വസ്തുക്കളും വര്‍ജിക്കണമെന്നുള്ള തീരുമാനമെടുത്തത്. അത് ഇംഗ്ലീഷ് ഭാഷയോടുള്ള വെറുപ്പ് കൊണ്ടല്ല. ദേശീയ വികാരത്താലുള്ള ആവേശം കൊണ്ട് മാത്രമായിരുന്നു. അതു തെറ്റാണെന്ന് ആരെങ്കിലും പറയുമോ? എന്നാല്‍ ഈ ആഹ്വാനം നയിച്ചത് മുസ്ലിംകള്‍ മാത്രമായിരുന്നില്ല. മറ്റു പല സംഘടനകളും ഇപ്രകാരം ചെയ്തു. മലബാര്‍, തെക്കന്‍ കര്‍ണാടക എന്നീ പ്രദേശങ്ങളിലെ കോണ്‍ഗ്രസുകാരും ഇങ്ങനെയൊരു നിസ്സഹകരണത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
(ആലിയ അറബിക് കോളേജ് സുവനീര്‍ 1978, പേ 72,73)

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ലാത്, ഉസ്സാ, മനാത്?

മുശ്രിക്കുകളുടെ ദേവസഭയില്‍ ഒരു വലിയ്യുല്ലാഹിയെ അംഗമാക്കാനുള്ള തത്രപ്പാടില്‍ ബിദഇകള്‍ പിന്നെ പിടികൂടിയിട്ടുള്ളത് ലാതയെയാണ്. ലാതയെ അല്ലാഹു…

മുആവിയ(റ)യുടെ ഭരണവും ചരിത്രത്തിലെ അപനിർമിതികളും

അന്നത്തെ പ്രമുഖ ചരിത്രകാരന്മാരായിരുന്ന വാഖിദി, മസ്ഊദി, ഇബ്‌നു ത്വബാ ത്വബ തുടങ്ങിയ പലരും കടുത്ത ശീഈ…

● സുലൈമാൻ ഫൈസി കിഴിശ്ശേരി

സ്വഹാബത്തിന്റെ ഹദീസ് ക്രോഡീകരണം

ഞാൻ ഹദീസുകൾ എഴുതാറില്ലായിരുന്നു എന്ന് അബൂഹുറൈറ(റ) പറയുന്ന തുർമുദിയിലെ ഹദീസും (2668) ഞാൻ ഉദ്ധരിക്കുന്ന മുഴുവൻ…

● ബദ്‌റുദ്ദീൻ അഹ്‌സനി മുത്തനൂർ