സ്വന്തം മക്കളെ തിരിച്ചറിയാവുന്നതിനു സമാനം പൂർവ വേദങ്ങളിൽ നബിതിരുമേനി(സ്വ)യെ കുറിച്ച് വ്യക്തമായി പരാമർശിച്ചിട്ടുണ്ട് എന്ന് വിശുദ്ധ ഖുർആൻ പറഞ്ഞിട്ടുണ്ട്. മൂസാ(അ)ന് അവതീർണമായ തൗറാത്തോ ഈസാ(അ)ന്റെ ഇൻജീലോ ഇന്ന് നിലവിലില്ല. നാം കണ്ടുവരുന്ന പഴയ-പുതിയ നിയമ പുസ്തകങ്ങൾ അവയുടെ നിഴലിന്റെ നിഴൽ പോലുമല്ലതാനും. എന്നാലും ഇന്നത്തെ ബൈബിൾ ഗ്രന്ഥങ്ങളിൽ നിന്ന് നബിനാമ സാന്നിധ്യത്തിന് സാധാരണയായി പറയുന്ന ‘പാറക്കലീത്ത’ എന്ന പദം മാറ്റിനിർത്തി മറ്റൊരന്വേഷണം സംഗതമാണ്.
ആദ്യം ഹീബ്രുവിലെ രണ്ടു പദങ്ങൾ കാണിക്കാം:
നിങ്ങൾക്കിവ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാമോ? സൂക്ഷിച്ചു നോക്കിയാൽ ഇവയിൽ രണ്ട് അക്ഷരങ്ങൾക്ക് ചെറിയ ചില കുനിപ്പും നീട്ടലും വളക്കലുമൊക്കെ കാണുന്നുണ്ട്. ആദ്യത്തേത് എത്മൊക് എന്നും രണ്ടാമത്തേത് അഹ്മദ് എന്നുമാണ് വായിക്കേണ്ടത്. ബൈബിളിൽ തിരുനബി(സ്വ)യുടെ പേരു ചികയുന്നവരുടെ മുന്നിൽ കൗതുകമുണർത്തുന്ന ഒരു നിരീക്ഷണം അവതരിപ്പിക്കാം.
വിശുദ്ധ ഖുർആനിൽ മൂന്നിടത്തായി ഇങ്ങനെ പറഞ്ഞിട്ടുണ്ട്: യഹൂദന്മാരിൽ, വാക്കുകളെ അതിന്റെ സ്ഥാനങ്ങളിൽ നിന്നു തെറ്റിക്കുന്ന ചിലരുണ്ട് (4/46). വാക്കുകളെ വളച്ചൊടിച്ച് ഇഛാനുസാരം അർഥമുണ്ടാക്കുകയാകുന്നു അവരുടെ രീതി (5/13). വേദവചനങ്ങളെ അവയുടെ ശരിയായ സ്ഥാനം നിർണിതമായിരുന്നിട്ടും സാക്ഷാൽ അർഥത്തിൽ നിന്നു തെറ്റിക്കുന്നവരുമാകുന്നു (5/41).
ഈ സൂക്തങ്ങളിൽ വന്നിട്ടുള്ള ‘യുഹർരിഫൂന’ക്ക് വ്യാഖ്യാതാക്കൾ നൽകിയിട്ടുള്ള ഒരു വിശദീകരണം ഇങ്ങനെയാണ്: വാക്ക്, രചന എന്നെല്ലാം അർഥമുള്ള ഹർഫ് എന്ന പദത്തിൽ നിന്ന് നിഷ്പന്നമായതാവാം തഹ്രീഫ് എന്നത്. സ്വാർഥംഭരികളുടെ താൽപര്യങ്ങൾക്ക് അനുയോജ്യമായിക്കിട്ടാൻ തോറയിലെ പദങ്ങളിൽ മാറ്റത്തിരുത്തലുകൾ വരുത്തുകയും പകരം വേറെ പദങ്ങൾ പ്രയോഗിക്കുകയും ചെയ്തതാവും അപ്പോൾ ഉദ്ദേശ്യം.
എത്ര അനായാസമായാണ് യഹൂദ റബ്ബിമാർ ഈ കൈവേല ഒപ്പിച്ചിട്ടുണ്ടാവുക എന്നു മനസ്സിലാക്കാൻ ഹീബ്രുവിലെ ഓരോ അക്ഷരവും എഴുതുമ്പോഴുള്ള സാമ്യത വിലയിരുത്തിയാൽ മാത്രം മതിയാകും. ചില അക്ഷരങ്ങൾ (ചിലതിന്റെ അന്ത്യാക്ഷര രൂപവും ചേർത്ത്) ഇവിടെ എഴുതാം.
ഇവ ഇടത്തുനിന്ന് വലത്തേക്കു വായിച്ചാൽ യഥാക്രമം ദലേത്, റെയ്ഷ്, ലമേദ്, ഗിമേൽ, നൂന്, സായിൻ, യോദ്, വാവ്, നൂൻ സോഫിത്, കോഫ് സോഫിത്, ഫെ സോഫിത്, റ്റ്സാദേ സോഫിത്, റ്റ്സാദേ, തെയ്ത്, മെയ്മ് സോഫിത്, മെയ്മ്, ഫെ, കോഫ്, ബെയ്ത്, ഹെ, ഹെയ്ത്, താവ് എന്നിങ്ങനെയാണ് വായിക്കുക.
നോക്കൂ; ചെറിയ, വളരെ നേരിയ വ്യത്യാസമാണ് ഈ അക്ഷരങ്ങൾക്കുള്ളത്. യോദ്, വാവ്, നൂന് സോഫിത് എന്നിവ നോക്കൂ:. അങ്ങനെ ഓരോന്നും സൂക്ഷിച്ചു നോക്കുക. ലിപികളുടെ സൂക്ഷ്മമായ ഒടിവും തിരിവുമെല്ലാം മനസ്സിലാക്കാവുന്ന അച്ചടിലിപികളാണിവ. അതേസമയം ഇവയുടെ കയ്യെഴുത്തു ലിപി മാത്രമായിരുന്നപ്പോൾ ഓരോരുത്തരുടെയും എഴുത്തിൽ പ്രകടമായിട്ടുണ്ടാകാവുന്ന സാമ്യതകളും വ്യതിയാനങ്ങളും രൂപഭേദങ്ങളും കൂടി പരിഗണിച്ചാലോ. വെറും പേനത്തുമ്പ് ഉപയോഗിച്ച് ചെയ്യാവുന്ന ചെറിയൊരു കുറി ഭീമമായ പാഠഭേദങ്ങൾക്കു കാരണമാകും. ബൈബിളിലെ യിരമ്യാ പ്രവാചകൻ യഹൂദ റബ്ബിമാരുടെ ആ പ്രവൃത്തിയെ ശക്തമായ ഭാഷയിൽ ശകാരിക്കുന്നതു കാണാം: ഞങ്ങൾ ജ്ഞാനികൾ; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ട് എന്ന് നിങ്ങൾ പറയുന്നത് എങ്ങനെ? ശാസ്ത്രിമാരുടെ വ്യാജമുള്ള എഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീർത്തിരിക്കുന്നു. ജ്ഞാനികൾ ലജ്ജിച്ചു ഭ്രമിച്ചു പിടിക്കപ്പെടും; അവർ യഹോവയുടെ വചനം ധിക്കരിച്ചു കളഞ്ഞുവല്ലോ; അവരിൽ എന്തു ജ്ഞാനമാണുള്ളത് ? (യിരമ്യാവ് 8/8,9).
ഇനി, പറഞ്ഞുവന്ന വിഷയത്തിലേക്കു വരട്ടെ. നബി(സ്വ)യെ കുറിച്ചുള്ള പ്രവചനങ്ങളെ ശാസ്ത്രിമാരുടെ കള്ളയെഴുത്തു കോലുകൾ എങ്ങനെ വളച്ചൊടിച്ചു എന്ന കാര്യം സുതരാം വ്യക്തമാക്കുന്നതാണ് യെശയ്യാ പുസ്തകം 42:1 വചനം. ണലേൊശിേെലൃ ഘലിശിഴൃമറ ഇീറലഃൽ നിന്ന് ഉദ്ധരിക്കാം:
ഹേൻ അബ്ദീ എത്മൊക്, ബോ ബെഖീരീ: ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ. എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ! ഈ വചനത്തിലെ മൂന്നാമത്തെ പദമായ എത്മൊക് അപ്പടിയായിരുന്നില്ലെന്നും മൂലപദമായ അഹ്മദ് തിരുത്തിയതാണെന്നുമാണ് നിരീക്ഷണം.
ഉപോത്ബലകമായ ചില കാര്യങ്ങൾ പറയാം:
1. യെശയ്യാവിന്റെ പുസ്തകത്തിൽ ഇതിനു സമാനമായ മറ്റു സ്ഥലങ്ങൾ ഉദാഹരിക്കാം.
20:3 – പിന്നെ യഹോവ അരുളിച്ചെയ്തത്; എന്റെ ദാസനായ യെശയ്യാവ്….
22:20 – ആ നാളിൽ ഞാൻ ഹില്ക്കീയാവിന്റെ മകനായ എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും.
37:35 – എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഞാൻ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും.
41:8 – നീയോ, എന്റെ ദാസനായ യിസ്രായേലേ…
ഈ വചനങ്ങളിലെല്ലാം അബ്ദീ എന്ന പദത്തിനു ശേഷം കൃത്യമായ ഒരു വ്യക്തിനാമം പറഞ്ഞിരിക്കുന്നു. യെശയ്യാ പ്രവാചകൻ തന്റെ പതിവു ശൈലിക്കു വിപരീതമായി ഇവിടെ (42:1) മാത്രം അതു വേണ്ടാ എന്നു നിശ്ചയിച്ചതിനു യുക്തമായ കാരണം പറയാനില്ല.
തീർച്ചയായും അവിടെ യെശയ്യാവ് ഉപയോഗിച്ചത് ഒരു വ്യക്തിനാമം തന്നെയായിരുന്നിരിക്കണം. ചെറിയ ഒരു കൈക്രിയ കൊണ്ട് അത് അപ്പാടെ മാറ്റിക്കളഞ്ഞു. അവിടെ എന്നതിനു പകരം എന്നു ചേർത്തുവായിച്ചു നോക്കൂ: ഹേൻ അബ്ദീ അഹ്മദ്, ബോ ബെഖീരീ, ഇതാ എന്റെ ദാസനായ അഹ്മദ്, എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ.
അഹ്മദ് എന്ന വ്യക്തിനാമം ഇവിടെ കൃത്യമായി പരാമർശിച്ചു!
2. സെപ്റ്റ്വാജിന്റ് പരിഭാഷ ഉയർത്തുന്ന ചോദ്യം.
പിൽക്കാലത്ത് ക്രിസ്ത്യാനികൾ പഴയനിയമം എന്നു വിളിക്കുന്ന ഹീബ്രു ബൈബിളിന്റെ യഹൂദന്മാർ തയ്യാറാക്കിയ ഗ്രീക്ക് പരിഭാഷയാണ് സെപ്റ്റ്വജിന്റ്. അക്കാലത്ത് സാധാരണക്കാരുടെ വ്യവഹാരങ്ങളിൽ നിന്നു ഹീബ്രുഭാഷ അപ്രത്യക്ഷമാവുകയും അതു ലെശോൻ ഹക്കോദേശെ, അഥവാ വിശുദ്ധ ഭാഷ എന്ന പേരിൽ യഹൂദ പ്രാർഥനകൾക്കും വിശുദ്ധ തിരുവെഴുത്തുകൾക്കും മാത്രമായി ചുരുങ്ങുകയും ചെയ്തു. ഈ കാലത്ത് സാധാരണക്കാർ ഉപയോഗിച്ചിരുന്നത് ഗ്രീക്ക് ആയിരുന്നത് കൊണ്ടാണ് ഈ ഭാഷയിലേക്ക് ബൈബിൾ പരിഭാഷ ചെയ്യേണ്ടിവന്നത്.
നാം ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന യെശയ്യാവിലെ 42:1 വചനത്തിന് സെപ്റ്റ്വാജിന്റ് നൽകുന്ന പരിഭാഷ ഇങ്ങനെയാണ്:
യാക്കോബ് ഹോ പൈസ് മൌ, അന്റിലെംപ്സോമായ് ഔറ്റൌ, ഇസ്രയേൽ ഹോ എക്ളെക്റ്റൊസ് മൌ. (യാക്കോബ് എന്റെ ദാസനാകുന്നു, ഞാനവനെ സഹായിക്കും, ഇസ്രയേൽ എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ).
യേശുവിന്റെ നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ യെശയ്യാ വചനം ഒരു പ്രവചനമായി അംഗീകരിക്കാൻ യഹൂദ പുരോഹിതൻമാർ കൂട്ടാക്കിയിരുന്നില്ല എന്നു വേണം അനുമാനിക്കാൻ. അവർ അഹ്മദ് എന്ന പദം പരിഭാഷയിൽ ഉൾപ്പെടുത്തിയില്ല! അതിനു പകരം യാക്കോബ്, ഇസ്രയേൽ എന്നിങ്ങനെ രണ്ടു പദങ്ങൾ കൂട്ടിച്ചേർക്കുകയും ഈ വാക്യം യിസ്രയേൽ ജനത്തിന്റെ മഹത്ത്വം വിളംബരപ്പെടുത്തുന്നതാണ് എന്നു വ്യാഖ്യാനിക്കുകയും ചെയ്തിരിക്കുന്നു.
ക്രൈസ്തവർ എത്മൊക് എന്നു തിരുത്തി എഴുതുന്നതിന്റെ എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പാണിതെന്ന് പ്രത്യേകം മനസ്സിലാക്കണം. യേശുവിന്റെ കാലത്ത് അരമായ ആയിരുന്നു സംസാര ഭാഷ. ഇക്കാലത്ത് ഹീബ്രു ലെശോൻ ഹകാമീം (പണ്ഡിതഭാഷ)യായി യഹൂദ പുരോഹിതൻമാരുടെ ഇടയിൽ നിലനിന്നിരുന്നു എന്നു പറയുന്നവരുണ്ട്. ശരിയാകാം, ഈ രണ്ടു ഭാഷകളും തമ്മിൽ അത്രമേൽ സാമ്യതകളുണ്ട്. മാത്രമല്ല, സ്വന്തമായ ലിപിയില്ലാതിരുന്നതിനാൽ ഹീബ്രു ലിപികളിലാണ് അരമായ എഴുതിയിരുന്നത് എന്നും പറയപ്പെടുന്നുണ്ട്. യേശുവിന്റെ കാലത്തെ യഹൂദൻമാർക്കും ആദ്യ നൂറ്റാണ്ടുകളിലെ ക്രൈസ്തവർക്കും പരിചയമുണ്ടായിരുന്ന പഴയ നിയമ ബൈബിൾ സെപ്റ്റ്വാജിന്റ് തന്നെ. ബൈബിൾ എന്ന പദം പോലും ഗ്രീക്കിലെ ബിബ്ളോസ് എന്ന പദത്തിൽ നിന്നുണ്ടായതാണല്ലോ.
യേശുവിനു ശേഷം നാലാം നൂറ്റാണ്ടിൽ ജെറോം എന്ന പണ്ഡിതൻ പിൽക്കാലത്ത് ലാറ്റിൻ വൾഗേറ്റ് എന്നറിയപ്പെട്ട ലാറ്റിൻ പരിഭാഷ തയ്യാറാക്കി. അഞ്ചാം നൂറ്റാണ്ടിലാണ് സുറിയാനി പ്ശീത്താ ബൈബിൾ പരിഭാഷ വന്നത്. ഗ്രീക്ക്, റോമൻ ആധിപത്യ കാലങ്ങളിൽ മധ്യപൗരസ്ത്യ ദേശത്തെ യഹൂദരുടെ സംസാര ഭാഷയായിരുന്ന അരമായയുടെ ഒരു ഉപഭാഷയോ, ഉപഭാഷകളുടെ കൂട്ടായ്മയോ ആയിരുന്നു സുറിയാനി. സിറിയയിലും മെസൊപെട്ടോമിയയിലും ഹീബ്രു ലിപിക്കു പകരം കൂടുതൽ ഒഴുക്കുള്ള വ്യതിരിക്തമായ ലിപികൾ സുറിയാനിയിൽ ഉപയോഗിച്ചിരുന്നു. പ്ശീത്ത എന്നാൽ ലളിതം എന്നാണർഥം. ലളിതമായ സുറിയാനി ഭാഷാന്തരമായാണ് ഇതിനെ പരിചയപ്പെടുത്തുന്നത്.
ഈ പരിഭാഷകളുടെയെല്ലാം പ്രധാന അവലംബം സെപ്റ്റ്വാജിന്റ് തന്നെയായിരുന്നു. എന്നിട്ടും ക്രൈസ്തവ പണ്ഡിതന്മാർ യെശയ്യാവ് 42:1 പരിഭാഷ ചെയ്തപ്പോൾ യാക്കോബ്, ഇസ്രയേൽ എന്നീ പദങ്ങൾ അതിൽ വന്നില്ല! കാരണം, ഹീബ്രു ബൈബിളിനോട് തുലനം ചെയ്തപ്പോൾ യാക്കോബ്, ഇസ്രയേൽ എന്നീ പദങ്ങൾ യഹൂദന്മാർ വ്യാജമായി എഴുതിച്ചേർത്തതാണ് എന്ന് അവർ മനസ്സിലാക്കിയിരുന്നു. മാത്രമല്ല, ഈ വചനം പ്രവചന സ്വഭാവിയാണ് എന്നും അവർക്കറിയാമായിരുന്നു!
3. മത്തായി സുവിശേഷം എത്മൊക് തള്ളുന്നു.
ബൈബിൾ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒന്നാമത്തെ സുവിശേഷം മത്തായിയുടെ പേരിൽ അറിയപ്പെടുന്നതാണ്. എഡി ഒന്നാം നൂറ്റാണ്ടിലെ യഹൂദ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു യഹൂദ,ക്രിസ്തീയ രചനയാണിത്. എഴുതിയത് ആരാണെന്ന് അറിയില്ലെങ്കിലും ഹീബ്രു ഭാഷയിലാണ് ഇതിന്റെ മൂലം രചിക്കപ്പെട്ടതെന്ന അവകാശവാദം ചില ആദിമ ക്രിസ്തീയ ലിഖിതങ്ങളിൽ കാണാം. എഴുതിയത് ആരോ ആകട്ടെ, ഹീബ്രുവിലോ ഗ്രീക്കിലോ ആകട്ടെ യെശയ്യാവ് 42:1 വചനം ഒരു പ്രവചനമായി ഇതിലുദ്ധരിച്ചിട്ടുണ്ട്. മൂലവചനവുമായി ഇതിനുള്ള വ്യത്യാസം താരതമ്യം ചെയ്യുക:
ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ (മത്തായി 12:17). ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ. എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ! (യെശ. 42:1).
ഇതിന്റെ ഹീബ്രു മൂലങ്ങൾ താരതമ്യം ചെയ്യുക: / ഹേൻ അബ്ദീ ബെഖർതീ (മത്തായി). / ഹേൻ അബ്ദീ എത്മൊക് ബോ ബെഖീരീ (യെശയ്യാവ്).
എന്താണ് വ്യത്യാസം? ‘ഞാൻ താങ്ങുന്ന’ / ംവീാ ക ൗുവീഹറ എന്ന വാക്ക് അഥവാ എത്മൊക് എന്നത് ഇതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു!
ഇക്കാര്യം ബൈബിൾ പണ്ഡിതൻമാർ തന്നെ അംഗീകരിച്ചിട്ടുണ്ട്. ങമേേവലം ജീീഹലഭ െഇീാാലിമേൃ്യ ഈ വാക്യത്തിന് നൽകുന്ന വ്യാഖ്യാനമിങ്ങനെ: ങമേേവലം ലെലാ െീേ വമ്ല ഹലള േീൗ േംവീാ ക ൗുവീഹറ, മിറ ീേ വമ്ല മേസലി വേല ിലഃ േംീൃറ,െ ാശില ലഹലര,േ മിറ ീേ വമ്ല ൃേമിഹെമലേറ വേലാ, ംവീാ ക വമ്ല രവീലെി.
‘ഞാൻ താങ്ങുന്ന’ (- എത്മൊക്) എന്ന പദം ഒഴിവാക്കി പകരം അതിനപ്പുറത്തുള്ള ‘എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ’ എന്ന വാചകത്തെ ‘ഞാൻ തിരഞ്ഞെടുത്ത’ എന്നു പരിഭാഷപ്പെടുത്തുകയാണ് മത്തായി ചെയ്തതെന്നു തോന്നുന്നു.
ബൈബിളിൽ ചേർത്തിട്ടുള്ള കാനോനിക സുവിശേഷങ്ങളുടെ രചയിതാക്കളുടെ ഗണത്തിൽ ഹീബ്രു ഭാഷയും ഹീബ്രു ബൈബിളും ഏറ്റവും നന്നായി അറിയാവുന്ന ആളാണ് മത്തായി. എങ്കിൽ എന്തുകൊണ്ടാണ് അദ്ദേഹം എത്മൊക് എന്ന പദം ഉപേക്ഷിച്ചത്?
ഉത്തരം ലളിതമാണ്. യഹൂദമതത്തിലെ പ്രവാചകന്മാരുടെ പ്രവചനങ്ങളുടെ ഉന്നം യേശുവാണ് എന്നു സ്ഥാപിക്കാനാണ് ഇദ്ദേഹം സുവിശേഷം രചിച്ചത്. ഈ ലക്ഷ്യത്തിനായി നിരന്തരം പഴയനിയമ പുസ്തകങ്ങളെ ഉദ്ധരിക്കുന്നു. അവർക്കു പ്രിയമുള്ള ശൈലിയിൽ വംശാവലി ചേർക്കുന്നു. എന്തിനധികം, ഈ സുവിശേഷം പോലും പഞ്ചഗ്രന്ഥികൾ എന്നറിയപ്പെടുന്ന യഹൂദ ഗ്രന്ഥമായ തോറയെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ അഞ്ചു ഖണ്ഡങ്ങളായി രചിച്ചിരിക്കുന്നു! യേശു വന്നതു തന്നെ തോറ നിവർത്തിപ്പാനാണ് എന്നു പരിചയപ്പെടുത്തുന്നു!!
ഹീബ്രു ബൈബിളിൽ മത്തായി സുവിശേഷകാരൻ കണ്ടത് ???? എത്മൊക് എന്നായിരുന്നുവെങ്കിൽ അദ്ദേഹം നിസ്സങ്കോചം ആ പദം ഉദ്ധരിക്കുമായിരുന്നു. കാരണം, ആ പദം അപ്പടി നിലനിർത്തുന്നതുകൊണ്ട് അതിന്റെ പ്രമേയം യേശുക്രിസ്തുവാണെന്നു പറയുന്നതിനോ വ്യാഖ്യാനിക്കുന്നതിനോ തടസ്സമുണ്ടായിരുന്നില്ല. അതേസമയം അഹ്മദ് എന്ന് ഉദ്ധരിച്ചാൽ അതെങ്ങനെ സാധ്യമാകും? അതെങ്ങനെ യേശുവിൽ നിവൃത്തിയാക്കും?!
രണ്ടു കാര്യങ്ങൾ ഉറപ്പ്. ഒന്ന്. അഹ്മദ് എന്ന പദം കാണാതിരുന്നതോ കണ്ടിട്ടും അവഗണിച്ചതോ ആവാം. രണ്ട്. എത്മൊക് എന്ന പദം അദ്ദേഹത്തിനു പരിചയമില്ല.
ഇതോടൊപ്പം ഒരു കാര്യം കൂടി ശ്രദ്ധിക്കുക. മത്തായി സുവിശേഷത്തിലെ ഈ വചനത്തിന്റെ തുടർച്ച ഇങ്ങനെയാണ്: ‘എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ’. വിവിധ ഇംഗ്ലീഷ് ഭാഷാന്തരങ്ങളിൽ ങ്യ യലഹീ്ലറ, ങ്യ റലമൃഹ്യ ഹീ്ലറ ഛില, ംവീാ ക ഹീ്ല, വേല ീില ക ഹീ്ല എന്നെല്ലാം പരിഭാഷപ്പെടുത്തിയിട്ടുള്ളത് എന്റെ പ്രിയൻ എന്ന പദമാണ്. എന്നാണ് ഗ്രീക്കിൽ ഉപയോഗിച്ചിട്ടുള്ള മൂലപദം. അറബിയിൽ അതിന്റെ ശരിയായ അർഥം അഹ്മദ്, മുഹമ്മദ് എന്നാണ്. ഇക്കാര്യം അന്യത്ര വിവരിച്ചതിനാൽ ആവർത്തിക്കുന്നില്ല.
4. ബോ എന്ന പദം സൃഷ്ടിക്കുന്ന പ്രതിസന്ധി.
തമാക് എന്ന മൂലത്തിൽ നിന്ന് നിഷ്പന്നമായ വ്യത്യസ്ത പദങ്ങൾ ബൈബിൾ പഴയനിയമത്തിൽ (തനാക്) ആകെ 21 തവണ പ്രയോഗിച്ചിട്ടുണ്ട്. ഇവിടെ ഒരിടത്തു മാത്രമാണ് എത്മോക് എന്ന ഭാവികാല രൂപത്തിലുള്ള ഉത്തമപുരുഷ ഏകവചന ക്രിയ (ളശൃേെ ുലൃീെി ശെിഴൗഹമൃ) ഉപയോഗിച്ചിട്ടുള്ളത്. എത്മോക് എന്ന പദത്തിലേക്ക് മാത്രം നോക്കുമ്പോൾ വ്യാകരണപ്പിഴവുകളൊന്നും പറയാനില്ലെങ്കിലും തൃതീയ പുരുഷ രൂപത്തിലുള്ള പുല്ലിംഗം ഏകവചനമായ (വേശൃറ ുലൃീെി ാമരൌഹശില ശെിഴൗഹമൃ) സർവനാമവും ബ എന്ന വിഭക്ത്യുപസർഗവും ചേർന്നുള്ള ബോ എന്ന പദത്തിനോടു ചേർത്തു അർഥപൂർണമായ ഒരു വാചകം രൂപീകരിക്കുന്നതിൽ ഭാഷാ ശാസ്ത്രമനുസരിച്ച് പൊരുത്തക്കേടുണ്ട്. ഓരോ പദത്തിനും വെവ്വേറെ അർഥം പറഞ്ഞാൽ ഈ ന്യൂനത മനസ്സിലാകും.
ഹേൻ – ഇതാ
അബ്ദീ – എന്റെ അടിമ
എത്മോക് – അവനെ ഞാൻ താങ്ങും.
ബോ -അവന്റെ മേൽ
ബെഖീരി – എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ
അവനെ ഞാൻ താങ്ങും (എത്മോക്) എന്ന പദം തമാക് ന്റെ ഭാവികാല ക്രിയയാണ്. അബ്ദീ എന്നതിന്റെ വിശേഷണം. അപ്പോൾ ഈ വചനത്തിന്റെ അർഥം ഇങ്ങനെയാണ്: ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ. അവന്റെ മേൽ എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ. ‘അവന്റെ മേൽ’ എന്ന പദം കല്ലുകടിയായി വരുന്നതു കണ്ടില്ലേ?!
ഇക്കാര്യം ഏറ്റവും നന്നായി മനസ്സിലാക്കിയിരിക്കുന്നത് ബൈബിൾ പണ്ഡിതൻമാർ തന്നെയാണ്. പുകഞ്ഞ കൊള്ളി പുറത്ത് എന്ന നയമാണ് അവർ സ്വീകരിച്ചത്. ഇംഗ്ലീഷിലെ ചലം കിലേൃിമശേീിമഹ ഢലൃശെീി, ചലം ഘശ്ശിഴ ഠൃമിഹെമശേീി, ഋിഴഹശവെ ടമേിറമൃറ ഢലൃശെീി, ചലം, അാലൃശരമി ടമേിറമൃറ ആശയഹല, ഗശിഴ ഖമാല െആശയഹല, ഒീഹാമി ഇവൃശേെശമി ടമേിറമൃറ ആശയഹല, കിലേൃിമശേീിമഹ ടമേിറമൃറ ഢലൃശെീി, ചഋഠ ആശയഹല, അൃമാമശര ആശയഹല ശി ജഹമശി ഋിഴഹശവെ, ഏഛഉഭട ണഛഞഉ ഠൃമിഹെമശേീി, ഖൗയശഹലല ആശയഹല 2000, ഗശിഴ ഖമാല െ2000 ആശയഹല, അാലൃശരമി ഗശിഴ ഖമാല െഢലൃശെീി, അാലൃശരമി ടമേിറമൃറ ഢലൃശെീി, ഉീൗമ്യഞവലശാ െആശയഹല, ഉമൃയ്യ ആശയഹല ഠൃമിഹെമശേീി, ഋിഴഹശവെ ഞല്ശലെറ ഢലൃശെീി, ണലയേെലൃഭ െആശയഹല ഠൃമിഹെമശേീി, ണല്യാീൗവേ ചലം ഠലേെമാലി,േ ണീൃഹറ ഋിഴഹശവെ ആശയഹല, ഥീൗിഴഭ െഘശലേൃമഹ ഠൃമിഹെമശേീി എന്നീ പരിഭാഷകളിൽ ബോ എന്ന പദത്തിന്റെ അർഥം ഇവരെല്ലാവരും വിട്ടുകളഞ്ഞിരിക്കുന്നു! മലയാളവും അറബിയും ഉൾപ്പെടെ എല്ലാ ഭാഷയിലെയും പരിഭാഷകളിൽ ബോ എന്ന പദത്തിന്റെ അർഥം ഒഴിവാക്കിയിരിക്കുകയാണ്!! അതിലേറെ അതിശയിപ്പിക്കുന്നതാണ് ബൈബിൾ പഠനരംഗത്ത് വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കിയ ജെയിംസ് സ്ട്രോങിന്റെ ലെക്സിക്കൺ ഒപ്പത്തിനൊപ്പം ചേർത്തു പ്രസിദ്ധീകരിച്ച ചലം അാലൃശരമി ടമേിറമൃറ ആശയഹല ഘലഃശരീി പോലെയുള്ള ഇതോടൊപ്പം ചേർത്തിട്ടുള്ള ചിത്രത്തിൽ കാണുന്നതുപോലെ ഹീബ്രു മൂലത്തിൽ തന്നെ ബോ എന്ന പദം വെട്ടി ഒഴിവാക്കിയിരിക്കുന്നു!!!
ഒരു കാര്യം ഉറപ്പായിരിക്കുന്നു, ആരുടെയോ കയ്യബദ്ധത്തിൽ തെറ്റായി കയറിക്കൂടിയതാണ് ഈ പദം. എത്മോക്/ അഹ്മദ് എന്നീ പദങ്ങൾക്കുള്ള സാധാരണ ഗതിയിൽ പിടിക്കപ്പെടാൻ പ്രയാസമുള്ള സാദൃശ്യം മാത്രം പരിഗണിച്ചു കയ്യെഴുത്തു പതിപ്പിൽ തിരുത്തൽ വരുത്തുമ്പോൾ ഇമ്മാതിരി വയ്യാവേലികൾ എഴുന്നെള്ളുമെന്നു ആരോർക്കാനാണല്ലേ!?
ഇനി ഈ വചനം എങ്ങനെയായിരുന്നിരിക്കും എന്നാലോചിച്ചു നോക്കൂ. ഹേൻ ‘അബ്ദീ അഹ്മദ്, ബെഖീരീ ‘ഇതാ, എന്റെ ദാസനായ അഹ്മദ്, എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ.’
(തുടരും)
മുഹമ്മദ് സജീർ ബുഖാരി വള്ളിക്കാട്