ഇപ്പോള്‍ ഞാനിരിക്കുന്നത് ലണ്ടനിലെ ഉന്നത റസ്റ്റോറന്‍റുകളിലൊന്നായ ബനാറസിലാണ്. മട്ടണ്‍ തന്തൂരി, ചിക്കന്‍ കട്ട്ലറ്റ്, കിംഗ് ചെമ്മീന്‍ ഫ്രൈ എന്നിവ ഓര്‍ഡര്‍ ചെയ്ത് വരുത്തിയതേയുള്ളൂ. സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെടുന്നത്, എന്തുകൊണ്ടാണ് ലണ്ടനിലെ പ്രധാന റസ്റ്റോറന്‍റുകള്‍ നഗരത്തിലെ ഉയര്‍ന്ന മുസ്‌ലിം ജനസംഖ്യ മാനിച്ച് “ഹലാല്‍’ ഭക്ഷണം ഒരുക്കാത്തത് എന്ന കാര്യത്തിലാണ്. എന്നാല്‍ ഹലാലായ ആടും കോഴിയും മറ്റു വിഭവങ്ങളുമെല്ലാം മെനുവിലുള്ള അപൂര്‍വം ഭക്ഷണ കേന്ദ്രങ്ങളിലൊന്നാണ് ബനാറസ്. 2003ല്‍ ആരംഭിച്ച ഈ ഹോട്ടലിലെ പ്രധാന പാചകക്കാരന്‍ മിഷ്ലിന്‍ ആണ്. ഉടമ ഇന്ത്യക്കാരനായ അതുല്‍ കോച്ചാര്‍ പറഞ്ഞത് എന്നെ ഏറെ ആകര്‍ഷിച്ചു: “ഹോട്ടല്‍ തുറന്ന് ഒന്നാം ദിവസം മുതല്‍ ഞങ്ങള്‍ ഹലാല്‍ മാംസങ്ങള്‍ മാത്രമാണ് ഇവിടെ പാകം ചെയ്യുന്നത്. ബോധപൂര്‍വമായ ഒരു തിരഞ്ഞെടുപ്പാണിത്. മുസ്‌ലിംകള്‍ക്ക് ഹലാല്‍ ഭക്ഷണം എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് മതേതര രാജ്യമായ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന എനിക്കറിയാം. ഇരുപത് ശതമാനം മുസ്‌ലിംകളാണ് ഈ ഹോട്ടലില്‍ പതിവായി ഭക്ഷണം കഴിക്കാന്‍ വരുന്നത്. എല്ലാ മതവിശ്വാസികളെയും നമ്മള്‍ ബഹുമാനിക്കണം.’

മതകീയമായ ബഹുസ്വരത മാത്രമല്ല ഈ ഹലാല്‍ ഭക്ഷണത്തിലുള്ളത്. മറിച്ച്, സാംസ്കാരികമായ ഒരു മൂല്യബോധം അതിനുണ്ട്.

അതേസമയം, യൂറോപ്പില്‍ പ്രത്യേകിച്ച് ബ്രിട്ടനില്‍ കുതിച്ചുയരുന്ന ഹലാല്‍ ഭക്ഷണ സംസ്കാരത്തെ തീവ്രമായ അസഹിഷ്ണുതയോടെ നോക്കിക്കാണുന്നവരുണ്ട്. ഭയവും ഇഷ്ടമില്ലായ്മയും പിരിമുറുക്കവും കാരണം അസഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് വിവാദങ്ങളും സൃഷ്ടിക്കുന്നു. അതുകൊണ്ടു തന്നെ ബ്രിട്ടീഷ് മുസ്‌ലിംകള്‍ ഇക്കാലത്ത് ഹലാല്‍ അപസ്മാരം (വമഹമഹ വ്യലെൃശമ) എന്ന മാനസികാവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. ഹലാല്‍ ഭക്ഷണത്തിന്റെ കാര്യത്തിലുണ്ടാവുന്ന ധാര്‍മികമായ ഭീതിയും ആശങ്കയുമാണ് അപസ്മാരം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്. 9/11 ആക്രമണത്തിനു ശേഷം ഉണ്ടായ തീവ്രവാദ ഭീഷണി, നിഖാബ്, ഹിജാബ് എന്നീ ഫോബിയകള്‍ക്കു ശേഷം ഇപ്പോള്‍ പടിഞ്ഞാറ് കൂടുതല്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് ഹലാല്‍ ഭക്ഷണത്തെക്കുറിച്ചാണ്.

കഴിഞ്ഞ മാസം, നിയമപരമായി ഹലാല്‍ മാംസം നിരോധിക്കാനുള്ള രാഷ്ട്രീയ നീക്കം ഇംഗ്ലണ്ടിലെ ങജ െശി വേല രീാാീി െല്‍ നടക്കുകയുണ്ടായി. ഹലാല്‍ മാംസം കടകളിലും റസ്റ്റോറന്‍റുകളിലും ലഭിക്കാതിരിക്കാനുള്ള ഈ നീക്കത്തെ ചെറുത്ത്, 70 വോട്ടുകള്‍ക്കെതിരെ 73 വോട്ടുകള്‍ക്കാണ് പ്രസ്തുത ബില്‍ പരാജയപ്പെട്ടത്.

ഹലാല്‍ ഭക്ഷണത്തെക്കുറിച്ചുള്ള ഭീതി പടര്‍ത്തുന്നതില്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്കാണ് വലിയ പങ്കുള്ളത്. യൃശമേശി ഴീല െവമഹമഹ; യൗ േിീ ീില ലേഹഹ െവേല ുൗയഹശര എന്ന തലക്കെട്ടോടെ ാമശഹ എന്ന ഇംഗ്ലീഷ് പത്രം മുന്‍ പേജില്‍ പ്രധാന വാര്‍ത്ത കൊടുത്തത് അടുത്തിടെയാണ്. കര്‍ശനമായ ഇസ്‌ലാമിക നിയമപ്രകാരമുള്ള ഹലാല്‍ മാംസം പൊതുജനങ്ങളെക്കൊണ്ട് തീറ്റിക്കുന്ന രീതിയിലാണ് ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, സ്കൂളുകള്‍, ഹോസ്പിറ്റലുകള്‍, പബ്ബുകള്‍, വെംബ്ലി സ്റ്റേഡിയം പോലുള്ള വന്‍ വേദികള്‍ തുടങ്ങിയവ വിവാദകരമായി ഹലാല്‍ ഭക്ഷണം വിതരണം ചെയ്യുന്നത് എന്നാണ് പ്രസ്തുത റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. ഈ റിപ്പോര്‍ട്ട് വന്ന് ഒരാഴ്ചക്കുള്ളില്‍ സമാനമായ രണ്ടു ന്യൂസുകള്‍ “ഹലാല്‍ ഭീതി’ വീണ്ടും പടര്‍ത്തി. മൃഗങ്ങളെ സ്നേഹിക്കുന്ന അമുസ്‌ലിം ബ്രിട്ടീഷുകാരെ നിര്‍ബന്ധിച്ച് ഹലാല്‍ ഭക്ഷണം കഴിപ്പിക്കുന്നതിനെക്കുറിച്ച് ഔദ്യോഗികമായി അന്വേഷണം നടത്തണം എന്നുവരെ “ദ സണ്‍ഡേ മെയില്‍’ എഴുതിക്കളഞ്ഞു. “പ്രധാന റസ്റ്റോറന്‍റുകളില്‍ രഹസ്യമായി ഹലാല്‍ വില്‍ക്കുന്നു’ എന്നതായിരുന്നു മറ്റൊരു വാര്‍ത്ത. മെശിയൗൃ്യ’,െ ലേരെീ, ംമശൃേീലെ, ങ&ട തുടങ്ങിയ പ്രധാന റസ്റ്റോറന്‍റുകള്‍ വില്‍ക്കുന്നത് ഹലാല്‍ മാംസമാണെന്നും അത് പൊതുജനങ്ങളോട് വെളിപ്പെടുത്തുന്നില്ലെന്നുമാണ് രണ്ടാമത്തെ വാര്‍ത്തയുടെ ഉള്ളടക്കം.

യഥാര്‍ത്ഥത്തില്‍ തീവ്രവാദം എന്ന ആയുധം ഉപയോഗിച്ച് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും നിരന്തരം ആക്രമിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ ഹലാല്‍ ഭക്ഷണം ഒരു ഗുരുതര പ്രശ്നമാണെന്ന് ഉയര്‍ത്തിക്കാട്ടുന്നതും അതിനെതിരെ പ്രചാരണം നടത്താന്‍ ചാടിയിറങ്ങുന്നതും. ഇസ്‌ലാമോഫോബിയയുടെ അനന്തര ഫലമായിട്ടാണ് ഈ ഭീതിയെ വിലയിരുത്തേണ്ടത്. ബ്രിട്ടീഷ് നാഷണല്‍ പാര്‍ട്ടിയുടെയും ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിന്റെയും നവ ഫാസിസ്റ്റ് മനോഭാവങ്ങളും ഈ ഹലാല്‍ ഭീതിയില്‍ തെളിഞ്ഞു കാണുന്നുണ്ട്. ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ “ആന്‍റിഹലാല്‍’ കാമ്പയിന്‍ തന്നെയുണ്ട്. ശഹെമാീുവീയശമ? രീൗി ോല ശി എന്ന കോളമെഴുതിയ ുെലരമേീേൃ എന്ന പത്രത്തിലെ റോഡ് ലിഡ്ല്‍ പോലും ഹലാല്‍ ഭക്ഷണം നിരോധിക്കണമെന്ന് നിര്‍ദാക്ഷിണ്യം എഴുതുകയുണ്ടായി. ഹലാല്‍ മാംസാഹാരങ്ങള്‍ വില്‍ക്കുന്ന ലേരെീ, മറെമ, മെശിയൗൃ്യ’ െറസ്റ്റോറന്‍റുകളെ ബഹിഷ്കരിക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. “സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ഒരു മാംസവും ഇനി ഞാന്‍ വാങ്ങില്ല’ എന്ന് ലിഡ്ല്‍ 2010ല്‍ എഴുതുകയുണ്ടായി.

ഫ്രാന്‍സിലും സ്ഥിതി മറ്റൊന്നല്ല. ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏറ്റവും വലിയ സാമൂഹ്യ പ്രശ്നങ്ങളായിരുന്ന തൊഴിലില്ലായ്മയും സാമ്പത്തികക്കമ്മിയും ചര്‍ച്ച ചെയ്യുന്നതിനു പകരം എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഹലാല്‍ ഭക്ഷണം ചര്‍ച്ച ചെയ്യാനാണ് താല്‍പര്യപ്പെട്ടത്. അപ്പോള്‍ ഹലാല്‍ ഫുഡില്‍ രാഷ്ട്രീയം വളരെ വ്യക്തമാണ്. ഫ്രഞ്ച് നാഷണല്‍ പാര്‍ട്ടി ലീഡര്‍ മറൈന്‍ ലീ പെന്‍ പറഞ്ഞത് പാരീസിലെ എല്ലാ കശാപ്പുശാലകളും വ്യാപകമായി ഹലാല്‍ മാംസം വില്‍ക്കുന്നുണ്ടെന്നാണ് (പാരീസില്‍ വില്‍ക്കപ്പെടുന്ന മുഴുവന്‍ ഇറച്ചികളില്‍ കേവലം രണ്ടു ശതമാനം മാത്രമാണ് ഹലാല്‍ മാംസമുള്ളത് എന്ന് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കിലുണ്ട്). ഫ്രഞ്ച് വോട്ടര്‍മാരുടെ സുപ്രധാന പരിഗണന ഹലാല്‍ മാംസ പ്രശ്നമാണെന്ന് നിക്കോളസ് സര്‍ക്കോസിയും തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പറയുകയുണ്ടായി.

ഇതിനെ തുടര്‍ന്ന് അനാവശ്യമായ ഹലാല്‍ ചര്‍ച്ചകള്‍ വിവിധ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നടക്കുകയുണ്ടായി. ശഹെമാീുവീയല ഴലലൃ േംശഹറലൃ െളൃലലറീാ ുമൃ്യേ യുടെ സഹകരണത്തോടു കൂടി 2013ല്‍ നെതര്‍ലന്‍റിലെ പാര്‍ട്ടി ഫോര്‍ ദി ആനിമല്‍സ് അവതരിപ്പിച്ച ഒരു ബില്ല് പാര്‍ലമെന്‍റിന്റെ ലോവര്‍ ഹൗസ് പാസാക്കുകയുണ്ടായി. മതാചാരപ്രകാരം അറുക്കുന്ന ഹലാല്‍ മാംസങ്ങള്‍ നിരോധിക്കണം എന്നതായിരുന്നു പ്രസ്തുത ബില്‍ മുന്നോട്ടുവെച്ച ആവശ്യം. ഹലാല്‍ ഫുഡ് നിരോധിച്ചെങ്കിലും ഇതിനിടയില്‍ ഡച്ചു സര്‍ക്കാര്‍ മൃഗങ്ങളെ അറുക്കുന്നതിനുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.

എന്തായിരിക്കും ഹലാല്‍ ഭക്ഷണത്തോടുള്ള അമിതമായ ഭീതിയുടെയും അപസ്മാരത്തിന്റെയും കാരണം? ഹലാല്‍ എന്ന വാക്ക് തീര്‍ത്തും ലളിതമായ അര്‍ത്ഥങ്ങളുള്ള ഒന്നാണ്. ഇസ്‌ലാമിക നിയമ വ്യവസ്ഥയില്‍ “നിയമാനുസൃതമായത്’ എന്നര്‍ത്ഥം വരുന്ന ഈ സംജ്ഞ ഭക്ഷണത്തിന് മാത്രമല്ല ഏതു വസ്തുവിനും പ്രവൃത്തിക്കും സ്വഭാവത്തിനും ബാധകമാണ്. ഒരു കാര്യം ഇസ്‌ലാമിക നിയമത്തില്‍ അനുവദനീയമാണ് എന്നാണ് “ഹലാല്‍’ കൊണ്ടുദ്ദേശിക്കുന്നത്.

ഹലാല്‍ മാംസം മൂന്ന് വിശേഷണങ്ങളുള്ളതായിരിക്കും.

1. മൃഗം ആരോഗ്യമുള്ളതും പരിക്കേല്‍ക്കാത്തതും ആയിരിക്കണം. അറുത്തതുമായിരിക്കണം.

2. മൃഗത്തിന്റെ ശരീരത്തില്‍ നിന്ന് മുഴുവന്‍ രക്തവും വാര്‍ന്ന് പോയിരിക്കണം.

3. അറുക്കുന്ന ആള്‍ അറുക്കുന്ന സമയത്ത് ആവശ്യമായ ഇസ്‌ലാമിക പ്രാര്‍ത്ഥനകള്‍ നടത്തിയിരിക്കണം.

ഒറ്റമുറി (ീില രൗ)േ അറവാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. മൂര്‍ച്ചയുള്ള കത്തി കൊണ്ട് മൃഗത്തിന്റെ കഴുത്തില്‍ ഒരു അറവ്. ഇത് രക്തം പുറത്തേക്ക് ഒഴുകിപ്പോവാന്‍ സഹായിക്കുന്നു. അതോടൊപ്പം മാംസം വൃത്തിയാവുകയും ചെയ്യുന്നു.

അറുത്ത മൃഗത്തിന്റെ വാര്‍ന്നൊലിക്കുന്ന രക്തം ചിലര്‍ക്കെങ്കിലും ഭീതിതമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതില്‍ വിമര്‍ശിക്കാന്‍ മാത്രം കഴമ്പില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്‌ലാം അനുശാസിക്കുന്ന രീതിയില്‍ അറവ് നടത്തുള്‍ മൃഗങ്ങള്‍ക്ക് വളരെ വേഗത്തില്‍ ബോധം നഷ്ടമാവും. കൂടുതല്‍ വേദന അനുഭവിക്കാന്‍ അവയ്ക്ക് സമയം കിട്ടില്ല. അതുകൊണ്ട് ഏറ്റവും മാനുഷികവും ലളിതവുമാണ് ഇസ്‌ലാമിലെ അറുക്കല്‍ എന്നാണ് മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ പ്രതിനിധി മാദ്ദിദ് ഖത്മെ അഭിപ്രായപ്പെടുന്നത്. ആധുനിക യുഗത്തിലെ ആചാരാനുസൃതമല്ലാതെ മൃഗങ്ങളെ കൊല്ലുന്ന രീതി പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവുന്നതാണ്. അമേരിക്കയിലെ കോളറാഡോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ആനിമല്‍ സയന്‍സ് വിഭാഗം പ്രൊഫസര്‍ ടെംബിള്‍ ഗ്രാഡിന്‍ നടത്തിയ ഗവേഷണ പഠനങ്ങളിലും അറുക്കുള്‍ മൃഗങ്ങള്‍ക്ക് വേദനയറിയാനുള്ള സാഹചര്യമുണ്ടാവുന്നില്ല എന്നു വ്യക്തമാക്കുന്നുണ്ട്.

ആചാരപ്രകാരമുള്ള അറവ് വളരെ കൃത്യമായി നടക്കുകയാണെങ്കില്‍ മൃഗങ്ങള്‍ക്ക് ഒട്ടും വേദനിക്കില്ലെന്ന് യൂണിവേഴ്സിറ്റി ഓഫ് വെറ്റിനറി മെഡിസിന്‍ ഹാന്‍ഓവറിലെ വില്യം ഷുല്‍ഡെ 1978ല്‍ നടത്തിയ പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പഠനം അടിസ്ഥാനമാക്കിയാണ് 2002ല്‍ ജര്‍മന്‍ ഫെഡറല്‍ ഭരണഘടനാ കോടതി അറവിന് ഔദ്യോഗികാനുമതി നല്‍കിയത്.

ഇന്ന് ലോകാടിസ്ഥാനത്തില്‍ ഹലാല്‍ ഭക്ഷണത്തിനുള്ള ആവശ്യകത വര്‍ധിച്ചുവരികയാണ്. ബ്രിട്ടനില്‍ ഇപ്പോള്‍ പലയിടങ്ങളിലും ഹലാല്‍ മാംസം ലഭ്യമാണ്. എങ്കിലും കുതിച്ചുയരുന്ന ആവശ്യക്കാരുടെ ഡിമാന്‍റിനനുസരിച്ചുള്ള മാംസാഹാരമില്ല എന്നതാണ് വസ്തുത. ഒരു മുസ്‌ലിം എന്ന നിലക്ക് ഹലാല്‍ റസ്റ്റോറന്‍റുകളുടെ അഭാവം എന്നെ വല്ലാതെ വിഷമിപ്പിക്കാറുണ്ട്. എവിടെ നിന്നാണ് ഇന്ന് ഭക്ഷണം കഴിക്കുക എന്നൊരന്വേഷണം ഓരോ ദിവസവും നടത്തേണ്ടതായി വരുന്നു. അടുത്തിടെ വന്ന ഒരു പഠനത്തില്‍ ഇംഗ്ലീഷ് മുസ്‌ലിംകളില്‍ പത്തില്‍ ഒമ്പത് പേരും ഹലാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ കണിശത പുലര്‍ത്തുന്നവരാണ് എന്നു കാണാം. ഇത്തരം ആളുകള്‍ പുറത്തു ഭക്ഷണം കഴിക്കുള്‍ ഹലാല്‍ഫുഡ് ലഭിക്കാത്തതിനാല്‍ മത്സ്യാഹാരം കഴിച്ച് തൃപ്തിപ്പെടാറാണ് പതിവ്. അതേ സമയം, ഹലാല്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം വിമാനത്തില്‍ യാത്ര ചെയ്ത് പോവുന്ന സുഹൃത്തുക്കളും എനിക്കുണ്ട്.

വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഈ ഹലാല്‍ സംസ്കാരം പരിഗണിച്ച് പ്രധാനപ്പെട്ട ഫാസ്റ്റ് ഫുഡ് ചെയ്നുകളായ മക്ഡൊണാള്‍ഡും കെഎഫ്സിയും ഡൊമിനോ പിസ്സയുമെല്ലാം ഇപ്പോള്‍ ഹലാല്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ പോര്‍ച്ചുഗീസ് മാര്‍ക്കറ്റിലെ നാന്‍ഡോസ് എന്ന റസ്റ്റോറന്‍റ് ശൃംഖലയാണ് ഈ വിഷയത്തില്‍ ഒരുപക്ഷേ ഏറ്റവും വേഗത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

2003ല്‍ ളമൃാ മിശാമഹ ംലഹളമൃല രീൗിരശഹ പുറത്തുവിട്ട ഒരു പഠനമാണ് ഹലാല്‍ വിമര്‍ശകര്‍ എപ്പോഴും ആഘോഷിക്കാറുള്ളത്. എന്നാല്‍ അമേരിക്കയിലെ കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ ഫുഡ് സയന്‍സ് പ്രൊഫസര്‍ ജോയ് റീജന്‍സ്റ്റിന്‍ ഈ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞിട്ടുണ്ട്. ശാസ്ത്രീയമായ പഠനങ്ങള്‍ നടന്നു എന്നവകാശപ്പെടുന്ന പ്രസ്തുത റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും തെറ്റുകള്‍ നിറഞ്ഞതാണെന്നും അദ്ദേഹം തെളിയിക്കുന്നു. ഒരു രാഷ്ട്രീയ വിഷയം നിര്‍മിച്ച് അതില്‍ നിന്ന് മുതലെടുക്കാനാണ് ഹലാല്‍ ഭക്ഷണം ഒരു പ്രശ്നമായി ഉയര്‍ത്തിക്കാട്ടുന്നവരുടെ ഉദ്ദേശ്യമെന്നും അതിനാല്‍ ഈ റിപ്പോര്‍ട്ട് ഇസ്‌ലാം എന്ന “അപരനെ’തിരിലുള്ള ഒരായുധം മാത്രമാണെന്നും റീജന്‍സ്റ്റിന്‍ അഭിപ്രായപ്പെട്ടു.

പൊതുവെ, മൃഗങ്ങളെ ആക്രമിക്കുന്നതും വേദനിപ്പിക്കുന്നതും മതത്തില്‍ നിഷിദ്ധമാണെന്ന് ഇസ്‌ലാമിനെ വീക്ഷിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഖുര്‍ആന്‍ വചനങ്ങളും പ്രവാചക പാഠങ്ങളും ജീവനുള്ളവയെ അന്യായമായി വേദനിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നു. ഭൂരിപക്ഷം ഇസ്‌ലാമിക പണ്ഡിതന്മാരുടെയും അഭിപ്രായത്തില്‍ മൃഗങ്ങളെ ആക്രമിക്കുന്നതും അപായപ്പെടുത്തുന്നതും പാടില്ലാത്ത കാര്യമാണ്.

അതേ സമയം, “സെക്കുലര്‍’ രീതിയില്‍ മൃഗങ്ങളെ കൊല്ലുന്നത് അതിഭീകരമായ വിധത്തിലാണെന്ന വസ്തുത ഹലാല്‍ ചര്‍ച്ചകളില്‍ ശ്രദ്ധിക്കപ്പെടാറില്ല. ചുരുക്കത്തില്‍, ഇസ്‌ലാമോഫോബിയയുടെയും അതിനെ തുടര്‍ന്നുണ്ടാകുന്ന അസഹിഷ്ണുതയുടെയും പ്രതിഫലനങ്ങള്‍ മാത്രമാണ് ഹലാല്‍ സംവാദങ്ങളില്‍ ഇസ്‌ലാമികാചാരങ്ങളെ ചോദ്യം ചെയ്യുന്നവരുടേതെന്ന് നമ്മള്‍ തിരിച്ചറിയണം.

വിവര്‍ത്തനം: യാസര്‍ അറഫാത്ത് നൂറാനി

മെഹ്ദി ഹസന്‍

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ