ഹസൻബസ്വരി(റ) സമയത്തെക്കുറിച്ച്പറഞ്ഞു: ‘ഓരോപ്രഭാതവുംപൊട്ടിവിടരുന്നത്ഇങ്ങനെവിളിച്ചുപറഞ്ഞുകൊണ്ടാണ്; അല്ലയോമനുഷ്യാ, ഞാനൊരുപുതിയസൃഷ്ടി, നിന്റെകർമത്തിന്സാക്ഷിയുംഅതുകൊണ്ട്നീഎന്നെപ്രയോജനപ്പെടുത്തുക. ഞാൻപോയിക്കഴിഞ്ഞാൽഅന്ത്യനാൾവരെതിരിച്ചുവരില്ല.’

ടൈംമാനേജ്‌മെന്റിൽപ്രസ്‌ക്തമാകുന്നമനോഹരമായഉദ്ധരണമാണ്ഹസൻബസ്വരി(റ)യുടേത്. പെട്ടെന്ന്മാഞ്ഞുപോകുന്നതിനാലുംതിരിച്ചുകിട്ടാനോപകരംലഭിക്കാനോസാധ്യമല്ലാത്തതിനാലുംമനുഷ്യൻഉടമപ്പെടുത്തുന്നതിൽവെച്ച്ഏറ്റവുംഅമൂല്യമാണ്സമയം. ഹസൻബസ്വരി(റ)ന്റെമറ്റൊരുപരാമർശംഇങ്ങനെ: ‘അല്ലയോമനുഷ്യാ, നീദിവസങ്ങളുടെകൂട്ടമാണ്. ഓരോദിവസംവിടപറയുമ്പോഴുംനീഅൽപംനല്ലവനായിത്തീരുന്നു.’

ഇരുലോകവിജയത്തിന്ജീവിതത്തിൽടൈംമാനേജ്‌മെന്റ്ആവശ്യമാണ്. വിശ്വാസിയുടെജീവിതത്തിലെഓരോകർമവുംസമയബന്ധിതമാണല്ലോ. നിസ്‌കാരവുംസകാത്തുംനോമ്പുംഹജ്ജുംഓരോസമയവുംദിവസവുംസെക്കന്റുകളുംനോക്കിനിർവഹിക്കേണ്ടതാണ്. ഇതിൽവീഴ്ചവരുമ്പോൾപരലോകവിജയംനഷ്ടപ്പെടും.

സമയത്തിന്ചിലപ്രത്യേകതകളുണ്ട്. ദിവസങ്ങൾപെട്ടെന്ന്കഴിഞ്ഞുപോവുകഎന്നത്സമയത്തിന്റെരീതിയാണ്. ദിവസങ്ങളിലെഓരോമണിക്കൂറുംധൃതിയിൽമുന്നോട്ടുസഞ്ചരിച്ചുകൊണ്ടിരിക്കുന്നു. എന്നാൽഅവയൊന്നുംപിന്നീട്നമുക്ക്തിരിച്ചുകിട്ടുകയില്ല. അതിനുപകരംലഭിക്കുകയുമില്ല. സമയത്തിന്റെവിലയുംപ്രാധാന്യവുംഅപ്പപ്പോൾമനസ്സിലാക്കാത്തവന്പിന്നീടാണത്ബോധ്യപ്പെടുക. അപ്പോഴേക്കുംഎല്ലാഅവസരങ്ങളുംഅവന്നഷ്ടപ്പെട്ടിരിക്കും. ഇബ്‌നുമസ്ഊദ്(റ) പറഞ്ഞു: ‘എന്റെആയുസ്സ്കുറഞ്ഞുകൊണ്ടേയിരുന്നിട്ടുംകർമംഅധികരിപ്പിക്കാൻകഴിഞ്ഞില്ലല്ലോഎന്ന്ഓർത്തല്ലാതെസൂര്യാസ്തമയത്ത്മറ്റൊരുകാര്യത്തിലുംഒരൊറ്റദിവസവുംഞാൻദുഃഖിച്ചിട്ടില്ല.’

ജീവിതത്തിൽസമയത്തിന്റെവിഷയത്തിൽകണിശതവേണം. കല്യാണസദസ്സുകളിലുംയോഗങ്ങളിലുംമറ്റുംസമയംകൊല്ലികളെകാണാം. വാട്‌സാപ്പുംഫെയ്‌സ്ബുക്കുംമനുഷ്യജീവിതവിജയത്തിന്ചിലപ്പോൾതടസ്സമായിവരും. അത്യാവശ്യകാര്യങ്ങൾചെയ്യേണ്ടിടത്ത്വിമുഖതകാണിച്ചുംഅവസരങ്ങൾനഷ്ടപ്പെടുത്തിയുംസ്വയംനശിക്കുന്നവർനിരവധിയാണ്. അവർക്ക്സമയത്തിന്റെമൂല്യംബോധ്യമായിട്ടില്ല. ഒരുവർഷത്തിന്റെമൂല്യമറിയാൻപരീക്ഷയിൽതോറ്റവിദ്യാർത്ഥിയോട്ചോദിച്ചാൽമതി. ഒരുമാസത്തിന്റെമൂല്യമറിയാൻമാസമെത്താത്തകുഞ്ഞിന്റെമാതാവിനോടുംഒരുആഴ്ചയുടെമൂല്യമറിയാൻആഴ്ചപ്പതിപ്പിന്റെഎഡിറ്ററോടുംഒരുദിവസത്തിന്റെമൂല്യമറിയാൻദിവസക്കൂലിക്ക്ജോലിചെയ്യുന്നവനോടുംചോദിക്കാം. ഒരുമിനിറ്റിന്റെമൂല്യമറിയാൻട്രെയിൻകിട്ടാതെപോയയാത്രക്കാരനോടുംഒരുസെക്കന്റിന്റെമൂല്യമറിയാൻഅപകടത്തിൽനിന്ന്രക്ഷപ്പെട്ടആളോടുംഒരുമില്ലിസെക്കന്റിന്റെമൂല്യമറിയാൻഒളിംപിക്‌സിൽവെള്ളിമെഡൽനേടിയതാരത്തോടുംഒരുമൈക്രോസെക്കന്റിന്റെവിലയറിയാൻഐഎസ്ആർഒയിലെശാസ്ത്രജ്ഞനോടുംഒരുനാനോസെക്കന്റിന്റെവിലയറിയാൻഹാർഡ്‌വെയർഎഞ്ചിനീയറോടുംചോദിച്ചാൽമതി.

എല്ലാദിവസവും 86400 സെക്കന്റുകൾനമുക്ക്ലഭിക്കുന്നു. ഒന്നുകിൽഈസമയംപാഴാക്കാം. അല്ലെങ്കിൽനന്നായിജീവിച്ച്പരിപോഷിപ്പിക്കാം. എന്നാൽഎല്ലാദിവസവുംരാവിലെനിങ്ങളുടെഅക്കൗണ്ടിൽ 86400 രൂപവരവുവെക്കുന്നഒരുബാങ്കിനെക്കുറിച്ച്സങ്കൽപിക്കുക. 24 മണിക്കൂറിനകംഅതുപകയോഗിച്ചല്ലെങ്കിൽപണംറദ്ദാകുമെങ്കിൽനിങ്ങളെന്ത്ചെയ്യും?

തീർച്ചയായുംപണംമുഴുവൻഉപയോഗിച്ചുതീർക്കും. ഇങ്ങനെയുള്ളൊരുബാങ്കാണ്സത്യത്തിൽസമയം. ഒരുകവിപാടി:

ഇന്നത്തെജോലികൾമടിയാൽഞാൻ/നാളേക്ക്നീട്ടുകയില്ല/തീർച്ചയായുംഅലസന്മാരുടെദിനമാണ്നാളെ.

ടൈംമാനേജ്‌മെന്റ്അടിസ്ഥാനപരമായിസ്വയംമാനേജ്ചെയ്യാനുള്ളകഴിവാണ്. കടുത്തഅച്ചടക്കംഅതാവശ്യപ്പെടുന്നു. സമയക്രമീകരണത്തിലൂടെകാര്യക്ഷമതപതിന്മടങ്ങുകൂട്ടാം. സമയംകൈപ്പിടിയിലൊതുക്കാൻചിലവഴികൾഅറിയുന്നത്നല്ലതാണ്.

ഒന്ന്: സമയവിനിയോഗപ്പട്ടികതയ്യാറാക്കുക

വളരെലളിതമായിഇത്തയ്യാറാക്കാം. ഒന്നോരണ്ടോമണിക്കൂർനീളുന്നഘടകങ്ങളാക്കിദിവസത്തെഭാഗിക്കുക. ഡയറിയിലോപേപ്പറിലോവിവിധമണിക്കൂറുകളിൽചെയ്യേണ്ടകാര്യങ്ങൾകുറിച്ചിടുക.

രണ്ട്: കർമലിസ്റ്റുകൾ

നാളെഎനിക്ക്എന്തായിത്തീരണംഎന്നഉറച്ചബോധമുണ്ടാകണം. എങ്കിലേഅതിനുവേണ്ടിഇന്നുതന്നെഅധ്വാനിക്കൂ. ഉറച്ചലക്ഷ്യബോധംസമയക്രമീകരണംസാധ്യമാക്കും.

മൂന്ന്: ഫയലിംഗ്സിസ്റ്റം

ജോലിസ്ഥലത്തുംവീട്ടിലുംഫയലിംഗ്സിസ്റ്റംവളരെഉപകാരപ്പെടും. ഫയലുകളുംപുസ്തകങ്ങളുംവലിച്ചുവാരിയിട്ടമേശയാണെങ്കിൽതക്കസമയത്ത്ഒന്നുംകണ്ടെത്താനായെന്നുവരില്ല. ഫയലുകൾവിഷയമനുസരിച്ച്തരംതിരിക്കുക. എപ്പോഴുംആവശ്യമുള്ളത്തൊട്ടടുത്തുണ്ടാവുക.

നാല്: സമയംകൊല്ലികളെകൊല്ലുക

പ്രധാനപ്പെട്ടസമയംകൊല്ലികളെകുറിച്ചറിഞ്ഞാൽജോലികൾകാര്യക്ഷമമാകും. ഒരേസമയംപലകാര്യംചെയ്യുക, ജോലിവിഭജിച്ചുനൽകാതിരിക്കുക, വായാടിത്തസ്വഭാവംഎന്നിവയൊക്കെചിലസമയംകൊല്ലികളാണ്.

അഞ്ച്: വിവരങ്ങളുടെഅതിപ്രസരംഒഴിവാക്കുക

വാർത്താവിനിമയങ്ങൾവഴിദിവസേനഒട്ടേറെവിവരങ്ങൾനമുക്ക്മുമ്പിലെത്താറുണ്ട്. അവയെല്ലാംനമുക്ക്ആവശ്യമുള്ളവആയിരിക്കില്ല. അത്യാവശ്യമുള്ളവമാത്രംതെരഞ്ഞെടുക്കുക.

ഇത്തരംതന്ത്രങ്ങൾഉപയോഗപ്പെടുത്തിസമയത്തെനമ്മുടേതാക്കിമാറ്റാൻകഴിയണം. മറ്റുള്ളവർവഴിനമ്മുടെസമയംഅപഹരിക്കപ്പെടുന്നത്കണ്ടറിഞ്ഞ്പെരുമാറാൻപഠിക്കുകയുംവേണം. നിങ്ങൾവിമാനംകാത്തുനിൽക്കുകയാണെന്നിരിക്കട്ടെ, ബോർഡിംഗ്സമയംകടന്നുപോയിട്ടുംആവിമാനംവന്നെത്തുന്നില്ല. വിമാനംവൈകുന്നതിനുള്ളകാരണമോപുതിയസമയവിവരമോആരുംതന്നെഅറിയിച്ചതുമില്ല. അപ്പോൾആസമയത്തിന്റെമൂല്യത്തെക്കുറിച്ച്നമുക്ക്ബോധ്യമാകും.

നിങ്ങളുടെമൊബൈൽറിപ്പയറിംഗിന്നൽകിയിരുന്നു. അതുവാങ്ങാനായിചെന്നപ്പോൾനന്നാക്കിയിട്ടില്ല. കല്യാണത്തിന്പോകുന്നതിനായി 11 മണിക്ക്സുഹൃത്ത്എത്തുമെന്ന്അറിയിച്ചിരുന്നതിനാൽനാംഒരുങ്ങിത്തയ്യാറായി. പക്ഷേ, 11.30 ആയിട്ടുംഅയാൾഎത്തിയില്ല. ഇങ്ങനെപലവിധത്തിൽനമ്മളെല്ലാവരുംസമയപരിധിയുടെലംഘനത്തിന്ഇരയായിട്ടുണ്ട്. പിന്നീട്അവരോടെല്ലാംനാംഎങ്ങനെയായിരുന്നുപ്രതികരിച്ചിരുന്നത്? എന്നാൽഅത്നമ്മളെബാധിക്കുമ്പോൾനാംമറക്കുന്നഒരുകാര്യമുണ്ട്; നമ്മളുംഇതുപോലെത്തന്നെമറ്റുള്ളവരോടുംചെയ്യാറുണ്ടെന്നതാണത്.

ഡോ. അബ്ദുസ്സലാം സഖാഫി ഓമശ്ശേരി

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ