ഭരണകൂടങ്ങൾ പൗരന്മാർക്കു മേൽ നടത്തുന്ന ചാരപ്രവർത്തനം എത്ര വിപുലമാണെന്ന് വ്യക്തമാക്കുന്നതാണ് പെഗാസസ് വിവാദം. ഇസ്‌റാഈൽ കമ്പനിയായ എൻഎസ്ഒയുടെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഫോണിൽ കടത്തിവിട്ടാണ് വിവരങ്ങൾ ചോർത്തിയെടുത്തിരിക്കുന്നത്. സർക്കാറുകൾക്ക് മാത്രമേ ഈ സോഫ്റ്റ്‌വെയർ തങ്ങൾ വിറ്റിട്ടുള്ളുവെന്ന് എൻഎസ്ഒ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ ഭരണകൂടങ്ങൾ മാത്രമാണ് പെഗാസസിന്റെ ഉപഭോക്താക്കൾ. ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടുള്ള ഔദ്യോഗികമായ സൈബർ നുഴഞ്ഞുകയറ്റമാണിത്.
ഫോൺ ഉപയോക്താവ് ഒരു ലിങ്കിലും ക്ലിക്ക് ചെയ്യാതെ തന്നെ ഫോണിൽ കടന്നുകയറാൻ പെഗാസസിനു സാധിക്കും. പിന്നെ ഫോണിന്റെ സമ്പൂർണ നിയന്ത്രണം പെഗാസസിനായിരിക്കും. ഫോണിലുള്ള ഓഡിയോകളും വീഡിയോകളും ഫോട്ടോകളുമടക്കം എല്ലാം കൈകാര്യം ചെയ്യാൻ അതിനു സാധ്യമാണ്. പെഗാസസ് ഒരു ഫോണിൽ കയറിക്കൂടിയാൽ പൂർണ നിയന്ത്രണം ദൂരെയുള്ള ഒരാൾക്കായിരിക്കുമെന്ന് ചുരുക്കം. ഫോൺ ഉപയോക്താവിന്റെ മുഴുവൻ നീക്കങ്ങളും പെഗാസസ് ചാരക്കണ്ണുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കും.
മഹാരാഷ്ട്രയിലെ ഭീമ കൊറെഗാവ് കേസിൽ അറസ്റ്റിലായ പൊതുപ്രവർത്തകർക്കും പ്രതിഷേധക്കാർക്കുമെതിരെ കണ്ടെത്തിയ പ്രധാന തെളിവ് മാൽവെയർ ഉപയോഗിച്ച് അവരുടെ ലാപ്‌ടോപ്പിൽ കടന്നുകയറി നിർമിച്ച കൃത്രിമ തെളിവുകളായിരുന്നു. ഇതിന് പിന്നിലും പെഗാസസിന്റെ സാന്നിധ്യമാണെന്ന് സംശയമുയർന്നിരിക്കുകയാണ്.
ഫ്രഞ്ച് മാധ്യമ കൂട്ടായ്മയായ ഫോർബിഡൻ സ്റ്റോറീസാണ് എൻഎസ്ഒയുടെ ചാരവലയത്തിൽ പെട്ട അൻപതിനായിരത്തോളം ഫോൺ നമ്പറുകളുള്ള ഡാറ്റ ശേഖരിച്ചത്. അവരത് ലോകത്തെ 17 പ്രമുഖ മാധ്യമങ്ങളുമായി പങ്കുവെച്ചു. പ്രസ്തുത മാധ്യമങ്ങൾ ഈ നമ്പറുകൾ വിശകലനം ചെയ്ത് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ദിനംപ്രതി പുറത്തുവിട്ടു കൊണ്ടിരിക്കുകയാണ്.
പെഗാസസ് പ്രൊജക്റ്റ് എന്നറിയപ്പെട്ട സമീപകാലത്തെ ഏറ്റവും വലിയ ജേണലിസം പ്രൊജക്റ്റിൽ ആംനെസ്റ്റി ഇന്റർനാഷണൽ സഹകരിക്കുന്നുണ്ട്. ആംനസ്റ്റിയുടെ സെക്യൂരിറ്റി ലാബിൽ ഫോണുകൾ സൈബർ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയാണ് പെഗാസസ് അക്രമണം സ്ഥിരീകരിക്കുന്നത്. ഇതുവരെ പരിശോധിച്ചതിൽ പകുതിയിലും പെഗാസസ് സാന്നിധ്യം സ്ഥിരീകരിച്ചു കഴിഞ്ഞു.
എൻഎസ്ഒയുടെ ഡാറ്റാബേസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഉൾപ്പെടെ പത്ത് പ്രധാനമന്ത്രിമാരും മൂന്ന് പ്രസിഡന്റുമാരുമുണ്ട്. 45 രാജ്യങ്ങളിലാണ് പെഗാസസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. ഭരണകൂടങ്ങൾക്ക് മാത്രമേ സോഫ്റ്റ്‌വെയർ കമ്പനി വിറ്റിട്ടുള്ളൂവെന്നതിനാൽ ആരാണ് ഇത് ഉപയോഗിക്കുന്നതെന്നതിലോ എന്തിന് പ്രയോജനപ്പെടുത്തുന്നവെന്നതിലോ സംശയത്തിനിടമില്ല.
ഇന്ത്യയിൽനിന്നുള്ള 10 ഇനം കാലികം

പെഗാസസ്: കേന്ദ്രം ഒളിച്ചുവെക്കുന്നതെന്ത്?
സൽമാനുൽ ഫാരിസ് ചെനക്കലങ്ങാടി

ഇന്ത്യയിൽനിന്നുള്ള 10 ഇനം ഫോണുകളിൽ പെഗാസസ് സാന്നിധ്യമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇന്ത്യയിൽ ഭരണകൂടത്തിനു നേരെ ചോദ്യങ്ങളുയർത്തിയവർക്കെതിരെയാണ് പെഗാസസ് ഉപയോഗിച്ചിട്ടുള്ളത്. സർക്കാർ പെഗാസസ് ഉപയോഗിച്ചിട്ടില്ലെന്ന് ഇന്നുവരെ കേന്ദ്ര സർക്കാർ പറഞ്ഞിട്ടില്ല. ഇന്ത്യയിൽ ചാരവൃത്തിക്ക് ഇരയായവരിൽ രാഷ്ട്രീയ എതിരാളികളും മാധ്യമ പ്രവർത്തകരും ഭരണഘടനാ സ്ഥാപനങ്ങളും അന്വേഷണ ഏജൻസികളും കേന്ദ്രമന്ത്രിമാരിൽപോലുണ്ട്. ചുറ്റുമുള്ളവരെ സംശയത്തോടെ കാണുന്ന, ആരെയും വിശ്വാസമില്ലാത്ത അരക്ഷിത ബോധം വേട്ടയാടുന്ന ഒരു ഏകാധിപതിയുടെ വെപ്രാളം ഇതിൽ സ്പഷ്ടമാണ്.
ഇന്ത്യയിൽ അന്വേഷണാവശ്യങ്ങൾക്കായി നിയമവിധേയമായി ഫോൺ ചോർത്താൻ സാധിക്കുന്ന സിബിഐ മേധാവിയും പ്രമുഖരായ പല ഉദ്യോഗസ്ഥരും പെഗാസസ് പ്രയോഗത്തിനിരകളാവുകയുണ്ടായി. 2018 ഒക്ടോബർ 23ന് പാതിരാത്രി സിബിഐ മേധാവി അലോക് വർമയെ തൽസ്ഥാനത്തു നിന്ന് മാറ്റിയത് വിവാദമായിരുന്നു. ‘അർധരാത്രിയിലെ അട്ടിമറി’എന്നാണ് പലരും അതിനെ വിശേഷിപ്പിച്ചത്. റഫാൽ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷനും അരുൺ ഷൂരിയും അലോക് വർമയെ സന്ദർശിച്ച് ദിവസങ്ങൾക്കകമായിരുന്നു നടപടി. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വലതുകൈ എന്നറിയപ്പെടുന്ന ഗുജറാത്ത് കേഡർ ഐപിഎസ് രാജേഷ് അസ്താനക്കെതിരെ കേസെടുക്കാൻ നിർദേശിച്ചതിന്റെ അടുത്ത ദിവസമായിരുന്നു അലോക് വർമയുടെ സ്ഥാനചലനം. ഈ കാലയളവിലാണ് വർമയുടെ ഫോണിൽ പെഗാസസ് വഴി ചാര പ്രവർത്തനം നടന്നത്. കൂടാതെ ഭാര്യയുടെയും മകളുടെയും മരുമകന്റെയും അടക്കം വർമയുമായി ബന്ധപ്പെട്ട എട്ട് ഫോണുകൾ ചാര സോഫ്റ്റ്‌വെയറിന്റെ അധീനത്തിലായി. കേന്ദ്രം സംശയ നിഴലിലായ റഫാൽ വിവാദം ചൂടുപിടിച്ച കാലത്ത് ട്ടോസോ ഏവിയേഷൻ പ്രതിനിധികളുടെ ഫോണും പെഗാസസ് ഡാറ്റാബേസിലുണ്ടായിരുന്നു. അനിൽ അംബാനിയും റഫാൽ വിവാദ ഇടപാട് തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരുന്ന ഇന്ത്യൻ എക്‌സ്പ്രസ്സ് ലേഖകൻ സുഷാന്ത് സിങ്ങും ചാരവലയത്തിലായി.
കഴിഞ്ഞ ലോക്‌സഭ ഇലക്ഷൻ സമയത്ത് പ്രചാരണ റാലികളിൽ നരേന്ദ്ര മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗം അശോക് ലവാസ നിലപാടെടുത്തതിനു പിന്നാലെ ലവാസയുടേയും കുടുംബത്തിന്റെയും ഫോണിലും ചാരപ്രവർത്തി നടന്നു. മോദിയുടെ ചട്ടലംഘനം സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിൽ രണ്ട് അഭിപ്രായമുണ്ട് എന്ന് റിപ്പോർട്ട് ചെയ്ത ഇന്ത്യൻ എക്‌സ്പ്രസ്സ് ലേഖിക ഋതിക ചോപ്രയും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ സ്ഥാപകൻ ജഗദീപ് ചോക്രും ചോർത്തലിനിരയായി. ബിജെപിയിൽ ചേരും മുമ്പ്, ബിസിനസുകാരനായിരിക്കെ ഇപ്പോഴത്തെ ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെയും കുടുംബത്തിന്റെയും ഫോണുകൾ 2017ൽ ചോർത്തപ്പെട്ടിട്ടുണ്ട്. വൈബ്രൻഡ് ഗുജറാത്ത് ഉച്ചകോടിക്ക് രണ്ട് പദ്ധതികൾ സമർപ്പിച്ചതിന് പിന്നാലെയാണിത്. മധ്യപ്രദേശിലെ പ്രഹ്ലാദ പട്ടേലാണ് മറ്റൊരാൾ. കഴിഞ്ഞ മന്ത്രിസഭാ പുന:സംഘടനയിൽ ഇദ്ദേഹത്തെ തരംതാഴ്ത്തിയിരുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായിരുന്നു രാഹുൽ ഗാന്ധിയുടെ രണ്ട് ഫോണും പെഗാസസ് നിരീക്ഷിച്ചത്. അമിത് ഷായുടെ മകൻ ജയ്ഷായുടെ സ്വത്തിൽ പെട്ടെന്നുണ്ടായ വൻവർധനവ് പുറത്തുകൊണ്ടുവന്നതിനു പിന്നാലെയാണ് മാധ്യമപ്രവർത്തക രോഹിണി സിങ്ങിനെ പെഗാസസ് നിരീക്ഷണത്തിലാക്കിയത്. സിദ്ധാർഥ് ഭരതനും എംകെ വേണുവും അടക്കം സർക്കാരിനെ വിമർശനാത്മകമായി സമീപിക്കുന്ന മാധ്യമപ്രവർത്തകർ, ഉമർഖാലിദും അനിർബൻ ഭട്ടാചാര്യയും അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾ കോർപ്പറേറ്റുകളുടെ ഖനി ചൂഷണത്തിനെതിരായി പോരാടുന്ന ആക്ടിവിസ്റ്റുകൾ ഉൾപ്പടെയുള്ളവർ പെഗാസസ് പട്ടികയിലുണ്ട്. എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വ്യക്തികളെ അവരറിയാതെ നിരീക്ഷിച്ചതിന്റെ പേരിൽ വിവാദത്തിലായ പെഗാസസ് ചാര സോഫ്റ്റ്‌വെയറിന്റെ നിർമാതാക്കളായ ഇസ്‌റാഈൽ സൈബർ സുരക്ഷാ കമ്പനി എൻഎസ്ഒ ഗ്രൂപ്പ് നൽകിയ വിശദീകരണം ലോകത്തെ കോടിക്കണക്കിനാളുകൾ സുഖമായുറങ്ങുന്നതും നിരത്തുകളിലൂടെ സുരക്ഷിതരായി നടക്കുന്നതും പെഗാസസ് പോലുള്ള സാങ്കേതികവിദ്യകൾ രഹസ്യന്വേഷണ, നിയമനിർവഹണ ഏജൻസികളുടെ പക്കലുള്ളതിനാലാണെന്നാണ്.
രാജ്യത്ത് ഇത്ര വലിയ സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പായിട്ടും ഇതിനെതിരെ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ്? പെഗാസസ് വിവാദത്തിൽ കേന്ദ്രസർക്കാറിന്റെ ഒളിച്ചുകളിയെ കുറിച്ച് മുൻ ആഭ്യന്തരമന്ത്രി പി ചിദംബരം ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ: ‘പെഗാസസ് പട്ടികയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മൂന്ന് ജനാധിപത്യ രാജ്യങ്ങളുടെ പ്രതികരണം ശ്രദ്ധിക്കുക: ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചു. രാജ്യത്തെ ദേശീയ സുരക്ഷാ കൗൺസിൽ യോഗം വിളിച്ചു.’ എൻഎസ്ഒ കമ്പനി പ്രവർത്തിക്കുന്ന ഇസ്‌റാഈൽ പോലും അതീവ ഗൗരവ വിഷയമായി ഇപ്പോൾ ഉയർന്നുവന്ന വെളിപ്പെടുത്തലുകളെ കാണുന്നു. അന്വേഷണ കമ്മീഷനെ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ നിയമവിരുദ്ധമായ ചാരനിരീക്ഷണം സ്വന്തം രാജ്യാതിർത്തിക്കുള്ളിൽ നടന്നുവെന്ന ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവന്നിട്ടും ഭരണകൂടത്തിനോ രാജ്യസ്‌നേഹത്തിന്റെ വക്താക്കളായ ബിജെപി പ്രവർത്തകർക്കോ അൽപം ദേശീയവികാരം പോലും തോന്നാത്തതിൽ അത്ഭുതമുണ്ടോ?
സ്വകാര്യത എന്തിനാണെന്ന് പോലും ചോദിക്കാൻ തുടങ്ങിയിരിക്കുന്നു ഭരണകൂട ആരാധകർ. പൊതുജീവിതത്തെ ബാധിക്കാത്തതെല്ലാം സ്വകാര്യമായി സൂക്ഷിക്കാൻ പൗരനുള്ള അവകാശം ഭരണഘടന തന്നെ ഉറപ്പുതരുന്ന രാജ്യത്തു നിന്നാണ് ഈ ചോദ്യം ഉയരുന്നത്. സമൂഹത്തെ ബാധിക്കുന്ന വിവരങ്ങളൊഴികെയുള്ള സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടാൻ ഭരണകൂടത്തിനു കഴിയില്ല. അത് ഭരണഘടനാവിരുദ്ധവും നിയമലംഘനവുമാണ്. സുപ്രീം കോടതി തന്നെ 2017ൽ ഒമ്പതംഗ ബെഞ്ചിന്റെ വിധിയിലൂടെ സ്വകാര്യത എന്ന മൗലികാവകാശം അടിവരയിട്ട് പറഞ്ഞതുമാണ്.
അതിനുമപ്പുറം വ്യക്തികളെ ഒളിഞ്ഞു നിരീക്ഷിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ഭരണഘടന ഉറപ്പുനൽകുന്നതും നീതിപീഠം ഉറപ്പാക്കുന്നതുമായ സ്വകാര്യത എന്ന അവകാശം ഓരോ പൗരനും ലഭിക്കണം. അധികാരം നിലനിർത്തിക്കൊണ്ടുപോകാൻ ഏതു മാർഗവും സ്വീകരിക്കാൻ ഭരണാധികാരികൾക്ക് ആഗ്രഹമുണ്ടാകും. തുടർ ഭരണത്തിനായി ഭരണകൂടം നടത്തുന്ന ജനാധിപത്യവിരുദ്ധമായ നെറികേടാണിതെന്ന് തിരിച്ചറിയാം. പ്രതിപക്ഷം ആവശ്യപ്പെടുന്നതുപോലെ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സുതാര്യമായ സാങ്കേതിക പരിശോധനകളുടെ സ്വതന്ത്രമായ അന്വേഷണം നടക്കണം.
2019ൽ വാട്‌സാപ്പ് തന്നെ പെഗാസസ് സാന്നിധ്യത്തെ കുറിച്ചറിയിച്ചപ്പോൾ നിഷേധിച്ച കേന്ദ്ര സർക്കാർ ഇന്ന് ആരോപണ വലയങ്ങൾക്കുള്ളിലാണ്. ആദ്യമായി ഭരണകൂടത്തിന് മാത്രം പ്രശ്‌നമില്ലാത്ത ഈ ചാര ഭീകരാക്രമണത്തിനു പിന്നിലാരാണെന്ന് രാജ്യത്തിനറിയണം. ജനങ്ങളെ പേടിക്കുന്നവർക്കേ അവരെ ഒളിഞ്ഞു നിരീക്ഷിക്കേണ്ടതുള്ളൂ. വിദേശ ചാര സോഫ്റ്റ്‌വെയർ രഹസ്യങ്ങൾ ചോർത്തുമ്പോൾ ജനാധിപത്യത്തിന്റെ അന്തസ്സാണ് പരസ്യമായി അപകീർത്തിപ്പെടുത്തുന്നതെന്ന് പൗരന്മാരും ഭരണാധികാരികളും അറിയേണ്ടതുണ്ട്. ഒരു ഭരണകൂടം സ്വന്തം ജനതയെ പേടിക്കുന്നുവെങ്കിൽ ഭരണാധികാരിക്ക് ആത്മവിശ്വാസമില്ല എന്നാണർത്ഥം. ജനത ഭരണകൂടത്തെ പേടിക്കുന്നുവെങ്കിൽ ജനതയ്ക്ക് ആ ഭരണത്തിൽ വിശ്വാസമില്ല എന്നും. ജനത്തിന് ഭരണകൂടത്തെയും ഭരണകൂടത്തിന് ജനത്തെയും പേടിക്കേണ്ടതില്ലാത്ത അവസ്ഥയാണ് ശരിയായ ജനാധിപത്യം.

സൽമാനുൽ ഫാരിസ് ചെനക്കലങ്ങാടി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ