പ്രവാചകത്വ സമാപ്തി വ്യക്തമാക്കുന്ന ഏതാനും നബിവചനങ്ങളാണ് ചര്‍ച്ച ചെയ്തത്. ഇതുസംബന്ധമായി ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഹദീസ് ഭണ്ഡാരങ്ങള്‍ പരിശോധിച്ചാല്‍ അഞ്ചു വിഭാഗങ്ങളിലായി അവ വര്ഗീടകരിക്കാമെന്ന് തോന്നുന്നു. ഒന്ന്: സോദാഹരണം താന്‍ അന്ത്യ പ്രവാചകനാണെന്ന് തിരുനബി(സ്വ) വ്യക്തമാക്കിയത്. ഒട്ടുമിക്ക മുഹദ്ദിസുകളും ഉദ്ധരിച്ച കെട്ടിട നിര്മാ്താവിന്റെ ഉപമ വിശദീകരിച്ചുള്ള ഹദീസ് ഉദാഹരണം. അലി(റ)നെ ഹാറൂന്‍ നബി(അ)യോട് ഉപമിച്ചുകൊണ്ട് തന്റെ ശേഷം നബിമാരുടെ നിയോഗമുണ്ടാവില്ലെന്ന് നബി(സ്വ) പഠിപ്പിച്ചതും ഈ ഗണത്തില്‍ ഉള്പ്പെുടും. രണ്ട്: പ്രവാചകത്വ വാദികളായ കള്ളന്മാരുടെ ആഗമനത്തെക്കുറിച്ച് നബി(സ്വ)യുടെ പ്രവചനങ്ങള്‍. പ്രസ്തുത വാദമുന്നയിക്കുന്നവര്‍ മുഴുവന്‍ വഞ്ചകരും കപടരുമാണെന്നു പറഞ്ഞുനിര്ത്താഈതെ തന്റെ ശേഷം ഒരു നബിയും ആഗതനാവില്ലെന്ന് വ്യക്തമാക്കി പറയുകകൂടി നബി(സ്വ) ചെയ്തു. അവിടുന്ന് അവസാന പ്രവാചകനാണെന്നതിന്റെ നേര്സാൂക്ഷ്യമാണിത്. മൂന്ന്: നബി(സ്വ)യുടെ നാമങ്ങള്‍ വിശദീകരിക്കുന്ന സന്ദര്ഭയത്തില് പ്രവാചകത്വ സമാപ്തി വ്യക്തമാക്കുന്ന പദങ്ങള്‍ നിവേദനം ചെയ്തിട്ടുള്ള നിരവധി ഹദീസുകള്‍. തന്റെ ആഖിബ് എന്ന പേര് പഠിപ്പിച്ചപ്പോള്‍ അതിന്റെ ആശയം വ്യക്തമാക്കി നബി(സ്വ) പറഞ്ഞു: അവസാനത്തവന്, അതായത്, ശേഷം നബിമാര്‍ നിയോഗിതനാവാത്തയാള്. നാല്: തന്റെതു മാത്രമായ ഗുണങ്ങളില്‍ നബി(സ്വ) അന്ത്യപ്രവാചകത്വവും ഉള്ക്കൊനള്ളിച്ചത്. മറ്റു നബിമാര്ക്കി ല്ലാത്ത അഞ്ചു പ്രത്യേകതകളിലൊന്ന് “ഞാന്‍ വഴി പ്രവാചകത്വം പൂര്‍ത്തി യായി’ എന്നാണല്ലോ. ജാബിര്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇങ്ങനെ: “നബി(സ്വ) പറഞ്ഞു: ഞാന്‍ പ്രവാചകന്മാരുടെ നായകനാണ്, നബിമാരില്‍ അവസാനത്തെ ആളുമാണ്. പരലോകത്ത് ആദ്യമായി ശിപാര്ശ് നടത്തുന്നതും സ്വീകരിക്കപ്പെടുന്നതും എന്റെതാണ്ഇതൊന്നും അഹന്ത പറയുകയല്ല’ (ദാരിമി). അഞ്ച്: പരലോകത്ത് നബി(സ്വ)ക്ക് ലഭിക്കാനുള്ള വ്യതിരിക്തതകളിലും പ്രവാചകത്വ സമാപ്തി പരാമര്ശിോക്കപ്പെടുന്ന രീതി. മഹ്ശറിന്റെ വിഭ്രാന്തിയില്‍ രക്ഷയുടെ വഴികള്‍ തേടി മാനവ സമൂഹം ഓരോ നബിമാരെയും സമീപിക്കുന്നത് ദീര്ഘ്മായൊരു ഹദീസില്‍ കാണാം. ഒടുവില്‍ ഈസാ(അ)യോട് അവര്‍ വിലപിക്കും: അങ്ങ് അല്ലാഹുവിന്റെ പ്രത്യേക നിര്ദേവശത്താല് മറിയമില്‍ ജനിച്ചവരും തൊട്ടിലില്‍ വെച്ചു സംസാരിച്ചവരുമാണ്. താങ്കള്‍ ഞങ്ങളുടെ ദുരവസ്ഥ കാണുന്നില്ലേ? അതുകൊണ്ട് അല്ലാഹുവിനോട് ഞങ്ങള്‍ക്കാ യൊന്ന് അപേക്ഷിച്ചാലും. മഹാന് പ്രതികരിക്കും: ഞാന്‍ എന്റെ കാര്യത്തില്‍ തന്നെ ഏറെ ആശങ്കയിലായ കഠിനദിനമാണിന്ന്. നിങ്ങള്‍ മുഹമ്മദ് നബിയെ സമീപിക്കുക. അവര്‍ തിരുദൂതരുടെ സമീപമെത്തി വിലപിക്കും: അങ്ങ് അന്ത്യ പ്രവാചകനാണ്. ഒരു തെറ്റുമില്ലാത്ത വിശുദ്ധന്. ഞങ്ങളുടെ, ദുരന്തം ഉള്ക്കൊനണ്ട് അല്ലാഹുവിനോട് ശിപാര്ശ് തേടിയാലും…! (ബുഖാരി, മുസ്ലിം). നബി(സ്വ) അവര്‍ക്കു വേണ്ടി നാഥനോട് തേടുന്നതും അവിടുത്തെ ശഫാഅത്ത് അല്ലാഹു സ്വീകരിച്ച് സമൂഹത്തെ രക്ഷപ്പെടുത്തുന്നതും തുടര്ന്നുട വിശദീകരിക്കുന്നുണ്ട്. നബി(സ്വ)യുടെ അന്ത്യ പ്രവാചകത്വം അരക്കിട്ടുറപ്പിക്കുന്നു ഈ വിവരണം. വിശ്വാസികള്‍ നബി(സ്വ)യുടെ നിരവധി വിശേഷണങ്ങളില്‍ നിന്ന് “ഖാതമുന്നബിയ്യീന്’ ആണ് ഇവിടെ പ്രയോഗിക്കുന്നത്. അങ്ങ് അവസാനത്തെ നബി ആകയാല്‍ ഈ അപേക്ഷ സ്വീകരിച്ചേക്കണമെന്നു താല്പുര്യം. ഇല്ലെങ്കില്‍ മറ്റാരുടെ അടുത്തേക്കും ഞങ്ങള്ക്കുപ പോവാനില്ല, പ്രവാചകത്വം താങ്കള്വഅഴി അവസാനിച്ചതാണല്ലോ. ഇതു കൃത്യമായി പഠിപ്പിച്ചു മരണപ്പെട്ട റസൂല്‍(സ്വ), വസ്തുത ഇതായതുകൊണ്ട്, ഇവര്‍ ചെന്ന് വിഷയമറിയിച്ചപ്പോള് മറ്റു നബിമാര്‍ ശേഷമുള്ള ഒരു നബിയുടെ പേര് പറഞ്ഞ് അദ്ദേഹത്തിനടുത്തേക്ക് അവരെ അയച്ചതു പോലെ ചെയ്തില്ല. മറിച്ച്, അര്ശിെനു താഴെ സുജൂദിലായി വീണ് കാര്യം നേടിക്കൊടുക്കുന്നു. ശേഷം നബിയവതരിക്കാത്തതിനാല് മറ്റൊരാളിലേക്ക് കൈചൂണ്ടി ജനങ്ങളെ പറഞ്ഞയക്കാനില്ലാത്തതു കൊണ്ട് നബി(സ്വ) തന്നെ അത് നിര്വാഹിച്ചു. മുസൈലിമ, അസ്വദുല്‍ അന്സിത, മീര്സാ് ഗുലാം തുടങ്ങിയ പില്ക്കാേല നബിവാദികള്‍ വഞ്ചകരായ മഹാപാപികളാണെന്ന് ഈ സംഭവം തെളിയിക്കുന്നു. ഇങ്ങനെ ഖണ്ഡിതമായ രീതിയില്‍ പലവിധ ശൈലിയും രൂപത്തിലും പ്രവാചകത്വ സമാപ്തി തിരുദൂതര്‍(സ്വ) തന്നെ വിശദീകരിച്ചതുകൊണ്ടാണ് പുണ്യറസൂലിന്റെ പില്ക്കാ ലാനുയായികള് മുഴുവന്‍ ഈ വിഷയത്തില്‍ ഒരേ അഭിപ്രായക്കാരായത്. ഇജ്മാഅ് തെളിയിക്കുന്നതെന്ത്? ഇസ്ലാമിന്റെ മൂന്നാം പ്രമാണമാണ് ഇജ്മാഅ് അഥവാ പണ്ഡിതരുടെ ഏകാഭിപ്രായം. യോജിപ്പ്, എ്യെം എന്നാണിതിന്റെ ഭാഷാര്ത്ഥംഭ. നബി(സ്വ)യുടെ വഫാത്തിനു ശേഷം ഗവേഷണ യോഗ്യരായ പണ്ഡിതര്‍ ഏതെങ്കിലുമൊരു കാര്യത്തില്‍ ഏകാഭിപ്രായക്കാരാവുക എന്ന് സാങ്കേതിക വിവക്ഷ. ഖുര്ആംന്‍, ഹദീസ് സൂക്തങ്ങളിലെ പദങ്ങള്‍ വിവിധ അര്‍ത്ഥ ഭേദങ്ങള്ക്കുക സാധ്യതയുള്ളതാണ്. തെളിവുകള്‍ സ്വീകരിക്കുന്നതിലെ മാനദണ്ഡവും പ്രമാണയുക്തമായി തന്നെ വ്യത്യാസപ്പെട്ടിരിക്കാം. എന്നാല്‍, ഒരു കാര്യത്തില്‍ ഇജ്മാഅ് വരുന്നതോടെ വൈവിധ്യം ഇല്ലാതാവുന്നു. എല്ലാ മാനദണ്ഡ പ്രകാരവും പ്രമാണങ്ങളുടെ ആശയം ദൃഢീകരിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണല്ലോ ഗവേഷണയോഗ്യരായ പണ്ഡിതര്‍ ആ വിഷയത്തില്‍ ഒരേ വീക്ഷണഗതി പുലര്ത്തി്യത്. തന്നിമിത്തം പ്രൗഢപ്രമാണമാണ് ഇജ്മാഅ്. അതു ലംഘിക്കുന്നത് വന്‍ കുറ്റവും താന്തോന്നിത്തവുമാണ്. സ്വഹാബികള്‍ മുതല്‍ മുഴുവന്‍ വിശ്വാസികളും ഒരേ സ്വരത്തില്‍ പ്രഖ്യാപിക്കുന്ന അതിശക്തമായ ഇജ്മാആണ് പ്രവാചകത്വ സമാപ്തിയെക്കുറിച്ചുള്ളത്. ഇതു സംബന്ധിയായ ചില പരാമര്ശ്ങ്ങള് പരിശോധിക്കാം. ഖാളീ ഇയാള്‍(റ) എഴുതുന്നു: “നബി(സ്വ)യോടൊപ്പമോ ശേഷമോ ഒരു നബിയുണ്ടാവാമെന്ന് വാദിക്കുന്നവരും സ്വയം നബിത്വം ഉന്നയിക്കുന്നവരും പ്രവാചകത്വം അവകാശപ്പെടുന്നില്ലെങ്കിലും വഹ്യ് ലഭിക്കുന്നുവെന്ന് പറയുന്നവരും കാഫിറുകളും നബി(സ്വ)യെ നിഷേധിക്കുന്നവരുമാണ്. തന്റെ ശേഷം നബിമാരാരുമുണ്ടാവില്ലെന്ന് തിരുനബി(സ്വ) അറിയിച്ചതാണ്. ഇതപ്പടി വിശ്വസിക്കണമെന്ന കാര്യത്തില്‍ മുസ്ലിം ലോകത്തിന്റെ ഏകാഭിപ്രായമുണ്ട്. അതുകൊണ്ടുതന്നെ ഉദ്ധൃത കാര്യങ്ങള്‍ ഒരാളില്‍ നിന്നുണ്ടായാല്‍ അവന് മതനിഷേധിയാണെന്നതില് ഒരു സന്ദേഹവുമില്ലതന്നെ (അശ്ശിഫാ 2/285). ഇജ്മാഅ്ഇന്റെ പ്രാമാണികത സമര്ത്ഥിുക്കുന്നതിനിടെ ഇമാം ഗസ്സാലി(റ) രേഖപ്പെടുത്തുന്നു: “മുസ്ലിം സമൂഹം പ്രമാണങ്ങളില്‍ നിന്നും പ്രത്യക്ഷ സൂചനകളില്‍ നിന്നും നബി(സ്വ)ക്കു ശേഷം നബിയുണ്ടാകില്ലെന്നത് ഏകരീതിയില്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇത് നിഷേധിക്കുന്നവര്‍ ഇജ്മാഇനെ നിഷേധിക്കുകയാണ്.’ “ഒരാള്‍ നബിയാണെന്ന് വാദിച്ചു. മറ്റൊരാള്‍ അത് ശരിയാണെന്നംഗീകരിച്ചു. ഇവര്‍ കാഫിറുകളാണെന്നതില്‍ ഇജ്മാഉണ്ട്. നബിയല്ലെങ്കിലും എനിക്ക് വഹ്യുണ്ടാവുന്നുവെന്ന് പറഞ്ഞാലും കാഫിര്‍ തന്നെ’ (അബൂബക്കര്‍ ബ്നു മുഹമ്മദ്(റ); കിഫായതുല് അഖ്യാര് 1/161). നമ്മുടെ നബി(സ്വ)ക്കു ശേഷം നബിത്വ വാദമുന്നയിക്കുന്നത് ഏകാഭിപ്രായത്തില്‍ കുഫ്റാണ് (മുല്ലാ അലിയ്യുല്‍ ഖാരി(റ), ശര്ഹുാല് ഫിഖ്ഹില് അക്ബര്‍/202). നബി(സ്വ) അന്ത്യനബിയും റസൂലുമാണെന്നതില് അഭിപ്രായ എ്യെം ഉണ്ടായിട്ടുണ്ട് (ശഅ്റാനി(റ), അല്യ വാഖീതു വല്‍ ജവാഹിര്‍ 2/37). ഇബ്നു അത്വീഖ്(റ)ന്റെ വിശദീകരണമിങ്ങനെ: പൂര്വിാകരും പില്ക്കാ7ലക്കാരുമായ പണ്ഡിതരുടെയെല്ലാം അഭിപ്രായത്തില്‍ നബി(സ്വ)ക്കു ശേഷം ഒരു നബിയും അവതരിക്കില്ലെന്നതിന് പ്രമാണമാണ് ഹദീസ് വാക്യങ്ങള്‍ (തഫ്സീര്‍ ഖുര്തുവബി 14/192). ആലൂസിയെ കൂടി ചേര്‍ക്കാം . അദ്ദേഹമെഴുതി: “നബി(സ്വ) അന്ത്യപ്രവാചകനാണെന്നത് ഖുര്ആംന്‍ പ്രഖ്യാപിച്ചതും ഹദീസുകള്‍ സമര്ത്ഥി ച്ചതും മുസ്ലിം സമൂഹത്തിന്റെ ഏകാഭിപ്രായം രൂപപ്പെട്ടതുമായ കാര്യമാണ്. ഇത് നിഷേധിച്ചവര്‍ കാഫിറാവും. പ്രസ്തുത നിഷേധത്തില്‍ ഉറച്ചുനിന്നാല്‍ കൊല്ലല്‍ നിര്ബിന്ധമാണ്’ (റൂഹുല്‍ മആനി 22/32). മതവിരുദ്ധരുടെ ദുര്ന്യാ യങ്ങള്ക്ക്് നിലനില്ക്കാ നാവാത്ത വിധത്തിലുള്ള ശക്തമായ പ്രമാണമാണ് ഖത്മുന്നുബുവ്വത് സംബന്ധിയായി ഉണ്ടായതും മുസ്ലിം ലോകം ഒന്നിച്ചംഗീകരിച്ചതുമായ ഇജ്മാഅ്. സ്വഹാബത്തിന്റെ കാലം മുതല്‍ എതിരില്ലാതെ നിലനിന്നുവന്ന വിശ്വാസമാണിത്. ഇതിന് വിരുദ്ധ നിലപാട് സ്വീകരിക്കല്‍ ഇജ്മാഇനെതിരാവുക എന്നതുകൊണ്ട് പ്രത്യക്ഷ പ്രമാണങ്ങള്‍ കണ്ടതു കൊണ്ടാണെങ്കില്‍ പോലും കഠിന പാപമായ ഫിസ്ഖാണാവുക. അപ്പോള്‍, ഒരു തെളിവുമില്ലാതെ ദുര്ന്യാൊയങ്ങളും നിര്മിഫത രേഖകളും അകമ്പടി സ്വീകരിച്ചുകൊണ്ടാണെങ്കിലോ? ഖാദിയാനികള്‍ ഈ ബിന്ദുവിലാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. മതം പ്രവാചകര്‍(സ്വ)യില്‍ നിന്നു നേരിട്ടു പഠിക്കാന്‍ ഭാഗ്യം കിട്ടിയവരാണ് സ്വഹാബിമാര്‍. അവരില്‍ നിന്ന് ഒരാള്‍ പോലും ഖത്മുന്നബിയ്യീന്‍ പ്രശ്നത്തില്‍ പൊതുവിശ്വാസത്തിനു വിരുദ്ധമായി നിലകൊണ്ടില്ല; ആര്ക്കുടമത് തെളിയിക്കാനുമാവില്ല. മറിച്ച് തിരുദൂതരോടെ പ്രവാചകത്വ സമാപ്തിയായെന്ന് ശക്തമായ രീതിയില്‍ പഠിപ്പിക്കുകയാണ് അവര്‍ ചെയ്തത്. ഇതിനായി മൂന്നു രീതിയിലുള്ള പ്രയത്നങ്ങള്‍ സ്വഹാബികളില്‍ നിന്ന് മനസ്സിലാക്കാനാവും. ഒന്ന്; മുഹമ്മദ്(സ്വ)ക്കു ശേഷം ഒരു വിധത്തിലുള്ള നുബുവ്വത്തുമുണ്ടാവില്ലെന്നതിന് നിഷേധ സാധ്യത നിലനില്ക്കാ ത്തത്ര (മുതവാതിര്‍) കൂടുതല്‍ ഹദീസുകള്‍ അവര്‍ നിവേദനം ചെയ്തു. അന്ത്യപ്രവാചകന് എന്ന ആശയം തന്നെ അവയുടെ വിശദീകരണമായി നബിയുടെ ശിഷ്യര്‍ പഠിപ്പിച്ചു. പില്ക്കാ ലക്കാര്ക്ക്് ഇതത്രയും ലഭ്യമായിരിക്കണമെന്ന് അവര്‍ അതിയായി ആഗ്രഹിച്ചതിന്റെ ഫലമായിരുന്നു ഇത്. സ്വഹാബികളിലെ പ്രമുഖര്‍ പോവട്ടെ, ഒരു ചെറിയ വ്യക്തിയില്‍ നിന്നുപോലും വിരുദ്ധമായ ഒരു വാചകം ഉണ്ടായില്ല. കാരണം അന്ത്യപ്രവാചകനാണ് താനെന്ന് നിരവധി തവണ പ്രഖ്യാപിച്ച തിരുനബി(സ്വ)യുടെ വിദ്യാര്‍ത്ഥി കളായിരുന്നു അവര്‍. രണ്ട്: നബി(സ്വ)യുടെ പ്രവാചകത്വം അംഗീകരിച്ചിരിക്കെ സ്വയം നബിവാദവുമായി പുറപ്പെട്ട മുസൈലിമ, അസ്വദുല്‍ അന്സിഅ എന്നീ മതവഞ്ചകരുമായി കാഫിറുകളോടുള്ള അതേ സമീപനം സ്വീകരിക്കുകയും യുദ്ധത്തിലേര്പ്പെ ടുകയും ചെയ്തു. അബൂബക്കര്‍(റ)ന്റെ കാലത്തുണ്ടായ പ്രധാന പോരാട്ടം തന്നെ മുസൈലിമയുമായുള്ള യമാമ യുദ്ധമായിരുന്നു. പതിനായിരക്കണക്കായ സ്വഹാബികള്‍ ഒന്നിച്ചുനിന്ന് കള്ള പ്രവാചകനെ പരാജയപ്പെടുത്തിയപ്പോള്‍, ഒരാള്പോകലും അതിനെതിരു പറഞ്ഞില്ല. അവര്‍ മുസ്ലിംകളായിരിക്കാനുള്ള അരശതമാനം സാധ്യതപോലും സ്വഹാബികള്‍ അംഗീകരിച്ചതേയില്ല. പ്രവാചകത്വ പരിസമാപ്തി നിഷേധിക്കുന്നവര്‍ കാഫിറുകളാണെന്നതിന്റെ ഒന്നാം ഇജ്മാഅ് ഇവിടെ രൂപപ്പെടുകയായിരുന്നു. മൂന്ന്: നബി(സ്വ)ക്കു ശേഷം ഒരു നബിയുമുണ്ടാവില്ലെന്ന് പല സ്വഹാബികളും വ്യക്തമാക്കിയ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ചിലത്ചേര്ക്കാം . ഉമര്‍(റ) പറഞ്ഞു: നബി(സ്വ)യുടെ കാലത്ത് വഹ്യ് കൊണ്ടായിരുന്നു വിധി തീരുമാനങ്ങളുണ്ടായിരുന്നത്. എന്നാല്‍ വഹ്യ് മുറിഞ്ഞുപോയിരിക്കുന്നു. ഇബ്നു അബ്ബാസ്(റ)ന്റെ വാക്കുകള്‍ ഇങ്ങനെ: നബി(സ്വ)യുടെ ശേഷം പ്രവാചകത്വമില്ലെന്ന് അല്ലാഹു തീരുമാനിച്ചതിനാല്‍ അവിടുത്തേക്ക് പുരുഷനായ ആണ്സാന്താനത്തെ നല്കിലയില്ല. ഇബ്നു അബീ ഔഫാ(റ) മറ്റൊരു രീതിയില്‍ ഇക്കാര്യം വിശദീകരിച്ചു: “മുഹമ്മദ് നബി(സ്വ)ക്കു ശേഷം ഒരു നബി ജനിക്കാമെന്ന് അല്ലാഹു തീരുമാനിച്ചിരുന്നുവെങ്കില് നബി(സ്വ)യുടെ ആണ്കുഒട്ടി ഇബ്റാഹീം ജീവിക്കുമായിരുന്നു. എന്നാല്‍ തിരുദൂതര്ക്കു ശേഷം ഒരു നബിയുമില്ലല്ലോ.’ സമാനാര്ത്ഥബത്തിലുള്ള വാചകങ്ങള്‍ വേറെയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ക്ക് മറ്റെന്തു വിശദീകരണമാണു വേണ്ടത്. സമൂഹത്തിലെ വിശുദ്ധരായ ഒന്നാം തലമുറയും അവരെ തുടര്‍ന്ന് നാളിങ്ങോളം മുസ്ലിം ലോകം പൊതുവെയും വെച്ചുപുലര്ത്തി്യ പ്രമാണപ്രവൃദ്ധമായ ഒരു ദര്ശിനം സൂര്യപ്രകാശം കണക്കെ വ്യക്തമായിരിക്കെ ഖാദിയാനികളകപ്പെട്ട പരമാബദ്ധങ്ങളുടെ ആഴം ചിന്തിച്ചു നോക്കുക. വിശുദ്ധ ഖുര്ആ്ന് 33/40നെക്കുറിച്ചുള്ള ചര്‍ച്ച യില്‍ ഉദ്ധരിക്കാത്ത ചില പണ്ഡിത വാക്യങ്ങള്‍ കൂടി സംക്ഷിപ്തമായി ചേര്ത്ത്ി ഈ ഭാഗം അവസാനിപ്പിക്കാം. പൂര്‍വി ക പണ്ഡിതര്‍ ഈ പ്രശ്നത്തിനു പരിഹാരം കാണിക്കുന്നതിങ്ങനെ: പ്രവാചകത്വം വാദിച്ചാലും അങ്ങനെയുള്ള ഒരാളെ അംഗീകരിച്ചാലും ഇസ്ലാമില്‍ നിന്നു പുറത്തുപോവും. മുസൈലിമക്കും തുലൈഹിക്കും അനുയായികള്‍ക്കും സംഭവിച്ചതുപോലെ (ഇബ്നു ഖുദാമറ, മുഗ്നി 8/150). ആദം(അ) ആണ് ആദ്യ പ്രവാചകര്‍, മുഹമ്മദ്(സ്വ) അവസാന നബിയും (ഉമര്‍ അന്നസഫി (റ), അല്‍ അഖാഇദുന്നസഫിയ്യ/134). നബി(സ്വ)യുടെ വചനങ്ങളും നബിക്ക് അവതീര്‍ണ മായ ദൈവിക വചനങ്ങളും അവിടുന്ന് അന്ത്യറസൂലാണെന്ന് ഒത്തു സമ്മതിക്കുന്നുണ്ട് (തഫ്താസാനി(റ), ശര്ഹുദല് അഖാഇദ്/135). നബിത്വം വാദിക്കുന്നതും വാദിയെ അംഗീകരിക്കുന്നതും കുഫ്റാകുന്നു (ഇമാം നവവി(റ), റൗള 10/64). നബി(സ്വ)ക്കു ശേഷം നബിത്വം വാദിക്കുകയോ അത്തരമാളുകളെ അംഗീകരിക്കുകയോ ചെയ്താലും പ്രവാചകത്വം അധ്വാനിച്ച് നേടിയെടുക്കാമെന്നോ വഹ്യ് വന്നുകൊണ്ടിരിക്കുന്നുവെന്നോ വാദിച്ചാലും കാഫിറാണ് (ഇബ്നുല്‍ മുഖ്രി(റ), അറൗള് 4/118). അനന്തമാണ് ഈ ഭാഗം. തല്ക്കാമലം ഇവിടെ അവസാനിപ്പിക്കാം. മേല്പ രാമര്ശി്ച്ച പണ്ഡിതരൊക്കെയും മീര്സകയുടെ സമകാലികരല്ല; പലരും സഹസ്രങ്ങള്ക്ക്ാ മുമ്പ് ജീവിച്ചവരാണ്. മുഹമ്മദീ ബീഗവുമായുള്ള കല്യാണക്കാര്യത്തിലോ മറ്റോ മീര്‍സായുടെ എതിര്പദക്ഷത്തുമായിരുന്നില്ല ഇവരൊന്നും. എന്തിനധികം ടിയാനെക്കുറിച്ച് യാതൊരു അറിവും സൂചനയും ലഭിച്ചവര്‍ പോലുമല്ല. എന്നിട്ടും പ്രവാചകത്വ സമാപ്തിയെക്കുറിച്ച് പണ്ഡിത ശ്രേഷ്ഠര്‍ ഇവ്വിധം പഠിപ്പിച്ചത് വ്യക്തിവിദ്വേഷം കൊണ്ടല്ലതന്നെ. അതിനുവിരുദ്ധമായ ഒരു ദര്‍ശ നത്തിന് അതിലോല പഴുതുപോലും മതവും പ്രവാചകരും അനുവദിക്കാത്തതുകൊണ്ടു മാത്രമാണിത്. ഇനി നമുക്ക് ചോദിക്കാം, പ്രവാചകത്വ സമാപ്തി വിഷയത്തില്‍ എതിരഭിപ്രായം പറഞ്ഞ ഒരേയൊരു പൂര്വികകനെയെങ്കിലും ചൂണ്ടിക്കാണിക്കാനാവുമോ? (തുടരും)
ഖാദിയാനിസം4/ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി