ലോകമെന്പാടും തിരു നബി(സ്വ)യുടെ തിരു ജന്മദിനത്തെ സ്വാഗതം ചെയ്യാ`ന്‍ കാത്തിരിക്കുന്നു. പക്ഷേ, അപ്പോഴും സന്തോഷിക്കാനോ ആഹ്ലാദിക്കാനോ കഴിയാതെ വിശണ്ണരായി ജീവിക്കുന്നവരുടെ കാര്യം ആലോചിക്കുന്പോള്‍ സഹതാപം തോന്നുന്നു. അല്ല! എന്തിനാണ് അവര്‍ക്കീ ജന്മം? ലോകത്തിന് അനുഗ്രഹമായ തിരു നബി(സ്വ)യെ മനസ്സറിഞ്ഞൊന്ന് സ്നേഹിക്കാനോ ഉള്‍കൊള്ളാനോ കഴിയാത്ത ഹതഭാഗ്യര്‍. മുസ്ലിം ലോകത്ത് കഴിഞ്ഞ് പോയ മുഴുവ`ന്‍ പണ്ഡിതരും മൗലിദാഘോഷത്തെ ഉള്‍കൊള്ളുകയും അതില്‍ സംബന്ധിക്കുകയും ചെയ്യുമായിരുന്നു. പല പണ്ഡിതരും മൗലിദ് കിതാബുകള്‍ രചിച്ചിട്ടുമുണ്ട്.
തിരു നബി(സ്വ)യുള്‍പ്പടെയുള്ള മുന്‍ഗാമികള്‍ മുഴുവനും തിരുപ്പിറവിയില്‍ സന്തോഷിച്ചവരായിരുന്നു. വിശദീകരണം ഒഴിവാക്കി ചില ഉദ്ധരണങ്ങള്‍ മാത്രം ചേര്‍ക്കുന്നു.
ഹസനുല്‍ ബസ്വരി(റ) മരണം: ഹി. 110
എനിക്ക് ഉഹ്ദ് മലയോളം സ്വര്‍ണ്ണം ഉണ്ടായിരുന്നെങ്കില്‍ അത് മുഴുവനും തിരു നബി(സ്വ)യുടെ മൗലിദിന് ഞാ`ന്‍ വിനിയോഗിക്കുമായിരുന്നു. (ഇആനതുത്വാലിബീ`ന്‍ 3/364, അന്നിഅ്മതുല്‍ കുബ്റാ പേ 6)
ജുനൈദുല്‍ ബഗ്ദാദി(റ297)
ആരെങ്കിലും തിരു നബി(സ)യുടെ മൗലിദ് സദസ്സില്‍ സംബന്ധിക്കുകയും അതിന്റെ മഹത്വം ഉള്‍കൊള്ളുകയും ചെയ്താല്‍ അവന്‍ മുഅ്മിനായിട്ടല്ലാതെ ഈ ലോകത്തുനിന്ന് വിട പറയുകയില്ല (ഇആനതുത്ത്വാലിബീ`ന്‍ 3/365, അന്നിഅ്മതുല്‍കുബ്റാ പേ 6).
മഅ്റൂഫുല്‍ ഖര്‍ഖീ(റ200)
ആരെങ്കിലും മൗലിദ് സംഘടിപ്പിക്കുകയും അതിന് സദ്യ ഒരുക്കുകയും പുതുവസ്ത്രം അണിയുകയും ചെയ്താല്‍ പരലോകത്ത് അന്പിയാക്കളോടൊപ്പം സംഗമിക്കുന്നതാണ്. (ഇആനതുത്ത്വാലിബീന്‍ 3/365, അന്നിഅ്മതുല്‍കുബ്റാ പേ 6))
ഇബ്നുജുബൈര്‍(റ) 540614
ലോകസഞ്ചാരിയായ ഇബ്നുജുബൈര്‍(റ) (540614) തന്റെ രിഹ്ലയില്‍ പറയുന്നു. റബീഉല്‍അവ്വല്‍ മാസത്തിലെ എല്ലാ തിങ്കളാഴ്ചയും തിരുനബി(സ്വ)യുടെ വീട് തുറക്കുകയും ജനങ്ങള്‍ അത് കൊണ്ട് ബറകത്തെടുക്കുകയും ചെയ്തിരുന്നു (രിഹ്ലത്തുബി`ന്‍ ജുബൈര്‍ പേ 114). ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന നബിദിനാഘോഷത്തിന്റെ ഒരു രീതിയാണിത്.
അശ്ശൈഖ് സ്വാലിഹ് ഉമറുല്‍ മല്ലാഅ് (റ570)
ഇമാദുദ്ദീ`ന്‍(റ)പറയുന്നു: മൗസിലില്‍ ഉമര്‍ മല്ലാഅ്(റ) എന്നറിയപ്പെടുന്ന ഒരുമഹാനുണ്ടായിരുന്നു.അദ്ദേഹത്തിന് ഖുര്‍ആനിലും ഹദീസിലും നല്ല അവഗാഹം ഉണ്ടായിരുന്നു. പണ്ഡിതന്മാര്‍, ഫഖീഹുകള്‍, രാജാക്കന്മാര്‍, ഭരണാധിപന്‍മാര്‍ എന്നിവര്‍ അദ്ദേഹത്തെ വന്നുകാണുകയും അവിടത്തെ ബറകത്ത് പ്രതീക്ഷിക്കുകയും ബറകത്തെടുക്കുകയും ചെയ്തിരുന്നു. അദ്ദേഹം എല്ലാവര്‍ഷവും നബി(സ്വ)യുടെ ജന്മദിനത്തോട് അനുബന്ധിച്ച് വലിയ മൗലിദ് സദസ്സ് സംഘടിപ്പിക്കാറുണ്ടായിരുന്നു. പ്രസ്തുത സദസ്സില്‍ മൗസിലിലെ രാജാവും കവികളും പങ്കെടുക്കും. കവികള്‍ നബികീര്‍ത്തനങ്ങള്‍ ആലപിക്കും. മൗസിലിലെ രാജാവ് നൂറുദ്ദീ`ന്‍ മഹ്മൂദ് സന്‍കീ അദ്ദേഹത്തിന്റെ പ്രത്യേക ക്ഷണിതാവും ശൈഖിന്റെ സ്നേഹിതനും ആയിരുന്നു. ദീനിന്റെ ഗുണങ്ങള്‍ക്കാവശ്യമായ കാര്യങ്ങള്‍ അദ്ദേഹത്തോട് ശൈഖ് ഉമര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. (അര്‍റൗളതൈന്‍ ഫീ അഖ്ബാരിദ്ദൗലതൈന്‍ പേ: 203)
നൂറുദ്ദീ`ന്‍ മഹ്മൂദ് സന്‍കീ (റ) (511569)
ഇദ്ദേഹം നീതിമാനായ ഭരണാധികാരിയും ഇസ്ലാമിക ശരീഅത്ത് മുറുകെപ്പിടിച്ചവരും സുന്നത്തുകള്‍ നാട്ടില്‍ സ്ഥാപിക്കുകയും ബിദ്അത്ത് പിഴുതുമാറ്റുകയും ചെയ്ത ഭരണാധികാരിയും ഉമറുബി`ന്‍ അബ്ദില്‍ അസീസ്(റ)വിന് ശേഷം ഏറ്റവും നല്ല ഭരണം കാഴ്ചവെച്ച മഹാമനീഷിയും സുന്നിയും ഹനഫീ മദ്ഹബ്കാരനുമായിരുന്നു. (സിയറുഅഅ്ലാമിന്നുബലാഅ്20/534, അല്‍കാമില്‍ഫിത്താരീഖ് 5/125, വഫയാതുല്‍ അഅ്യാന്‍ 5/185, അല്‍ബിദായതുവന്നിഹായ 12/278) ഇദ്ദേഹം ഏറെ വിപുലമായ മൗലിദ് സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. ബിദ്അത്തിനെ നഖശിഖാന്തം എതിര്‍ത്ത മഹാന്‍ മൗലിദ് സദസ്സിലെ സ്ഥിരാതിഥിയായിരുന്നു.
ഇമാം ഫഖ്റുദ്ദീനുര്‍റാസീ(റ606)
മൗലിദിന്റെ ബറകത്ത് വിവരിച്ച് മഹാന്‍ പറയുന്നു. മൗലിദ് സദസ്സില്‍ വെച്ച ഭക്ഷണവും വെള്ളവും വളരെയധികം ബറകത്തുള്ളതാണ്. മൗലിദിന്റെ സദസ്സില്‍ വെക്കപ്പെട്ട പണം മറ്റുള്ളവയുമായി കലര്‍ത്തിയാല്‍ അവന് സാമ്പത്തിക ക്ലേശം ഉണ്ടാവുകയില്ല (അന്നിഅ്മതുല്‍കുബ്റാ, പേ 6).
ഇമാം ഹാഫിള് അബുല്‍ഖത്താബ് ബിന്‍ ദിഹ്യ(റ) 544633
നീതിമാനും പ്രവാചക സ്നേഹിയുമായ മുളഫ്ഫര്‍ രാജാവിന് അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീരിന്നദീര്‍ എന്ന മൗലിദ് രചിച്ചുകൊടുത്ത ഇബ്നു ദിഹ്യ(റ)യാണ്. അതിന് അദ്ദേഹത്തിന് 1000 ദീനാര്‍ സമ്മാനം ലഭിക്കുകയും ചെയ്തു. (അല്‍ബിദായതു വന്നിഹായ 13/136, സിയറു അഅ്ലാമിന്നുബലാഅ് 22/336, വഫയാതുല്‍ അഅ്യാന്‍ 1/437) അദ്ദേഹത്തെ സംബന്ധിച്ച് ദഹബി പറയുന്നത് നോക്കൂ: അദ്ദേഹം മാലികി മദ്ഹബിലെ കര്‍മശാസ്ത്ര പണ്ഡിതനും മുഹദ്ദിസും ആയിരുന്നു. ഹദീസുകളിലെ ബലാബലം പരിശോധിക്കുന്നതില്‍ മികവ് പുലര്‍ത്തിയിരുന്നു. (സിയറുഅഅ്ലാമിന്നുബലാഅ് 22/336)
ഹാഫിള് അബ്ദുര്‍റഹ്മാന്‍ ഇബ്നുല്‍ജൗസി (510597)
നബിദിനത്തിന്റെ മഹത്വത്തെ സംബന്ധിച്ച് ഇബ്നുല്‍ ജൗസി പറയുന്നു: മൗലിദ് കഴിക്കുന്നത് ആ വര്‍ഷത്തിലെ ആപത്തുകളില്‍ നിന്ന് രക്ഷ ലഭിക്കുന്നതിനും ആഗ്രഹങ്ങള്‍ സഫലമാവുന്നതിനും സന്തോഷം കരസ്ഥമാവുന്നതിനും കാരണമാണ്.(സ്വാലിഹുശ്ശാമിയുടെ സുബുലുല്‍ ഹുദാ വര്‍റശാദ് 1/362, അല്‍മവാഹിബുല്ലദുന്നിയ്യ 1/27, താരീഖുല്‍ഖമീസ് 1/223, റൂഹുല്‍ ബയാന്‍ 9/2, സീറതുല്‍ഹലബിയ്യ 1/83)
ദഹബി ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് കാണുക. ശൈഖ്, ഇമാം, അല്ലാമ, മുഫസ്സിര്‍, ഹാഫിള്, ശൈഖുല്‍ ഇസ്ലാം, ദീനിന്റെ അലങ്കാരം(ജമാലുദ്ദീന്‍)….. (സിയറുഅഅ്ലാമിന്നുബലാഅ് 21/366)
അല്‍ ഇമാം അബുല്‍ അബ്ബാസ് അഹ്മദുല്‍ അസഫീ (633)
മൗലിദ് ഗ്രന്ഥം രചിച്ച മഹാനാണ് ഇദ്ദേഹം. ഇമാം അസ്ഖലാനി(റ) പറയുന്നു: പണ്ഡിത`ന്‍, മുഫ്തി, സൂക്ഷ്മശാലി, വ്യത്യസ്ത വിഷയങ്ങളില്‍ അവഗാഹമുള്ള മഹാ`ന്‍. നല്ലൊരു മൗലിദ് രചിച്ചിട്ടുണ്ട്. ഹിജ്റ 633 ല്‍ വഫാതായി (തബ്സ്വീറുല്‍ മുന്‍ദഹബ് ബിതഹ്രീരില്‍ മുഷ്തബഹ് 1/253, മിഅ്യാറുല്‍ മുഅ്റബ് 11/379)
ഇമാം അബുല്‍ഖാസിം മുഹമ്മദ് ബിന്‍ അഹ്മദുല്‍ അസഫീ(റ) 607677
തന്റെ പിതാവിന്റെ (അബുല്‍അബ്ബാസ് അസഫിറ) അദ്ദുര്‍റുല്‍മുനള്ളം ഫീ മൗലിദിന്നബിയ്യില്‍ മുഅള്ളം എന്ന മൗലിദ് പൂര്‍ത്തിയാക്കി. (അസ്ഹാറുര്‍രിയാള് 2/374) ഇമാം സര്‍കലീ പറയുന്നു. അദ്ദേഹം ഉന്നതനും കര്‍മശാസ്ത്ര പണ്ഡിതനുമായിരുന്നു.(അല്‍ അഅ്ലാം 5/223) അദ്ദേഹം ഇമാമാണ് (മിഅ്യാറുല്‍ മുഅ്റബ് 11/379).
അശ്ശൈഖ് സ്വലാഹുദ്ദീനു സ്സ്വിഫ്ദീ(റ764)
അബ്ദുല്ലാഹി ബി`ന്‍ അസ്സ്വനീഅതല്‍ മിസ്രീ (734)
മഹാനവര്‍കളുടെ ചരിത്രത്തില്‍ ഇമാം സ്വിഫ്ദീ(റ) പറയുന്നു: എല്ലാവര്‍ഷവും മൗലിദ് സംഘടിപ്പിക്കും. അതില്‍ വലിയ പണ്ഡിതന്മാരും ഭരണാധികാരികളും മറ്റും സംബന്ധിക്കും. അന്ന് അദ്ദേഹം നല്ല വസ്ത്രങ്ങള്‍ അണിഞ്ഞ് നന്നായി തയ്യാറെടുക്കും. മൗലിദിന് സംഗമിച്ചവര്‍ക്ക് ധര്‍മം നല്‍കും. ഭരണത്തില്‍ നീതി പുലര്‍ത്താത്ത ഭരണാധികാരികള്‍ക്ക് അതിന് ശേഷം പ്രത്യേക വഅ്ള് സംഘടിപ്പിക്കും (അഅ്യാനുല്‍ അസ്വ്ര്‍ പേ 426)
അല്‍ഹാഫിള് ബി`ന്‍ നാസ്വിറുദ്ദീനി ദ്ദിമിശ്ഖീ (842)
മൗരിദുസ്സ്വാദീ ഫീ മൗലിദില്‍ ഹാദീ, അല്ലഫ്ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്, മിന്‍ഹാജുസ്സൂല്‍ ഫീ മിഅ്റാജിര്‍റസൂല്‍, തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. നബിദിനത്തെ പ്രശംസിച്ച് മഹാ`ന്‍ ചൊല്ലിയ കവിതയുടെ സാരം ഇങ്ങനെ: ഖുര്‍ആന്‍ പേരെടുത്ത് വിമര്‍ശിച്ച അബൂലഹബ് നരകാവകാശിയാണ്. എന്നിട്ടും നബി(സ്വ)യുടെ ജന്മത്തില്‍ സന്തോഷിച്ച് അടിമസ്ത്രീയെ മോചിപ്പിച്ചത് കൊണ്ട് എല്ലാ തിങ്കളാഴ്ചയും ശുദ്ധ ജലം നല്‍കപ്പെടുന്നു. എങ്കില്‍ തിരുനബിയുടെ ജന്മത്തില്‍ സന്തോഷിക്കുകയും സത്യവിശ്വാസിയായി മരിക്കുകയും ചെയ്താല്‍ ലഭിക്കുന്ന പ്രതിഫലം എത്രമാത്രമായിരിക്കും. (മൗരിദുസ്സ്വാദീ ഫീ മൗലിദില്‍ ഹാദീ)
അല്‍ഹാഫിള് ഇബ്നുകസീര്‍ (700774)
നബി(സ്വ)യുടെ മൗലിദ് ഗ്രന്ഥം രചിച്ചിട്ടുണ്ട്. മാത്രമല്ല; മൗലിദ് കഴിച്ച മുളഫ്ഫര്‍ രാജാവിനെ വാനോളം പുകഴ്ത്തുന്നത് കാണുക. മലികുല്‍മുളഫ്ഫര്‍ ധര്‍മിഷ്ഠന്‍, നേതാവ്, സല്‍പ്രവര്‍ത്തനങ്ങളുടെ ഉടമ എന്നീ നിലകളില്‍ വര്‍ത്തിച്ചു. അദ്ദേഹം റബീഉല്‍ അവ്വലില്‍ വലിയൊരു മൗലിദ് സദസ്സ് സംഘടിപ്പിക്കാറുണ്ട്. അദ്ദേഹം പണ്ഡിതനും ധ്യൈശാലിയും നീതിമാനുമായിരുന്നു. അല്ലാഹു അദ്ദേഹത്തിന് റഹ്മത്ത് ചെയ്യട്ടേ. അല്ലാഹു അദ്ദേഹത്തിന്റെ ഖബറിടം നന്നാക്കികൊടുക്കട്ടേ. അദ്ദേഹത്തിന് ഇബ്നുദിഹ്യ(റ) അത്തന്‍വീര്‍ ഫീ മൗലിദില്‍ ബശീരിന്നദീര്‍ എന്ന മൗലിദ് ഗ്രന്ഥം രചിച്ച് കൊടുത്തു. അതിന് അദ്ദേഹം ആയിരം ദീനാര്‍ പ്രതിഫലം കൊടുത്തു. ദീര്‍ഘകാലം ഭരണം നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ ജീവിതരീതിയും സ്വകാര്യതയും സതുത്യര്‍ഹമായിരുന്നു. സിബ്ത്ബിനില്‍ജൗസി പറയുന്നു: മൗലിദ് സദസ്സിന്റെ സുപ്രയില്‍ ചുട്ട 1000 ആടും 10,000 കോഴിയും 1,30,000 പാത്രങ്ങളില്‍ ഹലുവയും ഉണ്ടായിരുന്നു (അല്‍ബിദായതുവന്നിഹായ 13/136).
ഇമാം ജലാലുദ്ദീ`ന്‍ അസ്സുയൂത്വി(റ) 849911
മൗലിദ് സമര്‍ത്ഥിക്കാന്‍ അദ്ദേഹം അല്‍ ഹാവീ ലില്‍ ഫതാവയില്‍ ഹുസ്നുല്‍ മഖ്സ്വദ് ഫീ അമലില്‍ മൗലിദ് എന്ന ഗ്രന്ഥം രചിക്കുകയും നബിദിനാഘോഷത്തെ വിമര്‍ശിച്ചവര്‍ക്ക് കൃത്യമായ മറുപടി നല്‍കുകയും ചെയ്തു.
അല്ലാമ മുഹമ്മദ് ബി`ന്‍ ഉമര്‍ അല്‍ ഹള്റമീ (930)
നബി(സ്വ) ജനിച്ച ദിവസം ആഘോഷിക്കല്‍ നമുക്ക് അനിവാര്യമാണ്. നബി(സ്വ) ഉദയം ചെയ്ത സമയം പരിഗണിക്കുക, അല്ലാഹുവിനെ സൂക്ഷിക്കുക, പാപങ്ങളില്‍ നിന്ന് അകലുക, പ്രിയങ്കരരായ നബി(സ്വ)യെ ആദരിച്ച് കൊണ്ട് അല്ലാഹുവിലേക്ക് അടുക്കുക, അല്ലാഹു തിരുനബി(സ്വ)യെ ആദരിച്ചവിധം മനസ്സിലാക്കുക, അല്ലാഹു ആദരിച്ചവരെ ആദരിക്കല്‍ ഹൃദയത്തില്‍ ഭക്തിയുണ്ടെന്നതിന്റെ അടയാളമാണ്. (ഹദാഇഖുല്‍ അന്‍വാര്‍, പേ 53)
അദ്ദേഹം ഇമാമും അഗാധജ്ഞാനമുള്ള പണ്ഡിതനുമായിരുന്നു. (അന്നൂറുസ്സാഫിര്‍ 1/18)
ശൈഖുല്‍ ഇസ്ലാം ശിഹാബുദ്ദീന്‍ അഹ്മദ് ബിന്‍ ഹജരില്‍ ഹൈതമീ(റ) (909975)
മൗലിദ് സംഘടിപ്പിക്കുന്നതും അതിന് ജനങ്ങള്‍ സംഘമിക്കുന്നതും സുന്നത്താണ് (ഫതാവല്‍ ഹദീസിയ്യ, പേ 202).
അന്നിഅ്മതുല്‍ കുബ്റാ ഫീ സയ്യിദി വുല്‍ദി ആദം എന്ന മൗലിദ് ഗ്രന്ഥം രചിക്കുകയും അതില്‍ മൗലിദ് കഴിക്കുന്നതിന്റെ മഹത്വം വിശദീകരിക്കുകയും ചെയ്തു.
ഇമാം അഹ്മദുബി`ന്‍ അഹ്മദുല്‍ ഖസ്ത്വല്ലാനീ (റ) (851923)
മുസ്ലിംകള്‍ മുഴുവനും നബി(സ്വ)ജനിച്ച മാസത്തില്‍ സദസ്സുകള്‍ സംഘടിപ്പിക്കുകയും സദ്യ ഒരുക്കുകയും ചെയ്യുന്നു. വിശിഷ്യാ നബി(സ്വ) ജനിച്ച രാത്രിയില്‍ വളരെ കൂടുതല്‍ നന്മ ചെയ്യുകയും സദഖകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതിന്റെ ബറകത്ത് എപ്പോഴും അവരില്‍ പ്രകടമായികൊണ്ടിരിക്കുന്നു. തിരു നബി(സ്വ) ജന്മമെടുത്ത ദിനങ്ങളെ ആഘോഷമാക്കിയവര്‍ക്ക് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കട്ടെ (അല്‍ മവാഹിബുല്ലദുന്നിയ്യ 1/48)
ഇമാം മുല്ലാഅലിയ്യുല്‍ഖാരീ(റ1014)
സുപ്രസിദ്ധ പണ്ഡിത`ന്‍, മുഹദ്ദിസ്, (ശൗകാനിയുടെ അല്‍ ബദ്റുത്തവാലിഅ് 1/353) മഹാന് അല്‍മൗരിദുര്‍റവീ എന്നൊരു മൗലിദ് കിതാബുണ്ട്. (ഹദിയ്യതുല്‍ആരിഫീ`ന്‍ 1/496)
ഇമാം അബ്ദുര്‍റഊഫ് അല്‍മുനാവീ (റ) (9521031)
ഇദ്ദേഹത്തിന് മൗലിദുല്‍ മുനാവീ എന്ന പേരില്‍ ഒരു മൗലിദ് ഗ്രന്ഥമുണ്ട്. (അല്‍ബറാഹീനുല്‍ജലിയ്യ 36)
അല്ലാമ ഖുത്വ്ബുദ്ദീനുല്‍ ഹനഫീ (റ988)
എല്ലാവര്‍ഷവും റബീഉല്‍ അവ്വല്‍ 12 ന് നബി(സ്വ)യുടെ ജന്മസ്ഥലം സന്ദര്‍ശിക്കുന്നതിന് വേണ്ടി പണ്ഡിതന്മാരും നാലുമദ്ഹബിലെ ഖാസിമാരും അവിടെയുള്ള മറ്റനേകം ആളുകളും മഗ്രിബ് നിസ്കാര ശേഷം പള്ളികളില്‍ നിന്ന് സൂഖുല്ലൈലിലേക്ക് വരും. പിന്നീട് അവിടന്ന് വ`ന്‍ ജനാവലി നബി(സ്വ)യുടെ ജന്മസ്ഥലത്തേക്ക് പുറപ്പെടും. ഒരാള്‍ ഉദ്ബോധനം നടത്തുകയും രാജാവിന്റെ ക്ഷേമത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യും. പിന്നെ എല്ലാവരും മസ്ജിദുല്‍ ഹറാമില്‍ ഒരുമിച്ച് കൂടും. അവിടേക്ക് നാട്ടി`ന്‍ പുറങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും ആളുകള്‍ വന്നണയും. അന്നവര്‍ക്ക് വല്ലാത്ത സന്തോഷമാണ്. നബി(സ)ജനിച്ച രാത്രിയില്‍ സന്തോഷിക്കാതിരിക്കാ`ന്‍ ഒരുവിശ്വാസിക്ക് എങ്ങനെ കഴിയും (അല്‍ഇഅ്ലാം ബിഅഅ്ലാമി ബൈതില്ലാഹില്‍ ഹറാം പേ: 356).
ഇങ്ങനെ എണ്ണിയാലൊതുങ്ങാത്തത്ര മഹാന്മാര്‍ നബിദിനാഘോഷം നടത്തുകയും അതിനുവേണ്ടി മൗലിദ ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. ജനങ്ങളെ പങ്കെടുപ്പിച്ചുള്ള വിപുല മൗലിദാഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കാനും സമൂഹത്തെ മീലാദിന് പ്രേരിപ്പിക്കാനും ഇവര്‍ മുന്നിലുണ്ടായിരുന്നു. ഖുര്‍ആനും ഹദീസും പഠിച്ച ഇസ്ലാമിക ജ്ഞാനത്തിന്റെ ആധികാരിക ശബ്ദങ്ങളായ ഇത്തരം പണ്ഡിതപ്രഭുക്കള്‍ക്ക് മൗലിദാഘോഷം പുണ്യമാണെന്ന് ഉറക്കെപ്പറയാ`ന്‍ പ്രമാണങ്ങളുടെ പിന്‍ബലം ധ്യൈം നല്‍കിയത് യാഥാര്‍ത്ഥ്യം. മൗലിദ് ശിര്‍ക്കും ബിദ്അത്തുമാക്കാ`ന്‍ ധാര്‍ഷ്ട്യം കാണിക്കുന്നു. ആധുനിക ബിദ്അത്തുകാര്‍ ജ്ഞാനതാവഴിയിലെ വിളക്കുമാടങ്ങളായ ഇവരെക്കുറിച്ച് എന്തുപറയുന്നു? “ആടെന്തറിഞ്ഞു അങ്ങാടി വാണിഭം’ അല്ലാതെന്ത്?