ണക്കു നോക്കി മാസം ഉറപ്പിക്കുന്നതിന്റെ ദുരവസ്ഥ ബോധ്യപ്പെട്ടതു കൊണ്ടാകാം വഹാബികൾ ഇങ്ങനെ എഴുതിയത്: ‘സൂര്യൻ, ചന്ദ്രൻ, ഭൂമി, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ഗാലക്‌സികൾ എന്നിവയുടെ ചലനങ്ങളെക്കുറിച്ച് സൂക്ഷ്മ പരിശോധന നടത്തുക. ഇതിൽ നിന്നും ഉരുത്തിരിഞ്ഞ് വരുന്ന ഗണിത ശാസ്ത്ര സൂക്തങ്ങൾ ഉപയോഗിച്ച് അടുത്ത ദിവസം, അടുത്ത മാസം, അടുത്ത വർഷം അവ എവിടെയായിരിക്കും സ്ഥിതി ചെയ്യുകയെന്ന് മുൻകൂട്ടി പറയുക; ഈ പ്രവചനം ശരിയാണോയെന്ന് പിന്നീട് സമയം വരുമ്പോൾ ദൂരദർശിനികളിലൂടെ പരിശോധിക്കുക; ശരിയാണെങ്കിൽ ഗണിതശാസ്ത്ര സൂക്തങ്ങളെ അംഗീകരിക്കുക; ശരിയല്ലെങ്കിൽ അവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി വീണ്ടും പരിശോധിക്കുക’ (വിചിന്തനം 2021 ജൂലൈ 30).
ഇത്, 1982ൽ നടന്ന ഫറോക്ക് മുജാഹിദ് സംസ്ഥാന സമ്മേളന സുവനീറിൽ നിന്നും പുനർവായനക്ക് വേണ്ടി പ്രസിദ്ധപ്പെടുത്തിയതാണ് കഴിഞ്ഞലക്കം വിചിന്തനം. എന്തൊരു ഗതികേടാണ് എന്നോർത്തു നോക്കൂ. ആദ്യം കണക്ക് നോക്കുക, പിന്നെ അത് ശരിയാണോയെന്ന് മാസം നോക്കി പരിശോധിക്കുക, പരിശോധന പോസിറ്റീവായാൽ മാത്രം ഗണിതത്തെ അംഗീകരിക്കുക. നെഗറ്റീവാണെങ്കിൽ കണക്ക് പിഴച്ചെന്ന് മനസ്സിലാക്കി അതിനെ മാറ്റത്തിരുത്തലുകൾക്ക് വിധേയമാക്കി വീണ്ടും ചന്ദ്രനെ നോക്കി പരിശോധിക്കുക. ഇങ്ങനെ ചെരുപ്പിനൊപ്പിച്ച് കാല് മുറിക്കുന്നതിന്റെ താൽപര്യമെന്താണ്? കാഴ്ചയെ മാത്രം ആസ്പദമാക്കിയാൽ പോരേ? മൗലവിമാരുടെ കണക്ക് ശരിയാവുന്നതും നോക്കി എത്രകാലം നോമ്പിനും പെരുന്നാളിനും ഈ സമുദായം കാത്തിരിക്കേണ്ടിവരും?
മുകളിൽ പറഞ്ഞ രണ്ട് വിഭാഗങ്ങൾക്ക് അറഫാ നോമ്പ് സുന്നത്തുണ്ടോ എന്ന് ന്യായമായും സംശയിക്കാൻ കാരണം മുസ്‌ലിംകൾ പുണ്യമായി ചെയ്യുന്ന പല കാര്യങ്ങളും ഇവർ തള്ളിക്കളയുകയാണ് പതിവ് എന്നതുകൊണ്ടാണ്. ഈ സുന്നത്ത് നോമ്പിനെ കുറിച്ച് നിങ്ങളുടെ പുതിയ വാദമെന്താണ്? സുന്നത്തില്ലെന്നല്ലേ?
ചോദ്യം: എംസിസി അബ്ദുറഹ്‌മാൻ മൗലവിയുടെ ‘ഹജ്ജ് മാസം: ബലി പെരുന്നാളും അനുബന്ധ കർമങ്ങളും’ എന്ന ലേഖനത്തിൽ ‘ദുൽഹിജ്ജ 1 മുതൽ 9 കൂടിയുള്ള ദിവസങ്ങളിൽ നബി(സ്വ) നോമ്പനുഷ്ഠിച്ചതായി അബൂദാവൂദ് രിവായത്ത് ചെയ്തിട്ടുള്ളതിനാൽ ഈ 9 ദിവസവും നോമ്പനുഷ്ഠിക്കുന്നത് നന്നായിരിക്കും’ എന്ന് കാണുന്നു. എന്നാൽ യുവതയുടെ ഇസ്‌ലാം 2-ാം വാള്യത്തിൽ, ആയിഷയിൽ നിന്നും മുസ്‌ലിം ഉദ്ധരിച്ച ഹദീസിൽ നബി ദുൽഹിജ്ജ ആദ്യ പത്തിൽ നോമ്പെടുത്തിട്ടില്ല എന്നും ഹഫ്‌സയെ തൊട്ട് അഹ്‌മദ്, നസാഈ എന്നിവർ ഉദ്ധരിച്ച ഹദീസ് ബലഹീനമാണെന്നും കാണുന്നു (പേ: 711, 712). എംസിസി ഉദ്ധരിച്ച അബൂദാവൂദിന്റെ ഹദീസ് തെളിവിന് കൊള്ളാത്തതാണോ? ഉത്തരം: ഒരു വിഷയം സംബന്ധിച്ച് ഹദീസുകളിൽ വ്യത്യസ്ത ആശയങ്ങൾ വന്നിട്ടുണ്ടെങ്കിൽ ഏതിന് മുൻഗണന നൽകണമെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരായില്ലെന്ന് വരാം. സ്വഹീഹുൽ ബുഖാരിയിലെയും സ്വഹീഹ് മുസ്‌ലിമിലെയും ഹദീസുകൾക്ക് മറ്റുള്ളവർ റിപ്പോർട്ട് ചെയ്ത ഹദീസുകളേക്കാൾ മുൻഗണന നൽകുക എന്നതാണ് അഹ്‌ലുസ്സുന്നത്തിലെ വലിയൊരു വിഭാഗം പണ്ഡിതന്മാർ സ്വീകരിച്ചിട്ടുള്ള നിലപാട്. ഇതനുസരിച്ച് ദുൽഹിജ്ജയിലെ ആദ്യത്തെ 10 ദിവസം മുഴുവൻ നോമ്പനുഷ്ഠിക്കൽ സുന്നത്തല്ലെന്ന് കരുതാനാണ് ന്യായമുള്ളത്. എന്നാൽ ഈ 10 ദിവസങ്ങളിൽ ഏത് സൽകർമം ചെയ്യുന്നതും അല്ലാഹുവിന് പ്രിയങ്കരമാണെന്ന് വ്യക്തമാക്കുന്ന ബുഖാരിയുടെ ഹദീസും കൂടി പരിഗണിച്ചായിരിക്കാം ‘ഈ 9 ദിവസവും നോമ്പനുഷ്ഠിക്കുന്നത് നന്നായിരിക്കും’ എന്ന് എംസിസി അബ്ദുറഹ്‌മാൻ മൗലവി എഴുതിയത്. അത് സുന്നത്താണെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞിട്ടില്ലെന്നാണ് ചോദ്യത്തിൽ ചേർത്ത ഉദ്ധരണിയിൽ നിന്ന് ഗ്രഹിക്കാവുന്നത്’ (ശബാബ് 2006 ഓഗസ്റ്റ് 11, അൽമനാർ 1999).
ഈ മറുപടിയിൽ ദുൽഹിജ്ജ 1 മുതൽ 9 വരെയുള്ള നോമ്പ് സുന്നത്തില്ലെന്ന് പറയുകയും എന്നാൽ 9ന് മാത്രം സുന്നത്തുണ്ട് എന്ന് പറയാതിരിക്കുകയും ചെയ്തതിൽ നിന്നും ഇപ്പോഴത്തെ സാഹചര്യത്തെളിവുകളിൽ നിന്നും ദുൽഹിജ്ജ 1 മുതൽ 9 വരെയുള്ള നോമ്പും അതിൽ പെട്ട അറഫാ നോമ്പും നിങ്ങൾ സുന്നത്തായി കാണുന്നില്ലെന്ന് മനസ്സിലാവുന്നു.
എന്നാൽ ജൂലൈ 19 തിങ്കളാഴ്ച അറഫ, ചൊവ്വ അവധി, ബുധൻ പെരുന്നാൾ ഈ കോപ്രായത്തിന് വല്ല പ്രമാണവുണ്ടോ? നമുക്ക് ചർച്ച ചെയ്യാം. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മർകസുദ്ദഅ്‌വയുടെ അറിയിപ്പിലും കെജെയു പ്രസിഡന്റിന്റെ ശബ്ദ സന്ദേശത്തിലും ഒരു ഹദീസ് കഷ്ണം മുറിച്ച് ദുർവ്യാഖ്യാനിച്ചത് ശ്രദ്ധയിൽ പെട്ടു: ‘ഈദുൽ അസ്ഹാ ആഘോഷിക്കേണ്ടത് ജനങ്ങൾ ഈദുൽ അസ്ഹാ ആഘോഷിക്കുന്ന ദിവസമാണ്.’ ശരിയാണ്. പെരുന്നാൾ ജനങ്ങൾ ആഘോഷിക്കുന്ന ദിവസമാണ് ആഘോഷിക്കേണ്ടത്. അല്ലാതെ കണക്കുകൂട്ടി നേരത്തെ ഉറപ്പിച്ച് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയല്ല. ഹദീസിൽ ഇത് മാത്രമാണോ നിങ്ങൾ കണ്ടത്? ‘ജനങ്ങൾ നോമ്പനുഷ്ഠിക്കുന്ന ദിവസമാണ് നിങ്ങൾ നോമ്പനുഷ്ഠിക്കേണ്ടത്’ (നോമ്പ് സുപ്രധാന ഫത്‌വകൾ-ഇബ്‌നു ബാസ്, വിവ: അബ്ദുറസാഖ് ബാഖവി, പേ: 16) എന്ന ഭാഗമെന്തേ കാണാതെ പോയത്? മറ്റൊന്നുമല്ല, കണ്ടാൽ പണിപാളും, അഥവാ അറഫാ നോമ്പും ജനങ്ങൾ അനുഷ്ഠിക്കുന്ന സമയത്ത് അനുഷ്ഠിക്കേണ്ടേ? അപ്പോൾ പിന്നെ നാട്ടിൽ ഭിന്നിപ്പുണ്ടാക്കാൻ പറ്റില്ലല്ലോ. ഇനി ഈ ഹദീസിന്റെ തുടർച്ചയായി നോമ്പിന്റെ വിഷയം പറഞ്ഞിട്ടില്ലെങ്കിലും അറഫയുടെ പിറ്റേ ദിവസമാണ് പെരുന്നാൾ എന്നത് മുസ്‌ലിം ലോകത്തിന്റെ ഇജ്മാആണ്. അതുകൊണ്ട് തന്നെ ഈ ഹദീസുദ്ധരിച്ച നിങ്ങൾ ഇനി മേലിൽ ജനങ്ങൾ ആഘോഷിക്കുമ്പോൾ ആഘോഷിക്കുക എന്നല്ലാതെ കണക്കുകൂട്ടി ഫിത്‌നക്ക് വരരുത് എന്നാണ് ഓർമപ്പെടുത്താനുള്ളത്.
ഇലക്ഷന്റെയും കലാശക്കൊട്ടിന്റെയും ഇടയിലുള്ള അവധി പോലെ അറഫക്കും പെരുന്നാളിനുമിടയിൽ അവധി കൊടുത്ത ഈ നാണം കെട്ട ഏർപ്പാടിന് നിങ്ങളുടെ പൂർവികരുടെ പിന്തുണയുണ്ടോ എന്നു കൂടി പരിശോധിക്കാം: ‘ചോദ്യം: യൗമു അറഫഃയിൽ നോമ്പ് നോൽക്കാനാണ് നബി(സ്വ) കൽപ്പിച്ചത്; ദുൽഹിജ്ജ 9ന് എന്നല്ല. അതിനാൽ അതാത് നാട്ടിലെ മാസപ്പിറവി നോക്കി ദുൽഹിജ്ജ 9ന് നോമ്പെടുക്കുകയല്ല വേണ്ടതെന്നും മറിച്ച് ഹാജിമാർ അറഫയിൽ സമ്മേളിക്കുമ്പോൾ ലോക മുസ്‌ലിംകളൊന്നാകെ നോമ്പനുഷ്ഠിക്കുകയാണ് വേണ്ടതെന്നും സിഎൻ അഹ്‌മദ് മൗലവി പറയുന്നു. താങ്കൾ ഇതിനോട് യോജിക്കുന്നുവോ?
ഉത്തരം: നബി(സ്വ) പെരുന്നാൾ നമസ്‌കരിച്ചത് യൗമു അറഫയുടെ പിറ്റേ ദിവസമാണല്ലോ. അതിനാൽ ലോകമുസ്‌ലിംകളെല്ലാം അങ്ങനെ ചെയ്യേണ്ടിവരില്ലേ ഈ വാദപ്രകാരം? ഭൂഗോളത്തിൽ അറഫയുടെ മറുവശത്ത് അപ്പോൾ രാത്രിയായിരിക്കുകയും ചെയ്യും. അതിനാൽ യൗമു അറഫ ദുൽഹിജ്ജയിലെ 9-നാണെന്ന് മനസ്സിലാക്കി അതാതു പ്രദേശത്തെ ചന്ദ്ര ദർശനത്തിനനുസരിച്ച് നോമ്പെടുക്കുകയും പിറ്റേന്ന് പെരുന്നാൾ നമസ്‌കരിക്കുകയുമാണ് വേണ്ടത്. അല്ലാതെ ബുധനാഴ്ച അറഫാ നോമ്പെടുക്കുകയും വെള്ളിയാഴ്ച പെരുന്നാളാഘോഷിക്കുകയുമല്ല വേണ്ടത്’ (ശബാബ് 1980 ജൂലൈ 14, പേ: 10).
ഇവിടെ നിങ്ങൾ ആഘോഷിച്ച പോലെ ബുധനാഴ്ച അറഫയും വ്യാഴം അവധി കൊടുത്ത് വെള്ളിയാഴ്ച പെരുന്നാളാഘോഷിക്കുന്നതിലെ യുക്തിരാഹിത്യവും പ്രമാണ വൈകല്യവുമാണ് ചോദ്യം ചെയ്തത്. ഇനിയും നോക്കൂ:
ചോദ്യം: അറഫാ നോമ്പ് ഹാജിമാരോടുള്ള ഐക്യദാർഢ്യ പ്രകടനമാണെന്നും അതിനാൽ ജനങ്ങൾ അതതു രാജ്യത്ത് ദുൽഹജ്ജ് 9-ന് നോമ്പ് നോറ്റാൽ ഐക്യദാർഢ്യം സാധ്യമാവുകയില്ലെന്നും ചിലർ വാദിക്കുന്നു എന്ന് അറിയാമല്ലോ. അതിനാൽ ഹാജിമാർ അറഫയിൽ നിൽക്കുമ്പോൾ തന്നെ ഹാജിമാരല്ലാത്തവർ നോമ്പ് നോൽക്കുകയാണ് വേണ്ടതെന്നാണ് ആ കൂട്ടരുടെ ശക്തമായ പ്രചാരണം. ഇതിനെ കുറിച്ച് ഒരു വിശകലനം നൽകാൻ താൽപര്യപ്പെടുന്നു.
ഉത്തരം: അറഫാ നോമ്പ് ഹാജിമാരോടുള്ള ഐക്യദാർഢ്യ പ്രകടനമാണെന്ന് നബി(സ്വ) പറഞ്ഞിട്ടില്ല. അത് പാപങ്ങൾ പൊറുക്കപ്പെടാനുള്ള മാർഗമാണെന്നാണ് പറഞ്ഞത്. ഈ നോമ്പ് ഐക്യദാർഢ്യ പ്രകടനമാണെന്ന് വാദിക്കുന്നവർക്ക്, ഇത് ലോകത്തെ ഒരു നിശ്ചിത ജനവിഭാഗത്തിനുള്ള സ്‌പെഷ്യൽ പാക്കേജ് ആണെന്ന് കൂടി വാദിക്കേണ്ടി വരും. ഭൂഗോളത്തിൽ അറഫയുടെ മറുവശത്തുള്ളവർക്ക് രാത്രി നോമ്പ് നോറ്റു കൊണ്ട് വേണ്ടിവരും ഹാജിമാരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ. ഉദാഹരണം അമേരിക്ക. റസൂൽ(സ്വ) ലോകത്തെ മുഴുവൻ മുസ്‌ലിംകൾക്കും പുണ്യം നേടാനുള്ള കർമം എന്ന നിലക്കാണ് ഈ നോമ്പിനെ പരിചയപ്പെടുത്തിയത്. അങ്ങനെയാണെങ്കിൽ അറഫാ വേള മുഴുവനും രാത്രിയായ അമേരിക്കക്കാർ അവരുടെ ദുൽഹജ്ജ് എന്നാണോ അന്ന് പകൽ നോമ്പെടുക്കുകയാണ് വേണ്ടത്. അല്ലാഹു ഭൂമിയെ ഗോളാകൃതിയിലാണ് സൃഷ്ടിച്ചത് എന്ന സത്യം ബോധ്യമായ ആരും ലോകമൊട്ടാകെ ഒരു ദിവസം നോമ്പെടുക്കണം എന്ന് പറയില്ല. അറഫയിൽ നിൽക്കുന്നവർ അടുത്ത ദിവസം ബലികർമം നടത്തുമല്ലോ. അവരെ നോക്കിയാണ് നാം നോമ്പെടുക്കുന്നതെങ്കിൽ അതിന്റെ പിറ്റേ ദിവസം നാം പെരുന്നാളും ബലിയും നടത്തേണ്ടതില്ലേ? വെള്ളിയാഴ്ച നോമ്പ് നോറ്റ് ഞായറാഴ്ച ബലി നടത്തുന്നതിന് എവിടെ മാതൃക? അതിനിടയിൽ ഡൈസ് നോൺ പോലുള്ളൊരു ശനിയോ! ഇതിനു മാതൃകയില്ലല്ലോ’ (വിചിന്തനം 2007 ജനു. 12, പേ: 9).
ഹാജിമാർ അറഫയിൽ നിൽക്കുന്ന ദിവസം തന്നെ ഇവിടെ നമ്മൾ അറഫാ നോമ്പ് നോൽക്കണമെന്ന് പറഞ്ഞ മടവൂരികളുടെ പൊട്ടൻവാദത്തിന്റെ നിരർത്ഥകത ബോധ്യപ്പെടുത്തുന്നതോടൊപ്പം ഇപ്പോഴത്തെ സാഹചര്യത്തിൽ തിങ്കളാഴ്ച നോമ്പ് നോറ്റ് ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കുമ്പോൾ അതിനിടയിലുള്ള ചൊവ്വ എന്താണ്? ഡയസ്‌നോൺ ആണോ എന്നാണ് പരിഹാസത്തോടെ ചോദിച്ചത്. ശൂന്യ ദിനം എന്നാണ് അർത്ഥമെങ്കിലും സർക്കാർ ജീവനക്കാരിൽ നിന്നും ശമ്പളം പിടിച്ച് ശിക്ഷിക്കുന്ന രീതി (ശമ്പളം കൊടുക്കാത്ത അവധി)യാണ് ഡയസ്‌നോൺ (Diesnon) എന്ന് നമുക്കറിയാം. ഇവർ കാണിച്ചുകൂട്ടിയ തോന്നിവാസം ശിക്ഷാർഹമാണെന്ന് ചുരുക്കം.
ഇനിയും കണക്ക് നോക്കണമെന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ ചിലത് ചോദിക്കാനുണ്ട്. കണക്ക് നോക്കി നോമ്പും പെരുന്നാളും ആഗോളവൽകരിക്കുവാൻ വേണ്ടി ഗ്രന്ഥരചന നടത്തിയ അബ്ദുസ്സലാം സുല്ലമി അദ്ദേഹത്തിന്റെ കൃതിയിൽ ‘കണക്ക് അറിയുന്ന ചില വ്യക്തികൾ നബിയുടെ കാലത്തും ഉണ്ടായിരുന്നു. എന്നിട്ടും നബി അവരെ സമീപിച്ചിട്ടില്ല’ (ചന്ദ്രമാസ നിർണയം: കണക്കും കാഴ്ചയും പേ: 46) എന്ന ഭാഗിക കണക്കുകാരുടെ ചോദ്യത്തിന് സുല്ലഇനി ഒന്നും കൂട്ടുവാനോ കുറക്കുവാനോ പാടില്ല എന്ന് പറയുന്ന നിങ്ങളോട് ചോദിക്കട്ടെ, ഈ ആയത്ത് അവതരണത്തിന് മുമ്പോ ശേഷമോ ദുൽഹിജ്ജ 8ന് അറഫയും 9ന് അവധിയും 10ന് ബലിപെരുന്നാളും ആചരിച്ചതിന് വല്ല രേഖയുമുണ്ടോ?
13. അല്ലെങ്കിൽ ദുൽഹിജ്ജ 9ന് അറഫയും 10ന് അവധിയും 11ന് പെരുന്നാളും ആഘോഷിച്ചതിന് വല്ല രേഖയുമുണ്ടോ?
14. 2009ലെ മാസപ്പിറവി വിവാദത്തിൽ ജമാഅത്തെ ഇസ്‌ലാമി സുന്നികളോടു കൂടെ പെരുന്നാളാഘോഷിച്ചതിന് അവരെ ‘കൂടെക്കൂടികൾ’ എന്ന് പരിഹസിച്ച നിങ്ങൾ ഇപ്പോൾ സുന്നികളുടെ കൂടെക്കൂടി പെരുന്നാളാഘോഷിച്ചതിനെക്കുറിച്ച് ജമാഅത്തുകാരുടെ ചോദ്യത്തെ എങ്ങനെ നേരിടും?
15. ‘റസൂൽ(സ്വ) ചെയ്തതോ ചെയ്യാൻ കൽപിച്ചതോ ആയ കാര്യം അല്ല എങ്കിൽ ഏതൊരു കാര്യവും ബിദ്അത്താണ്’ (അൽമനാർ 2011 ഫെബ്രു) എന്ന് പറയുന്ന നിങ്ങൾക്ക് ഇതെന്തുകൊണ്ട് ബിദ്അത്തായില്ല. അല്ലെങ്കിൽ നബി തങ്ങൾ കണക്ക് നോക്കി ഉറപ്പിച്ചതിന് വല്ല രേഖയുമുണ്ടോ?
ഇതുപോലുള്ള ചോദ്യശരങ്ങൾക്ക് മുമ്പിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ‘മാസപ്പിറവി നിശ്ചയിക്കാൻ കണക്കിനെ അവലംബിക്കൽ’ എന്ന ഉപശീർഷകത്തിന് താഴെ നിങ്ങൾ എഴുതി: ‘റമളാൻ മാസത്തിന്റെ ആരംഭത്തിലും അവസാനത്തിലും ഹജ്ജ് പെരുന്നാളിന്റെ സന്ദർഭങ്ങളിലും ഉയർത്തെഴുന്നേൽക്കുന്ന ബിദ്അത്താണ് മാസപ്പിറവി കണക്കിന്റെ അടിസ്ഥാനത്തിൽ ആകണമെന്ന വാദം’ (അൽ ഇസ്‌ലാഹ് 2019 മെയ്, പേ: 7). അപ്പോൾ മാസം ഉറപ്പിക്കൽ കണക്കിന്റെ അടിസ്ഥാനത്തിലാവണമെന്ന വാദം ബിദ്അത്താണെന്ന് സമ്മതിച്ചതോടൊപ്പം ബിദ്അത്ത് ചെയ്യുന്നവർ ആരാണെന്ന് കൂടി നിങ്ങൾ തന്നെ എഴുതി വെച്ചിട്ടുണ്ട്. ‘അബൂഉമാമ(റ) നിവേദനം: നബി(സ്വ) പറഞ്ഞു: ബിദ്അത്തിന്റെ ആളുകൾ നരകത്തിലെ പട്ടികളാണ്’ (സുന്നത്തും ബിദ്അത്തും, പേ: 81).
ചുരുക്കത്തിൽ, ചന്ദ്രമാസം ഉറപ്പിക്കുവാൻ കണക്കിനെ ആസ്പദമാക്കൽ ബിദ്അത്താണെന്നും ഈ ബിദ്അത്ത് ചെയ്യുന്ന നിങ്ങൾ നരകത്തിലെ പട്ടികളായിരിക്കുമെന്നും സമ്മതിക്കാതെ നിർവാഹമില്ല.

അബ്ദുൽ റഊഫ് പുളിയംപറമ്പ്

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ