നവീകരണം പൊതുവെ എല്ലാവർക്കും ഇഷ്ടമായിരിക്കും. ചെയ്തുവരുന്ന പ്രവർത്തനങ്ങളിലും സ്വീകരിച്ചുവരുന്ന ശൈലികളിലും മാറ്റം വരുത്തുമ്പോഴാണ് നവീകരണം ആകർഷകവും മാതൃകാപരവുമാകുന്നത്. നിങ്ങളുടെ ഇന്നും ഇന്നലെയും സമമാണെങ്കിൽ നിങ്ങൾ പരാജിതരാകുമെന്ന് മുന്നറിയിപ്പ് നൽകിയത് തിരുനബി(സ്വ)യാണ്.
ജീവിതത്തിൽ പുതിയ നന്മകൾ നടപ്പിലാക്കാനും ദുഷിച്ച ശീലങ്ങൾ പിഴുതെറിയാനും അവസരങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കണമെന്നാണല്ലോ തിരുദൂതർ പറഞ്ഞതിന്റെ സാരം.
നന്നാവാനുള്ള അവസരങ്ങളാണ് നമുക്ക് കിട്ടിയിട്ടുള്ളത്. ഇലാഹിന്റെ അനുഗ്രഹങ്ങൾ കടാക്ഷിച്ച് കിട്ടുന്നതിനും പാപക്കറകളെ കഴുകിക്കളയാനും ഇരന്നിരന്ന് നരകമോചനമടക്കമുള്ള സൗഭാഗ്യങ്ങൾ ഏറ്റുവാങ്ങാനുമുള്ള അവസരങ്ങളാണ് നാം പ്രയോജനപ്പെടുത്തേണ്ടത്. ഇതെല്ലാം എനിക്ക് കൈവരണമെന്ന തികഞ്ഞ ആഗ്രഹത്തോടെയുള്ള തേട്ടങ്ങൾ അല്ലാഹു സ്വീകരിച്ചിട്ടുണ്ടാവുമെന്നു തന്നെയാണ് നാം പ്രതീക്ഷിക്കേണ്ടത്.
നന്മയിലൂടെയുള്ള ഈ സഞ്ചാരം തുടരാൻ നാം നിതാന്ത ജാഗ്രത പാലിക്കേണ്ടതുണ്ട്. നന്മകൾ പെട്ടെന്ന് കൈവിട്ടുപോകാനും തിന്മകൾ നമ്മെ ആകർഷിക്കാനുമുള്ള സാഹചര്യങ്ങൾ തന്നെയാണ് നമുക്ക് മുന്നിലുള്ളത്.
പടച്ചു പരിപാലിക്കുന്ന നാഥനെ വെല്ലുവിളിക്കാനും സ്വന്തം ആനന്ദങ്ങൾക്കപ്പുറത്ത് തനിക്ക് മറ്റാരോടും ബാധ്യതയില്ലെന്ന് അഹങ്കരിക്കാനും പലരും മുന്നോട്ടുവരുന്ന കാലത്ത് നാം ജാഗ്രത കൈവെടിയരുത്.
സത്യവിശ്വാസത്തോടെയുള്ള സുകൃതങ്ങൾ തന്നെയാണ് നമ്മുടെ വഴി. പ്രതീക്ഷയോടെ പ്രവർത്തിക്കുക, അല്ലാഹുവിനെക്കുറിച്ച് നല്ല വിചാരം വെച്ചുപുലർത്തുക, പ്രതിസന്ധികളിൽ തളരാതിരിക്കുക, ആഗ്രഹിച്ച പോലെ കാര്യങ്ങൾ നടക്കണമെന്നില്ലെന്ന് കാലേകൂട്ടി മനസ്സിനെ ബോധ്യപ്പെടുത്തുക, തെറ്റുകൾ ഏറ്റുപറയേണ്ടത് അല്ലാഹുവിനോടാണ്. അതിൽ ഒട്ടും കുറവ് വരുത്താതിരിക്കുക. ഇതിനുള്ള ശേഷിയായിരിക്കണം പുണ്യമാസത്തിൽ നാം ആർജിച്ചെടുക്കേണ്ടത്. ശിഷ്ടജീവിതത്തിൽ നമുക്ക് വഴിവെട്ടം പകരേണ്ടതും.

ഹാദി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ