മണ്ണാര്‍ക്കാട് കല്ലാംകുഴിയില്‍ എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി നൂറുദ്ദീനെയും, കുഞ്ഞിഹംസയെയും വെട്ടിക്കൊലപ്പെടുത്തിയ വിഘടിത സുന്നി വിഭാഗത്തിന്റെ ഹീന ചെയ്തിയില്‍ എസ്.വൈ.എസ് സംസ്ഥാന നേതാക്കള്‍ കടുത്ത പ്രതിശേധവും നടുക്കവും രേഖപ്പെടുത്തി. കൊലചെയ്യപ്പെട്ടവരുടെ ജ്യേഷ്ട സഹോദരന് കുഞ്ഞാന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.
ഫാസിസ്റ്റുകളെ പ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ് ഈ അറും കൊല വിഘടിത വിഭാഗം ആസൂത്രണം ചെയ്തത.് കല്ലാംകുഴി സെന്റെറിലേക്ക് കാറില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ കാര്‍ തടഞ്ഞു നിര്‍ത്തി ഭീകരാന്തരിക്ഷം സൃഷ്ടിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുന്നികളുടെ പേരുപയോഗച്ച് പ്രവര്‍ത്തിക്കുന്ന ഒരു വിഭാഗമാണ് ഇതിനു നേതൃത്വം നല്‍കിയതെന്നത് ലജ്ജാകരമാണ.് കൊലയാളികളെയും ഇത് ആസൂത്രണം ചെയ്ത വിഘടിത വിഭാഗം നേതാക്കളെയും നിയമത്തിനു മുന്നില്‍ കൊണ്ട്വന്ന് അര്‍ഹമായ സിക്ഷനല്കണം
മാസങ്ങള്‍ക്ക് മുമ്പ് വിഘടിത വിഭാഗം മഞ്ചേരി എളങ്കൂറിലും ഒരു സുന്നീ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയിരുന്നു. ചില സ്വാധീനങ്ങളുപയോഗിച്ച് തങ്ങള്‍ക്ക് എന്തും ചെയ്യാം എന്ന ധാരണയിലാണ് വിഘടിത നേതാക്കള്‍ ഈ അറും കൊലകള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇവരെ സംരക്ഷിക്കാന്‍ ഒരു സഹായവും തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവില്ലെന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ഉറപ്പ് വരുത്തണം. സമാധാനവും സൗഹൃദവും ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാത്തില്‍ പ്രതിഷേധിക്കണം. സംസ്ഥാന വ്യാപകമായി പ്രതിശേധപ്രകടനങ്ങള് നടത്താന്‍ എസ് വൈ. എസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.