കളമശ്ശേരി: എസ്വൈഎസ് ഉദ്യോഗമണ്ഡല്‍ സര്‍ക്കിളിനു കീഴില്‍ സാന്ത്വനകേന്ദ്രം തുറന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ജബ്ബാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് ജോസഫ് ആന്റണി, കൗണ്‍സിലര്‍മാരായ അബൂബക്കര്‍, മുഹമ്മദാലി, വേലായുധന്, അയ്യൂബ്, അബ്ദുറസാഖ്, രാമകൃഷ്ണന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വിഎച്ച് അലിദാരിമി, എ അഹ്മദ്കുട്ടി ഹാജി, മുഖൈബിലി ശിഹാബ് തങ്ങള്‍, കെഎസ്എം ഷാജഹാന് സഖാഫി, എടിസി കുഞ്ഞുമോന്, ഉമര്‍ഹാജി മണക്കാടന്, എംഎം അബ്ദുറഹ്മാന് സഖാഫി സംബന്ധിച്ചു. ഹൈദ്രോസ് ഹാജി സ്വാഗതവും അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.