റിഞ്ഞു പ്രവർത്തിക്കുന്നവർക്ക് തണുത്ത ജലം കുടിച്ച് കൊടും ദാഹകമറ്റിയാലുള്ള മധുരമയമായ ഒരനുഭവം, അല്ലാത്തവർക്ക് അതൊരു കീറാമുട്ടിയും. ബാധ്യതാ നിർവഹണം, സേവനം, സമരം, പ്രതിരോധം എല്ലാം ചേർന്നു നിൽക്കുന്ന മനോഹരമായൊരു കലയായിട്ട് സംഘാടത്തെ നമുക്ക് കാണാനാകും.
എന്തുകൊണ്ടാണ് നമുക്ക് സംഘാടന ജീവിതം കലയാകുന്നത്? അറിവും അനുഭവവുമാണല്ലോ ജീവിതത്തിന്റെ ദിശ നിർണയിക്കുന്നതിൽ നമുക്ക് തുണയാകാറുള്ളത്. വിശ്വസിക്കാനും വിചാരിക്കാനും പ്രവർത്തിക്കാനുമെല്ലാമുള്ള ഊർജം അറിവിൽ നിന്നാണ് നാം നേടുന്നത്.
അല്ലാഹുവിനെ നാം അറിയുന്നു, അങ്ങനെയാണ് അവനെ നാം വിശ്വസിച്ചത്. അവനെയാണ് നാം ഭരമേൽപ്പിച്ചത്. അവന് വേണ്ടിയാണ് നാം സഹിക്കുന്നത്, ക്ഷമിക്കുന്നത്, കരയുന്നത്, ആശ്വസിക്കുന്നത്.
ചിലപ്പോഴൊക്കെ അറിവ് ചോദ്യങ്ങളാകും, പ്രചോദനങ്ങളും പ്രകോപനങ്ങളുമാകും. അറിവ് നമ്മെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. കാഴ്ചകളും ബഹളങ്ങളും രോദനങ്ങളും സങ്കടങ്ങളുമായി മനസ്സിൽ തറച്ചുനിൽക്കുന്ന അപ്രതിരോധ്യമായ വിചാരങ്ങളായി അത് നമ്മെ കർമനിരതരാക്കുന്നു.
‘മാതാക്കളുടെ ഉദരങ്ങളിൽ നിന്നും നിങ്ങളെ അവൻ പുറത്തേക്കെത്തിച്ചത് തികഞ്ഞ അജ്ഞതയോടെയായിരുന്നു. പിന്നീടാണ് നിങ്ങൾക്കവൻ കണ്ണുകളും കാതുകളും ചിന്തിക്കാനുള്ള ഹൃദയവും നൽകിയത്. എന്നിട്ടും നിങ്ങൾ പലരും നന്ദിയില്ലാത്തവരായിപ്പോയി (അന്നഹ്ൽ 78).
അറിവ് പ്രചോദനവും താക്കീതും പ്രവർത്തനോർജവുമാകാത്തവരെ ഖുർആൻ താക്കീത് ചെയ്യുകയാണ്. അറിവിനനുസരിച്ച് പ്രവർത്തിക്കാത്തവരെയും ഇടപെടാത്തവരെയും ഖുർആൻ ശാസിക്കുന്നു. അറിഞ്ഞതനുസരിച്ച് പ്രവർത്തിക്കാത്തവരെ അറിവിനെ ഒളിപ്പിച്ചു വെച്ചവരുടെ കൂട്ടത്തിലായി കണക്കാക്കണമെന്ന് ജ്ഞാനികൾ നിലപാട് സ്വീകരിക്കുന്നു.
മികച്ചൊരു കലയായിട്ട് സംഘാടനത്തെ കാണുന്നത് മറ്റൊന്നു കൊണ്ടുമല്ല. ആലോചനയും കാഴ്ചപ്പാടുമുള്ള ഏതൊരാളിലും നല്ലൊരു കലാകാരനുണ്ട്. തന്നിലെ കലാകാരൻ എപ്പോഴാണ് സജീവമാകുന്നതെന്ന് നോക്കൂ. തന്റെ അകലങ്ങളിലെ/അടുപ്പങ്ങളിലുള്ളവരുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളെയാണ് തന്റെ ഭാവനയിലേക്ക് കൊണ്ടുവരുന്നത്. വേദനകളും ഉണങ്ങാത്ത മുറിവുകളുമായി ഉള്ളം എരിയുന്നിടത്ത് നിന്നാണ് തന്നിൽ സംഗീതമുണ്ടാകുന്നത്, കലാസൃഷ്ടികൾ നാമ്പെടുക്കുന്നത്. ഇസ്‌ലാമിക പ്രവർത്തകന്റെ സാമൂഹികവും സാംസ്‌കാരികവുമായുള്ള ഇടപെടലുകളാണ് ഈ കലാസൃഷ്ടികൾ.
കോവിഡ് കാലത്ത് പലരും കുറേക്കൂടി സ്വന്തത്തിലേക്ക് ചുരുങ്ങുന്നത് നമുക്ക് കാണേണ്ടിവന്നു. എന്നാൽ കർമകുശലതയിൽ വർണാഭമായ വിഭവങ്ങളൊരുക്കി സംഘാടകർ മനുഷ്യർക്കൊപ്പം നിലയുറപ്പിച്ചു.
പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാൻ പോലും പറ്റാത്ത വിധം പ്രോട്ടോക്കോൾ തുറിച്ച് നോക്കിയപ്പോൾ പലരും ഉള്ളോട്ട് വലിഞ്ഞു. അപ്പോഴും മനുഷ്യജീവനുകളുടെ വിലയും അതിൻമേലുള്ള ബാധ്യതയുമറിയുന്നവർ ധീരമായി കൃത്യനിർവഹണത്തിന് മുന്നോട്ട് വന്നു. അപരരുടെ ജീവിതങ്ങളുടെ പറിച്ചെഴുത്തുകളായിരുന്നു ഇവിടെ നമുക്ക് കാണാനായത്.
മനുഷ്യന്റെ/പ്രകൃതിയുടെ നിലവിളികളോടുള്ള ഉത്തരങ്ങളായിരുന്നു അവരുടെ ആക്ടിവിസം. ഇതൊന്നും അവരിൽ മുറുമുറുപ്പുകളുണ്ടാക്കുകയായിരുന്നില്ല, മനസ്സിൽ സംഗീതങ്ങളും കവിതകളും രൂപപ്പെടുത്തുകയായിരുന്നു. അറിഞ്ഞുള്ള പ്രവർത്തനങ്ങളുടെ മനോഹരമായ അനുഭവങ്ങൾ! മനുഷ്യനെ അറിയാനായി, സാമൂഹിക പരിസരങ്ങളെ വിലയിരുത്താനായി.
സുചിന്തിതവും ധീരവുമായ പ്രവർത്തനങ്ങൾ ഉണ്ടായി ഉള്ളറിഞ്ഞ്, ആസ്വദിച്ച് കൊണ്ടുതന്നെ തന്റെ കരവിരുതുകളും ക്രിയാശേഷിയും പുറത്തെടുക്കുന്നു, മാറ്റങ്ങൾ നിരീക്ഷിക്കുന്നു, ആത്മസായൂജ്യമടയുന്നു.
പലതുകൊണ്ടും വീർപ്പുമുട്ടിയ മനുഷ്യ ജീവിതങ്ങളെ നമുക്ക് മുമ്പിൽ ശക്തമായ ചോദ്യങ്ങളാക്കി നിരന്തരം അവതരിപ്പിച്ചപ്പോഴാണ് മനസ്സ് പിടച്ചത്, ചെയ്യണമെന്ന ഉറച്ച തീരുമാനങ്ങളുണ്ടായത്. അല്ലാതെ വെറുതെ ആടുകയും താളം പിടിക്കുകയുമായിരുന്നില്ല. തന്റെ പ്രവർത്തനങ്ങൾക്ക് തുടർച്ചകളുണ്ടാകുന്നുവെന്ന തിരിച്ചറിവ് കലാകാരനെ കൂടുതൽ ശക്തനാക്കുകയാണ് ചെയ്യുന്നത്. കേട്ട വരികളും കോറിയിട്ട വരകളും കലാസ്വാദകരിലും അസ്വസ്ഥതകൾ ഉണ്ടാക്കി, വിചാരങ്ങൾ സൃഷ്ടിച്ചു, അതുതന്നെയാണ് കലയുടെ അനശ്വരതയും.
നമുക്ക് തിരിച്ചുവരാം. സംഘടനാ പ്രവർത്തനം എന്ന ഇസ്‌ലാമിക പ്രവർത്തനം എങ്ങനെയാണ് രൂപപ്പെടുന്നത്? ഏത് സാഹചര്യത്തിലാണ് നാം സംഘടിച്ചത്, നമ്മുടെ സംഘാടനത്തിന്റെ ലക്ഷ്യം എന്തായിരുന്നു. നാം എന്തിനോടെല്ലാമാണ് കലാപം കൂട്ടിയത്, രോഷപ്പെട്ടത്, ഇസ്‌ലാമിക പ്രവർത്തനത്തെ എക്കാലത്തും സജീവമാക്കുന്നതിൽ പുനരാലോചനകൾക്കും ഓർമപ്പെടുത്തലുകൾക്കും വലിയ തോതിൽ പങ്കുണ്ടെന്ന് കാണാം.
കലാത്മക സംഘടനാ പ്രവർത്തനത്തിന് ആവശ്യമായതെല്ലാം നമ്മുടെ കൺമുന്നിലുണ്ട്. വീടുകളിൽ, പതിവ് നടപ്പാതകളിൽ, അങ്ങാടികളിൽ, നഗരങ്ങളിൽ, പ്രാന്ത പ്രദേശങ്ങളിൽ എവിടെയും ഇത് തന്നെയാണ് സ്ഥിതി. വിശ്വാസി മനസ്സുകളിൽ അസ്വസ്ഥതകൾ പടർത്താൻ ഇത്തരം നേർകാഴ്ചകൾക്ക് സാധിക്കുന്നു.
അതിനൊരു കാരണമുണ്ട്. വിശുദ്ധ ഖുർആനും തിരുനബി(സ്വ)യുടെ സുന്നത്തുമാണ് നമ്മുടെ അടിസ്ഥാന മാർഗദർശനങ്ങൾ. ഇത് രണ്ടും ഉയർത്തുന്ന ചോദ്യങ്ങൾ മനസ്സുകളെ ഇളക്കി മറിക്കും. ഇസ്‌ലാമിക പ്രവർത്തനങ്ങൾ ഇത്തരം മന:സംഘർഷങ്ങളുടെ പ്രതിഫലനങ്ങളാണ്. ഖുർആൻ നടത്തുന്ന ഒരു ആഹ്വാനമുണ്ട്: ‘അല്ലാഹുവിന്റെ മാർഗത്തിൽ ശരിയായ രീതിയിൽ നിങ്ങൾ ധർമസമരം നടത്തുക, അവനാണ് നിങ്ങളെ വിശിഷ്ടരാക്കിയിരിക്കുന്നത്’ (സൂറ: അൽഹജ്ജ്: 78).
നിരന്തരമായ പ്രവർത്തനങ്ങളാണ് നമ്മോട് ഖുർആൻ ആവശ്യപ്പെടുന്നത്. നോക്കൂ, മാറ്റങ്ങൾ നമ്മിലുണ്ടാവട്ടെ, നമ്മിൽ നിന്നുമുണ്ടാവട്ടെ! സമൂഹം അതനുഭവിക്കട്ടെ. പ്രതീക്ഷയോടെ നമുക്ക് ഈ യാത്ര തുടരാം.

സ്വാദിഖ് സഖാഫി പെരിന്താറ്റിരി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ