നിര്‍മാണത്തില്‍സുതാര്യതയും കൃത്യതയും കൈവരിച്ച് യഥാര്‍ത്ഥ ലക്ഷ്യം നേടണമെങ്കില്‍ഈ വിഷയത്തില്‍പരിജ്ഞാനമുണ്ടായിരിക്കണം. വിശിഷ്യാ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍നിരവധി വിഷയങ്ങള്‍അനിവാര്യമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. കെട്ടിടനിര്‍മാണവുമായി പ്രത്യക്ഷമായി നിരവധി വിജ്ഞാന ശാഖകളും പരോക്ഷമായി ഏതാനും ജ്ഞാന മേഖലകളും ബന്ധപ്പെടുന്നുണ്ട്.

ഒരു വിശ്വാസി വീട് നിര്‍മിക്കുോള്‍പാര്‍പ്പിട സംസ്കാരത്തില്‍വിശ്വാസത്തിന് നല്ല പങ്കുണ്ട്. നന്മയും തിന്മയും അല്ലാഹുവില്‍നിന്നാണെന്നതിനാല്‍ആവാസത്തിന്റെ സുതാര്യതക്ക് അല്ലാഹുവില്‍ഭരമേല്‍പ്പച്ച് ഇലാഹീ സ്മരണയില്‍ആരംഭിക്കേണ്ട കാര്യമാണ് വീടുനിര്‍മാണം. തന്റെ ജനതക്ക് വീടു നിര്‍മാണത്തിന് നേതൃത്വം നല്‍കാന്‍മൂസാ(അ)മിനോടും സഹോദരന്‍ഹാറൂന്‍(അ)മിനോടും നിര്‍ദേശിച്ച ശേഷം വിശ്വാസം മുറുകെ പിടിക്കുന്നവരെ ശ്ലാഘിച്ചത് വിശുദ്ധ ഖുര്‍ആനില്‍കാണാം (സൂറതുയൂനുസ്). ഇലാഹീ സ്മരണയില്‍നിര്‍മാണം നടത്തുന്നവരുടെ ഉന്നതിയും അല്ലാത്തവരുടെ അപജയവും ഖുര്‍ആന്‍വിശദീകരിക്കുന്നു (അത്തൗബ 109).

ലോകാവസാന വേളയില്‍തന്റെ സമുദായത്തിലെ ചിലര്‍ബഹുദൈവ വിശ്വാസികളോട് ചേരുമെന്ന മുന്നറിയിപ്പിനെ അന്വര്‍ത്ഥമാക്കുന്ന രൂപത്തില്‍ഇതരമത വിശ്വാസികളുടെ പൂജാദികര്‍മങ്ങളെ കൊണ്ട് വിശ്വാസികള്‍നിര്‍മിതിക്ക് തുടക്കം കുറിച്ച് കൂടാ. അതിനാല്‍ഈ വിഷയത്തില്‍വിശ്വാസ ശാസ്ത്രത്തിനുള്ള പങ്ക് മനസ്സിലാക്കല്‍അനിവാര്യമാണ്.

കര്‍മശാസ്ത്രം

കര്‍മശാസ്ത്രം നിര്‍മാണ നിയമങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. ഖിബ്ലയെ പരിഗണിച്ച് ദിശാ നിര്‍ണയത്തിലെ കൃത്യത മുതല്‍ഇതു തുടങ്ങുന്നു.

കിണറുകള്‍തമ്മിലുളള അകലവും വഴിത്തര്‍ക്കവും പരിസരശുദ്ധിയും പാത്രങ്ങളുടെ നിയമങ്ങളും വൃക്ഷങ്ങളുടെ സ്ഥാനങ്ങളിലും ഊര്‍ജ്ജ വിഷയങ്ങളിലുമെല്ലാം ഇതു ബന്ധപ്പെടുന്നുണ്ടെന്ന് ശേഷമുളള വിശദീകരണങ്ങളില്‍നിന്നും മനസ്സിലാക്കാം. നിര്‍മാണരംഗത്തെ അനാവശ്യ ഇടപെടലുകളെ കുറിച്ച് ശാഫിഈ പണ്ഡിതരിലെ പ്രമുഖരായ ഇബ്നുഹജര്‍(റ) മുന്നറിയിപ്പ് നല്‍കുന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാം.

സംസ്കാര ശാസ്ത്രം

മുസ്‌ലിംകളെ ഇതര പ്രസ്ഥാനങ്ങളില്‍നിന്ന് വേര്‍തിരിക്കുന്ന പ്രധാന ഘടകം സംസ്കാരമാണ്. നടത്തത്തിലും ഇരുത്തത്തിലും കിടത്തത്തിലും പ്രത്യേക ചിട്ടകള്‍വേര്‍തിരിക്കുന്നത് പോലെ പാര്‍പ്പിട സംസ്കാരത്തിലും വ്യതിരിക്തതകളേറെയുണ്ട്. സാമൂഹിക കാഴ്ചപ്പാടുകളും അയല്‍പക്ക ബാധ്യതകളും കര്‍ത്തവ്യങ്ങളും പരിഗണിച്ചായിരിക്കണം നിര്‍മിതി.

ശൗച്യാലയം നിര്‍മിക്കുോള്‍കര്‍മ്മ ശാസ്ത്ര നിയമങ്ങള്‍മാത്രം പരിഗണിച്ചാല്‍പോര. ടോയ്ലറ്റില്‍ഖിബ്ലക്ക് തിരിഞ്ഞ് കൊണ്ടുള്ള വിസര്‍ജ്ജനം വിലക്കപ്പെട്ടിട്ടില്ല. എന്നാല്‍അത്തരം നിര്‍മാണങ്ങള്‍സംസ്കാര ശാസ്ത്രമനുസരിച്ച് കരണീയമല്ല.

ആരാധനാലയ നിര്‍മാണ ശാസ്ത്രം

പൊതു നിര്‍മിതികളില്‍ നിന്നും വ്യത്യസ്തമായി ആരാധനാലയങ്ങളുടെ നിര്‍മാണത്തില്‍നിരവധി നിയമങ്ങള്‍കടന്ന് വരുന്നുണ്ട്. പള്ളിനിര്‍മാണത്തിലുള്ള ഭൂമിയുടെ വഖ്ഫുമായി ബന്ധപ്പെട്ടതു മുതല്‍ഖിബ്ല ഡയറക്ഷനും ജമാഅത്ത് നിസ്കാരത്തിന്റെ സ്വീകാര്യതക്കനുസരിച്ച കോണിയുടെയും വാതിലുകളുടെയും സംവിധാനങ്ങളും മറ്റു അനുബന്ധ കാര്യങ്ങളും ഇതിന്റെ പരിധിയില്‍വരുന്നു.

കര്‍മശാസ്ത്രത്തില്‍നിപുണനാണെങ്കിലും ഖിബ്ലയുടെ നിര്‍ണയത്തില്‍മികവ് നേടിയിട്ടില്ലെങ്കില്‍അതില്‍അവഗാഹം നേടിയവര്‍ക്ക് വിട്ടു കൊടുക്കല്‍നിര്‍ബന്ധമാണ് (ശറഹുല്‍ബാക്കൂറ 1/41).

പള്ളികളെപോലെ വിശുദ്ധ കഅ്ബാലയത്തിനനുസരിച്ചാണ് വിശ്വാസികള്‍ഭവന നിര്‍മാണവും നടത്തേണ്ടത് (അല്‍ബഹ്റുല്‍മദീദ്).

വായുശാസ്ത്രം

വായു ചലന വിജ്ഞാനീയം എന്നും വിളിക്കാവുന്ന ശാസ്ത്രമാണ് വായുശാസ്ത്രം. ജലത്തെക്കാളുപരി ജീവികള്‍ക്ക് അനിവാര്യമാണ് വായു. സഹോദരന്റെ വായുസഞ്ചാരം തടയുന്ന രൂപത്തില്‍വീട് നിര്‍മാണം നടത്തരുതെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട് (അല്‍മുഅ്ജമുല്‍കബീര്‍). കാറ്റിന്റെ സ്ഥിതിഗതികള്‍ഭവന നിര്‍മാണത്തില്‍അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യമാണ്. ഒരാള്‍ക്ക് ഒരു രാത്രി താമസിക്കാന്‍ഘനയടി വായു ആവശ്യമാണെന്നു ശാസ്ത്രം. അപ്പോള്‍മൂന്നാളുകള്‍ക്ക് 1050 ഘനയടി ആവശ്യമായിവരും. അത് ഏകദേശം 300ഃ300 റൂമുകള്‍ക്കുള്ളില്‍ലഭ്യമാണ്.

അന്തരീക്ഷ പഠനം

ആരോഗ്യത്തില്‍മുഖ്യ പങ്ക് വഹിക്കുന്നത് പരിസ്ഥിതിയും പരിശുദ്ധമായ അന്തരീക്ഷവമാണ്. ജനം കൂടുന്നിടത്ത് തുപ്പരുതെന്നും വിസര്‍ജിക്കരുതെന്നും തിരു നബി(സ്വ)യുടെ നിര്‍ദേശം അന്തരീക്ഷത്തില്‍മാലിന്യം കലര്‍ന്ന് ആരോഗ്യം ക്ഷയിപ്പിക്കാതിരിക്കാന്‍കൂടിയാണ് (അല്‍കുനൂസ് 2/16).

വായു സ്ഥിതി ശാസ്ത്രം

ശാരീരിക വളര്‍ച്ചക്കും സസ്യപോഷണത്തിനും വായു അനിവാര്യമണ്. കാറ്റിന്റെ ഗതികള്‍ക്കനുസരിച്ച് നിര്‍മാണം നടത്തിയിട്ടില്ലെങ്കില്‍നിരവധി അനര്‍ത്ഥങ്ങള്‍വന്നുപെട്ടേക്കാം. ഖാലിദുബ്നു വലീദ്(റ) വീടിന്റെ അസൗകര്യം നബി(സ്വ)യോട് ചര്‍ച്ച ചെയ്തപ്പോള്‍വീടിനെ മുകളിലേക്കുയര്‍ത്തി അല്ലാഹുവോട് വിശാലത ചോദിക്കാന്‍പറഞ്ഞതില്‍നിന്നും (വഫാഉല്‍വഫാ 2/731) ശുദ്ധ വായുവിനാണ് താഴ്ഭാഗം വിശാലമാക്കുന്നതിനേക്കാള്‍പ്രാമുഖ്യം കൊടുക്കേണ്ടത് എന്ന് ഗ്രഹിക്കാം. അഥവാ ഈ വിഷയത്തിലും വ്യക്തമായ കാഴ്ച്ചപ്പാട് നിര്‍മാതാവിനുണ്ടായിരിക്കണം.

മണ്ണിനെ കുറിച്ചുളള ശാസ്ത്രം

സൃഷ്ടിപ്പിലെ പ്രധാന ഘടകമാണ് മണ്ണ്. മണ്ണില്‍നിന്ന് സൃഷ്ടിക്കുകയും മണ്ണില്‍ജീവിക്കുകയും മണ്ണിലേക്ക് മടക്കപ്പെടുകയും മണ്ണില്‍നിന്ന് പിന്നീട് ഉയര്‍ത്തെഴുന്നേല്‍പ്പിക്കുകയും ചെയ്യുമെന്നത് മനുഷ്യരും മണ്ണും തമ്മിലുള്ള ബന്ധത്തെ ഓര്‍മപ്പെടുത്തുന്നു.

ശുചീകരണത്തിന് വെള്ളം സാധ്യമാകാതെ വരുോള്‍മണ്ണ് (തയമ്മുമിന്) തെരഞ്ഞെടുക്കാന്‍കാരണം മനുഷ്യന്റെ അസ്വ്ലിലേക്കുള്ള (അടിസ്ഥാനത്തിലേക്കുള്ള) മടക്കമാണെന്ന് പണ്ഡിതര്‍വ്യക്തമാക്കുന്നു (ബുജൈരിമി). നല്ല മണ്ണില്‍താമസിക്കുന്നവര്‍ക്ക് പുരോഗതിയും അല്ലാത്തവര്‍ക്ക് പരാജയവും സംഭവിക്കാമെന്ന് ശേഷം വരുന്ന വിശദീകരണങ്ങളില്‍നിന്ന് മനസ്സിലാക്കാം. വീട് ഒരാളുടെ ജീവിത ശൈലിക്കും താല്‍പര്യങ്ങള്‍ക്കും ഇണങ്ങുന്ന തരത്തിലാക്കാന്‍ഈ സംഗതിയിലും നൈപുണ്യം കൈവരിക്കേണ്ടതുണ്ട്.

സസ്യപോഷണ ശാസ്ത്രം

ജീവന്റെ നിലനില്‍പ്പിന് പ്രത്യക്ഷമായും പരോക്ഷമായും സസ്യങ്ങള്‍നല്ല പങ്കുവഹിക്കുന്നു. നല്ലമണ്ണിന്റെ ഒരു ലക്ഷണം സസ്യങ്ങളുടെ വളര്‍ച്ചയാണെന്നതിന് വിശുദ്ധ ഖുര്‍ആനില്‍സൂചന കാണാം. ചില സസ്യങ്ങളുടെ സാന്നിധ്യം ഗുണകരമാകുോള്‍മറ്റു ചിലത് വിപരീത ഫലമുളവാക്കാം. അതിനാല്‍വീട്ടുപരിസരത്ത് വളര്‍ത്തേണ്ട സസ്യങ്ങളെ കുറിച്ച് അറിയേണ്ടതുണ്ട്.

മനുഷ്യര്‍ക്ക് ഏറെ ഗുണകരമായ പ്രഭാതരശ്മികള്‍വീട്ടിലെത്താന്‍വടക്ക് കിഴക്ക് ഭാഗങ്ങളില്‍നിന്ന് വലിയ വൃക്ഷങ്ങള്‍ഒഴിവാക്കി തുറസ്സാക്കലും പ്രതികൂല ഊര്‍ജ്ജം പ്രസരിപ്പിക്കുന്ന സായാഹ്ന രശ്മികളെ പ്രതിരോധിക്കാന്‍പടിഞ്ഞാറ് മരം വച്ച് പിടിപ്പിക്കലും നല്ലതാണ് (വിശദീകരണം വഴിയേ).

ജ്യോതി ശാസ്ത്രം

നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, പ്രപഞ്ച സഞ്ചാരത്തില്‍പങ്ക് വഹിക്കുന്ന മറ്റു വസ്തുക്കള്‍എന്നിവയെ കുറിച്ചുള്ള പഠനമാണ് ജ്യോതി ശാസ്ത്രം. ജ്യോതിഷവും ജ്യോതിശാസ്ത്രവും രണ്ടാണ്. ഗോളങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും ഓരോ വ്യക്തിയുടെ ഗുണദോഷങ്ങളിലും സുഖദുഃഖങ്ങളിലും ഭാഗ്യ ദൗര്‍ഭാഗ്യങ്ങളിലും സ്വാധീനം ചെലുത്താന്‍കഴിയുമെന്ന നിലപാടാണ് ജ്യോതിഷം. ഇത് സത്യ വിശ്വാസികള്‍പരിഗണിക്കേണ്ടതില്ല. മാത്രമല്ല ബഹുദൈവ വിശ്വാസത്തില്‍അകപ്പെടാനുള്ള സാധ്യതകള്‍അതില്‍എാടുമുണ്ട്.

പള്ളി നിര്‍മാണത്തില്‍നിര്‍ബന്ധമായും പാര്‍പ്പിട നിര്‍മിതിയില്‍കരണീയമായും പാലിക്കേണ്ട ഖിബ്ലാ ഡയറക്ഷന്‍അറിയാന്‍ജ്യോതി ശാസ്ത്രം അനിവാര്യമാണ്. പ്രസ്തുത വിഷയത്തില്‍പ്രാവീണ്യം നേടിയ അല്ലാമാ മുഹമ്മദുബിന്‍യൂസുഫ് അല്‍ഖയ്യാത്ത്(റ) പറയുന്നു: ഖിബ്ല നിര്‍ണയത്തില്‍അറിഞ്ഞിരിക്കേണ്ട അടിസ്ഥാന തത്ത്വങ്ങള്‍ആറാണ്.

1. നിശ്ചിത പോയന്‍റില്‍സ്ഥലങ്ങളുടെ രേഖാംശവും അക്ഷാംശവും ദാഇറത്തുല്‍ഹിന്ദിയ്യ (നിയല്‍വൃത്തം) യോടുകൂടിയോ അല്ലാതെയോ അറിഞ്ഞിരിക്കല്‍.

2. ധ്രുവ നക്ഷത്ര സ്ഥാനത്തില്‍പരിജ്ഞാനമുണ്ടാവുക.

3. നക്ഷത്രങ്ങളുടെ സ്ഥാനങ്ങളില്‍നൈപുണ്യം നേടല്‍

4. സൂര്യ ചലന സംബന്ധമായ അറിവ്

5. ചാന്ദ്രിക ചലന നിശ്ചലനങ്ങളെ കുറിച്ചുള്ള അവബോധം.

6. കാറ്റുകളുടെ ഗതിയും ദിശയും സംബന്ധിച്ചുള്ള പരിജ്ഞാനം.

ഇത്തരം കാര്യങ്ങളില്‍അറിവുണ്ടാകല്‍ദിശാ നിര്‍ണയത്തില്‍അനിവാര്യമായിവരുന്നതിനാല്‍നിര്‍മാണ ശാസ്ത്രത്തില്‍ജ്യോതിശാസ്ത്രത്തിനുള്ള പങ്ക് വ്യക്തമാണ്.

തച്ചു ശാസ്ത്രം

ഭവന ശാസ്ത്രത്തില്‍പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്ന പരിജ്ഞാനമാണ് തച്ചുശാസ്ത്രം. തക്ഷന്റെ ശാസ്ത്രം എന്നതില്‍നിന്നാണ് തച്ചു ശാസ്ത്രം എന്ന പ്രയോഗം വന്നതെന്ന് പറയാറുണ്ട്. നൂഹ് നബി(അ)യും സകരിയ നബി(അ)യും തച്ചുശാസ്ത്രത്തില്‍വൈദഗ്ധ്യമുണ്ടായിരുന്നവരാണെന്ന സ്വഹീഹായ ഹദീസുകളില്‍വന്നിട്ടുണ്ട് (മുസ്‌ലിം, ദുര്‍റുല്‍മന്‍സൂര്‍).

ആശാരിപ്പണിയെ നല്ല തൊഴിലായി ഇമാം നവവി(റ) സ്വഹീഹ് മുസ്ലിമിലെ ഹദീസ് വിശദീകരിച്ച് സമര്‍ത്ഥിക്കുന്നുണ്ട് (ശര്‍ഹു മുസ്‌ലിം 8/49).

ക്ഷേത്ര ഗണിതം

ക്ഷേത്രം എന്ന പദത്തിന് വിളഭൂമി, നല്ലവയല്‍, ഉല്‍പത്തിസ്ഥാനം, അലം തുടങ്ങിയ പ്രയോഗങ്ങളുണ്ട്. ഭൂമിയെ അളക്കുന്നതിനും ക്ഷേത്ര ഫലം (ഭൂമിയുടെ നീളവും വീതിയും ഗുണിച്ചുള്ള ഫലം) കാണുന്നതിനുമുള്ള നിയമമുണ്ടാക്കുന്ന ഗണിതമാണ് ക്ഷേത്രഗണിതം. പൂര്‍ണമല്ലെങ്കിലും എഞ്ചിനിയറിംഗ് എന്നത് ഇതിന്റെ മറ്റൊരു പ്രയോഗമാണ്. വസ്തുക്കളുടെ അളവുകളും അനുപാദങ്ങളും മറ്റു മാനപ്രമാണങ്ങളും അപഗ്രഥിക്കുന്ന വിജ്ഞാനമാണല്ലോ എഞ്ചിനിയറിംഗ്. ഗൃഹനിര്‍മിതിയിലും മറ്റുനിര്‍മാണ മേഖലയിലും എഞ്ചിനിയറിംഗിന്റെ പങ്ക് പറഞ്ഞറിയിക്കേണ്ടതില്ല.

പൗരാണിക ജ്ഞാനികളില്‍പലരും ഈ രംഗത്ത് തിളങ്ങിയവരാണ്. ഉഖ്ലൈദിസ്,തഹ്രീറുത്വൂസി,ശര്‍ഹു അശ്കാലിത്തഅ്സീസ് പോലുള്ളവ ഇത്തരം ഗ്രന്ഥങ്ങളില്‍ചിലതാണ്. അളത്തത്തില്‍അഭിപ്രായ വ്യത്യാസമുണ്ടായാല്‍എഞ്ചിനിയര്‍മാരിലേക്ക് വിടലാണ് പൂര്‍വിക സ്രദായമെന്നാണ് ഫുഖഹാക്കള്‍പറയുന്നത് (നിഹായ/ഹാശിയത്തുല്‍ജമല്‍).

വാസ്തു ശാസ്ത്രം

വാസ്തു ശാസ്ത്രമെന്നത് മനുഷ്യാലയ നിര്‍മാണ നിയമങ്ങളാണ്. നവപ്രയോഗ പ്രകാരം ആര്‍ക്കിടെക്ചര്‍എന്ന വാക്കിന്റെ പൂരകമായി ഇതിനെ ഉപയോഗിക്കാമെങ്കിലും പൂര്‍ണമല്ല.വാസ്തു എന്ന സംസ്കൃതവാക്കിന്റെ അര്‍ത്ഥം പലതരത്തില്‍വ്യാഖ്യാനിക്കാവുന്നതാണ്. വസ്താമസിക്കുക എന്ന ധാതുവില്‍നിന്നാണ് വാസ്തു എന്നപ്രയോഗം നിഷ്പന്നമായത്.

വസ്തു നിര്‍വ്വചിക്കാനാവാത്തതും അളക്കാനാവാത്തതുമാണ്. അതിനെ നിര്‍വചിച്ച് അളക്കുോള്‍വസ്തു വാസ്തു ആകുന്നു. ഈ അര്‍ത്ഥത്തില്‍കെട്ടിടം മാത്രമല്ല എല്ലാ നിര്‍മിതികളും വാസ്തുവിന്റെ പരിധിയില്‍വരുന്നു. വിശ്വാസികള്‍നിര്‍മാണ ശാസ്ത്രത്തില്‍വാസ്തുശാസ്ത്രം എന്ന് പ്രയോഗിക്കുന്നതിന് പകരം ഭവന ശാസ്ത്രം എന്നോ മറ്റൊ പ്രയോഗിക്കലായിരിക്കും കരണീയം. കാരണം വാസ്തു ശാസ്ത്രമെന്ന പ്രയോഗത്തിലൂടെ വിശ്വാസികള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍കഴിയാത്ത വാസ്തു പുരുഷ (ബ്രഹ്മാവ്) സങ്കല്‍പ്പത്തിലേക്ക് എത്തിപ്പെടാന്‍സാധ്യതയുണ്ട്.

ഗണിത ശാസ്ത്രം

മര്‍ത്യന്റെ ധൈഷണികമായ മുന്നേറ്റങ്ങള്‍ക്ക് സഹായകമാകുന്ന വിജ്ഞാന ശാഖയാണ് ഗണിത ശസ്ത്രം. നിര്‍മാണ മേഖലയില്‍ഗണിതശാസ്ത്രത്തിന്റെ പങ്ക് അവിസ്മരണീയമാണ്. കണക്കറിയാത്തവരുടെ നിലപാടുകള്‍നിരാകരിക്കേണ്ടിവരുമെന്ന ഇമാം ഗസ്സാലി(റ) പോലെയുള്ളവരുടെ തിരുമൊഴികള്‍ഇതിനോട് ചേര്‍ത്ത് വായിക്കുക. ക്ഷേത്രഗണിതവും ബീജഗണിതവും ലോകരിതവുമെല്ലാം ഭവനശാസ്ത്രത്തിന്റെ പരിധിയില്‍വരുന്നു.

ഭൂമി ശാസ്ത്രം

വാസ്തുശാസ്ത്രം നിശ്ചിത സ്ഥലങ്ങളുടെ സ്വഭാവവും ഘടനയുമാണെങ്കില്‍ഭൂമിശാസ്ത്രത്തില്‍ദേശങ്ങളുടെ ഘടനയും ഓരോ ദേശത്തിന്റെയും കാലാവസ്ഥക്കനുസരിച്ച് നിര്‍മിതിയില്‍പാലിക്കേണ്ട നിയമങ്ങളും ഇതിന്റെ പരിധിയില്‍വരുന്നു.

ഭൂമി സംബന്ധമായി സംശയം നേരിട്ടാല്‍ഭൂപരിജ്ഞാനികളെ സമീപിക്കാന്‍പണ്ഡിതര്‍നിര്‍ദേശിക്കുന്നു. നിരവധി അന്ധവിശ്വാസങ്ങളും സ്വീകാര്യമല്ലാത്ത സങ്കല്‍പ്പങ്ങളും കൊണ്ട് സജീവമായ നിലവിലെ നിര്‍മാണ ശാസ്ത്രത്തില്‍പരിഗണിക്കേണ്ടവ മാത്രം ഉള്‍കൊണ്ട് മറ്റുള്ളവ തൃണവല്‍ക്കരിക്കണമെങ്കില്‍ഇതു സംബന്ധിച്ച് പരിജ്ഞാനം അനിവാര്യമാണ്. ബയോമുകള്‍അഥവാ കാലാവസ്ഥ, ഭൂപ്രകൃതി, സമുദ്ര നിരപ്പില്‍നിന്നുള്ള ഉയരം എന്നിവയുടെ സ്വാധീനത്താല്‍വ്യത്യസ്തത പുലര്‍ത്തുന്ന ആവാസമേഖലകളും അതിലെ ജീവ വൈവിധ്യങ്ങളുടെ നില നില്‍പ്പും ഭൂമി ശാസ്ത്രവുമായി ബന്ധപ്പെട്ടവയാണ്.

വേലിയേറ്റവും വേലിയറക്കവും ജീവശാസ്ത്ര വിഷയത്തില്‍ഭവന നിര്‍മാണവുമായി ബന്ധപ്പെടുന്നവിധം വിശകലനം ചെയ്യേണ്ടതുണ്ട്.

സ്ഥലനാമ പഠനം

സ്ഥലനാമങ്ങള്‍ക്ക് ഭൂമിയുടെ കിടപ്പിലും ഘടനയിലും ചില സ്വാധീനങ്ങള്‍കാണാം. പൂര്‍വികര്‍വസ്തുവിന്റെ കിടപ്പിനും സ്വഭാവത്തിനുമനുസരിച്ചായിരിക്കാം നാമകരണം ചെയ്തിരിക്കുക.

തിരുനബി(സ്വ)ആളുകളോട് സ്ഥലങ്ങളുടെ പേര് ചോദിച്ച് നല്ല പേരുകളുള്ള സ്ഥലങ്ങളില്‍പ്രത്യേകം സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട് (അല്‍വസ്വാഇലു ശാഫിഇയ്യ).

അബുല്ല(റ) പറയുന്നു: നിങ്ങള്‍സ്ഥലങ്ങളെ പേരുകള്‍ക്കനുസരിച്ച് പരിഗണിക്കുക (ശുഅ്ബുല്‍ഈമാന്‍).

ഭൂഗര്‍ഭ ജല ശാസ്ത്രം

ജലമില്ലാതെ ജീവിതമില്ല. ജീവന്റെ ആധാരവും കൃഷിയുടെ പുരോഗതിയും വ്യവസായങ്ങളുടെ അടിസ്ഥാന ഘടകത്തിലും ഊര്‍ജ്ജ സ്രോതസ്സുകളിലും ഗാര്‍ഹിക ആവശ്യങ്ങളിലും ജലത്തിനുള്ള പങ്ക് വലുതാണ്.

കാര്‍മേഘങ്ങളില്‍നിന്ന് ഭൂമിയില്‍പതിക്കുന്ന ജലത്തെ സംഭരിക്കുന്നതിലൂടെയും ചില ആന്തരിക പരിവര്‍ത്തനങ്ങളിലൂടെയും ഭൂമിക്കുള്ളില്‍സൂക്ഷിക്കപ്പെട്ട ജല സാന്നിധ്യം കണ്ടെത്തി സ്ഥാന നിര്‍ണയം നടത്തുകയും ചെയ്യുന്ന പ്രക്രിയയാണ് കൂപ ശാസ്ത്രം.

ഇല്‍മുല്‍ബാത്വിന്‍മിയാഹ് എന്നാണ് ഇതിനെ അറബിയില്‍പ്രയോഗിക്കാറുള്ളത്. ഈ വിഷയത്തില്‍കഴിഞ്ഞകാല മുസ്‌ലിം പണ്ഡിതന്മാര്‍നിരവധി ഗ്രന്ഥങ്ങള്‍രചിച്ചിട്ടുണ്ട്.

തിരുനബി(സ്വ) സ്ഥാന നിര്‍ണയം നടത്തിയ കിണറുകളെ കുറിച്ച് ഉംദതുല്‍അബ്റാര്‍പോലെയുള്ള ഗ്രന്ഥങ്ങളില്‍പരാമര്‍ശമുണ്ട്. നിര്‍മിതിയില്‍ഈ ശാസ്ത്രത്തിനും അനല്‍പമായ പങ്കുണ്ടെന്ന് സാരം.

സൂര്യവിജ്ഞാനം

താപവും ഉഷ്ണവും ക്രമീകരിക്കത്തക്ക വിധത്തില്‍ഗൃഹനിര്‍മാണം നടക്കണമെങ്കില്‍താപശാസ്ത്രത്തില്‍അറിവുണ്ടാകണം. ആഗോള താപം കൊണ്ട് സമൂഹം കഷ്ടപ്പെടുകയാണല്ലോ. എന്നാല്‍അതിന്റെ കെടുതി നമ്മുടെ ആവാസ മേഖലയെ ബാധിക്കാത്ത രൂപത്തില്‍അടുക്കളയെയും അതു പോലെ ക്രമാതീതമായി സൂര്യപ്രകാശത്തിലൂടെ ഗൃഹാന്തരീക്ഷം അപായപ്പെടാതിരിക്കാന്‍ഫോട്ടോണിക്ക് സയന്‍സും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇബ്നു ഹൈതമും അല്‍കിന്‍ന്തിയും ഈ വിഷയത്തില്‍ഗ്രന്ഥ രചന നടത്തിയ പ്രമുഖരാണ്.

സൂര്യ രശ്മികളിലൂടെയും ഇലക്ട്രിക് ഉപകരണങ്ങളിലൂടെയും മൊബൈല്‍ടവറുകളിലൂടേയും നിരവധി റേഡിയേഷനുകളും ഇന്‍ഫ്രിറാര്‍ഡ് രശ്മികളും അള്‍ട്രാ വയലറ്റുകളും ഭൗമോപരിതലത്തില്‍പതിക്കുോള്‍നിരവധി മാറ്റങ്ങള്‍ഭൂമിയില്‍സംഭവിക്കുന്നുണ്ട്. അത്തരം ആശങ്കകള്‍പരിഹരിക്കാന്‍പര്യാപ്തമായ രൂപത്തില്‍പരിഗണിച്ചായിരിക്കണം നിര്‍മാണം നടത്തേണ്ടത്.

കാലാവസ്ഥ പഠനം

ഭൂ പ്രദേശങ്ങളുടെ കാലാവസ്ഥ പരിഗണിക്കാതെയുളള നിര്‍മിതി ലക്ഷ്യത്തിലെത്തുകയില്ല. ലൗകിക വ്യതിയാനങ്ങള്‍ക്കും ദക്ഷിണായന ഉത്തരായന ദിക്കുകളിലൂടെയുളള സൂര്യ ചന്ദ്രാതികളുടെ സഞ്ചാരമനുസരിച്ച് ചില മേഖലയിലുള്ള ഭാവ വ്യത്യാസങ്ങള്‍അറിഞ്ഞ് വേണം നിര്‍മാണം. ഇത്തരം കാര്യങ്ങള്‍വിശദീകരിക്കുന്ന ഗ്രന്ഥമാണ് ആസാറുല്‍ബിലാദി വ അക്ബാറുല്‍ഇബാദ് എന്നഗ്രന്ഥം.

പൈശാചിക വിജ്ഞാന ശാസ്ത്രം

വീട് പരിശുദ്ധാത്മാക്കളുടെ ആവാസവും പൈശാചിക ശക്തികളുടെ അസാന്നിധ്യവുമുള്ള മേഖലയായി മാറണമെങ്കില്‍പിശാചിന്റെ കടന്നുകയറ്റത്തെ കുറിച്ചു ബോധവാന്‍മാരാകേണ്ടതുണ്ട്. ചില പൂജാകര്‍മങ്ങളിലൂടെ പൈശാചിക സാന്നിധ്യവുമുളള ഭൂമിയാണെങ്കില്‍വിശ്വാസികള്‍ക്ക് ചില അനര്‍ത്ഥങ്ങള്‍നേരിട്ടേക്കാം. അതിനുള്ള ആത്മീയ പരിഹാര ക്രിയകള്‍ശേഷം വിശദീകരിക്കാം.

പ്രേത പഠനം

വീടുകളില്‍ചില പോക്കുവരവുകളുണ്ടെന്നും റൂഹാനികളുടെ കടന്നുകയറ്റമുണ്ടാകാമെന്നും പറഞ്ഞ് ചിലയാളുകള്‍ആശങ്കയിലാവുകയും നല്ല ചുമരുകളില്‍സൂത്രമിടുക എന്ന പേരില്‍ദ്വാരമുണ്ടാക്കുകയും ചെയ്ത് പരിഹാരം എന്ന നിലയില്‍ചില കൈക്രിയകള്‍നടത്താറുണ്ട്. മുസ്‌ലിംകള്‍അത്തരം സംഗതികള്‍ശ്രദ്ധിക്കേണ്ടതുണ്ടോ എന്ന കാര്യം വസ്തു നിഷ്ഠമായി വിലയിരുത്തേണ്ടതുണ്ട്.

സാമൂഹ്യ ശാസ്ത്രം

വീടു നിര്‍മാണത്തില്‍ ചില സാമൂഹിക കാഴ്ച്ചപ്പാടുകളും പരിഗണിക്കണം. ഇതില്‍വ്യക്തമായ നിര്‍ദേശം ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍നമ്മുടെ മുില്‍വെച്ചുതരുോള്‍മറ്റു രീതികള്‍അന്വേഷിക്കേണ്ടതില്ല.

നിദ്രാ ശാസ്ത്രം

ഉറക്കം ശരീരത്തിനുള്ള വിശ്രമമാണ്. അല്ലാഹു നല്‍കുന്ന വലിയ അനുഗ്രഹമാണ് സുഖനിദ്ര. അതിനുതകുന്ന രൂപത്തിലാകണം ബെഡ് റൂമുകള്‍തയ്യാറാക്കേണ്ടത്. സുഖകരമായ ഉറക്കവും സംതൃപ്തമായ വിശ്രമവും കൈവരിക്കാന്‍ഇതുസംബന്ധമായ പരിജ്ഞാനം വേണം. ഭവന ശാസ്ത്രത്തിന്റെ വൈപുല്യവും ആധികാരികതയും പണ്ഡിതോചിതമായ ചര്‍ച്ചയര്‍ഹിക്കുന്നതാണ്. മുകളില്‍പരിചയപ്പെടുത്തിയ ശാസ്ത്ര ശാഖകളും മറ്റു ഉപ വിജ്ഞാനങ്ങളും ഉപയോഗപ്പെടുത്തി മുസ്‌ലിം ഭവന നിര്‍മാണ സംസ്കാരം എങ്ങനെയെന്ന് നമുക്ക് പരിചയപ്പെടാം.

(തുടരും)

 

 

ഇസ്‌ലാമും വാസ്തുശാസ്ത്രവും/2

അബ്ദുറശീദ് സഖാഫി ഏലംകുളം

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ