അശ്ലീല വീഡിയോ (PORNOGRAPHY) കണ്ട്, അതിലെ അഭിനേതാക്കളുടെ പ്രകടനത്തിന്റെ ഏഴയലത്തു പോലും എനിക്കെത്താനാവില്ല, അതുകൊണ്ട് കല്യാണം വേണ്ട എന്ന് പറഞ്ഞ് യുവാക്കള്‍ പലപ്പോഴും കൗണ്‍സിലിംഗിനു വരാറുണ്ട്. ആദ്യരാത്രി ‘തകര്‍പ്പന്‍ പ്രകടനം’ കാഴ്ച വെക്കാന്‍ മരുന്നു തേടി വരുന്നവരും കുറവല്ല. മരുന്നു കഴിച്ചും കുത്തിവെച്ചും വീര്യം കൂട്ടിയും പല തവണ റെക്കോര്‍ഡ് ചെയ്ത് ഒന്നാക്കി എഡിറ്റു ചെയ്തും ദീര്‍ഘ സമയം സെക്‌സ് കാണിക്കുന്ന ഇത്തരം വീഡിയോകളാണ് നല്ലൊരു ശതമാനം യുവാക്കളെയും എന്നെക്കൊണ്ടാവുമോ(Peomance Anxey) എന്ന ഭയാവസ്ഥയിലേക്ക് എത്തിക്കുന്നത്. വീഡിയോയില്‍ കണ്ട കാര്യങ്ങള്‍ അതുപോലെ സ്വന്തം ജീവിതത്തില്‍ നടക്കാതെ വരുമ്പോള്‍ ഇവര്‍ കടുത്ത നിരാശയിലാവുകയും ദാമ്പത്യ ജീവിതം എന്ന സംവിധാനത്തോടു തന്നെ നിഷേധാത്മകമായി പെരുമാറുകയും ചെയ്യുന്നു. ‘ലിംഗ വലിപ്പം കൂട്ടല്‍, സമയം കുറവാണോ’ തുടങ്ങിയ പരസ്യങ്ങള്‍ കൂടിയാകുമ്പോള്‍ കേമമായി. ശരിയായ ലൈംഗിക വിജ്ഞാനം ആധികാരികമായ സോഴ്‌സില്‍ നിന്ന് നേടുകയാണ് ഇതിനുള്ള പരിഹാരം.
കല്യാണത്തിന് ഒരുങ്ങുന്നവരും കല്യാണം കഴിഞ്ഞവരും പലപ്പോഴും ചോദിക്കുന്ന കാര്യമാണ് ആരോഗ്യകരമായ ലിംഗ വലിപ്പം എത്രയെന്ന്. കാരണം ഇതുമായി ബന്ധപ്പെട്ടു നിരവധി ഇല്ലാക്കഥകളും മിത്തുകളും നമ്മുടെ നാട്ടിലുണ്ട്. ചെറിയ ലിംഗം വന്ധ്യതക്ക് കാരണമാകുമെന്ന അന്ധവിശ്വാസവും പലവിധ കെട്ടുകഥകളും ‘നീളം കൂട്ടല്‍’ ചികിത്സകര്‍ക്കും കമ്പനികള്‍ക്കും പ്രചോദനമാവുകയാണ്. ഇതിന്റെ യാഥാര്‍ത്ഥ വശമെന്താണ്? ഏകദേശം ആറ് ഇഞ്ച് നീളമുള്ള സ്ത്രീകളുടെ യോനിയിലെ (ഢമഴശിമ) ആദ്യത്തെ 2 ഇഞ്ച് ഭാഗമാണ് ലൈംഗിക ആനന്ദം തരുന്നത്. വളരെ കൂടുതല്‍ സിരകള്‍ ഈ ഭാഗത്താണുള്ളത്. ബാക്കിയുള്ള ഭാഗത്ത് ചെറിയ ഓപറേഷന്‍ നടത്തിയാല്‍ പോലും അറിയാത്തത്രയും സംവേദന ക്ഷമത കുറവാണ്. 3 ഇഞ്ച് വലിപ്പമുള്ള ലിംഗം തന്നെ സുഖകരമായ ലൈംഗിക വേഴ്ചക്ക് ധാരാളം മതി. എന്നാല്‍ സാധാരണ ഏതൊരു പുരുഷന്റെയും ഉദ്ധൃത ലിംഗം 5/6 ഇഞ്ച് നീളമുണ്ടായിരിക്കും. ലിംഗവലിപ്പവുമായി ബന്ധപ്പെട്ട ആശങ്കകള്‍ അസ്ഥാനത്താണെന്ന് അറിയാന്‍ ഇത്രയും മനസ്സിലാക്കിയാല്‍ മതി.
സ്ത്രീ-പുരുഷ വ്യത്യാസങ്ങള്‍
മറ്റു വിഷയങ്ങളിലെന്ന പോലെ ലൈംഗികതയിലും സ്ത്രീ-പുരുഷ രീതികളും താല്‍പര്യങ്ങളും വളരെ വ്യത്യസ്തമാണ്. ആനന്ദകരമായ ലൈംഗിക വേഴ്ച സാധ്യമാക്കാന്‍ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഇണകള്‍ പരസ്പരം മനസ്സിലാക്കേണ്ടതുണ്ട്. ശാരീരിക വേഴ്ചക്കിടയില്‍ സംസാരിച്ചാല്‍ അത് ബന്ധപ്പെടലിനെ പല തരത്തിലും ബാധിക്കുമെന്നതുകൊണ്ട് സാധാരണ സമയങ്ങളില്‍ ഒന്നിച്ചിരിക്കുമ്പോഴാണിതിനെക്കുറിച്ച് സംസാരിക്കേണ്ടത്. ‘ഞാനത് കൂടുതല്‍ ഇഷ്ടപ്പെടുന്നു, ഇത് വേണ്ട’ എന്ന് സ്വന്തം ഇണയോട് പറയാന്‍ യാതൊരു മടിയും വേണ്ട. കുറ്റപ്പെടുത്തിക്കൊണ്ടല്ല, സ്‌നേഹപൂര്‍വം താല്‍പര്യങ്ങള്‍ തുറന്നു പറയാനുള്ള വേദിയാണത്. ഇങ്ങനെ പരസ്പരം അറിഞ്ഞ് ഇണയുടെ ഇഷ്ടങ്ങള്‍ കൂടുതല്‍ ചെയ്യാനും അനിഷ്ടങ്ങള്‍ ഒഴിവാക്കാനും ദമ്പതികള്‍ക്ക് സാധിക്കും.
(തുടരും)