ഇന്നലെയും ഇന്നും ഒരുപോലെയാവരുതെന്നാണല്ലോ തിരുവചനം. പിന്നിട്ട ദിനരാത്രങ്ങളെക്കാൾ മെച്ചമുള്ളതാവണം വന്നുചേർന്നതും വരാനുള്ളതുമായ സമയങ്ങൾ. ‘നിങ്ങൾ നന്മകൾ പ്രവർത്തിക്കൂ, വിജയിക്കാം’ എന്ന ഖുർആൻ ആശയത്തെ മുൻനിർത്തിയുള്ള മാറ്റങ്ങളാണ് നമുക്കുണ്ടാവേണ്ടത്. മാറ്റങ്ങൾ അത്ര എളുപ്പമല്ല. ശീലങ്ങൾ, സ്വഭാവങ്ങൾ, സാഹചര്യങ്ങൾ, സമ്പർക്കങ്ങൾ, സൗഹൃദങ്ങൾ, കടമകൾ, കടപ്പാടുകൾ തുടങ്ങിയവയെല്ലാമായി കെട്ടുപിണഞ്ഞതാണ് പൊതുവെ നമ്മുടെ ജീവിതം.
പൂവൻപഴം തിന്നുന്നത് പോലെ ലളിതവും രസമുള്ളതുമാകില്ല മാറ്റങ്ങൾ. കരുതലോടെയുള്ള ശ്രമങ്ങളും ചുവടുവെപ്പുകളുമുണ്ടെങ്കിലേ മാറ്റം സാധ്യമാവൂ. പ്രചോദനവും നിരന്തരമായ ശിക്ഷണവും മനനവും കഠിനമായ പരിശ്രമവുമാണ് മാറ്റങ്ങൾക്ക് ഇന്ധനമാകുന്നത്. ഇതിനുള്ള അവസരങ്ങളും സാഹചര്യങ്ങളും തരപ്പെടുത്താതെ നമുക്ക് മാറ്റങ്ങൾക്ക് വഴങ്ങാനാവില്ല.
സാരോപദേശം തന്നെയാണ് പ്രധാനം. നസ്വീഹത്തുകൾ മനസ്സുകളെ വിമലീകരിക്കും. സങ്കീർണതകളിൽ നിന്ന് മോചനം നേടിത്തരും. ഇതിനു വേണ്ടിയാണ് നമ്മളെക്കാൾ ആത്മീയവും വൈജ്ഞാനികവുമായി മുന്നിൽ നിൽക്കുന്നവരുമായി സമ്പർക്കം പുലർത്തണമെന്ന് ഇസ്‌ലാം ഉപദേശിച്ചത്. അതിനുള്ള അവസരങ്ങളും സാഹചര്യങ്ങളും തരപ്പെടുത്താതെ മാറ്റങ്ങൾക്ക് വഴങ്ങാനാവില്ല. സത്യവും ക്ഷമയും പരസ്പരം കൈമാറുകയും ഏറ്റെടുക്കുകയും ചെയ്യുന്നില്ലെങ്കിൽ നമുക്ക് വിജയിക്കാനാകില്ലെന്ന് വിശുദ്ധ ഖുർആൻ ഉദ്‌ബോധിപ്പിക്കുന്നു. നമ്മുടെ മനസ്സിനെ മാറ്റങ്ങൾക്കുവേണ്ടി വഴക്കിയെടുക്കുന്നതാണ് ഒന്നാംഘട്ടം. അതിന്റെ ഭാഗമായി മോശം ജീവിതാവസ്ഥയിൽ തുടരുന്നതിന്റെ നാശനഷ്ടങ്ങളെക്കുറിച്ചും ഭാവിയിൽ വരാനിരിക്കുന്ന ഭയാനകമായ തിരിച്ചടികളെക്കുറിച്ചും നിരന്തരം ആലോചിക്കണം. എത്രയോ മോശമായ അവസ്ഥയിൽ ജീവിച്ചിരുന്ന പലരും വലിയ മാറ്റങ്ങൾക്ക് വിധേയരായതും അതിലൂടെ ആത്മീയതയുടെ ഔന്നത്യങ്ങളിലേക്ക് എത്തിപ്പെട്ടതും പിൽകാലത്ത് മാതൃകാ പുരുഷരായി അവർ മാറിയതും നമ്മുടെ മുമ്പിലുണ്ട്. പോയ കാലത്തെ ചരിത്രങ്ങളിൽ നിന്ന് നമുക്കത് വായിച്ചെടുക്കാനാവും. നമുക്കും അത് സാധ്യമാണെന്ന ക്രിയാത്മകവും നിരന്തരവുമായ ആലോചനയും തിരിച്ചറിവുമാണ് ഉണ്ടാവേണ്ടത്. രണ്ടാം ഘട്ടത്തിൽ മറ്റു ചുവടുകളിലേക്ക് നാം പ്രവേശിക്കണം. സംശുദ്ധ ജീവിതം നയിക്കുന്ന ആളുകളുമായി കൂടുതൽ സമ്പർക്കം സ്ഥാപിക്കുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും അവരുടെ സദസ്സുകളിൽ പങ്കെടുക്കുകയും ജീവിതാനുഭവങ്ങൾ പാഠമാക്കുകയും പകർത്തുകയും വേണം. അതിലൂടെ വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി ചവിട്ടിക്കയറാൻ നമുക്കാവും. പരിശ്രമമില്ലാതെ ഒരാൾക്കും വിജയത്തിലെത്താൻ സാധിക്കുകയില്ല എന്നത് ഖണ്ഡിതമായ കാര്യമാണല്ലോ?

 

ഹാദി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ