I (24)റെവല്യൂഷ`ന്‍ അഥവാ വിപ്ലവം എന്നത് സുന്ദരമായ പദമാണ്. അതിന്റെ മാര്‍ഗം ഏറെ മാരകവും. വിപ്ലവം നയിച്ചവര്‍ ലോകത്ത് നിരവധിയുണ്ട്. ഹിറ്റ്ലറെയും മുസ്സോളിനിയെയും പോലെ രക്തപങ്കിലമായ വിപ്ലവം നയിച്ചവരും ഒരുപാടുണ്ട്. ഒളിപ്പോരും ഒറ്റയാള്‍ പോരോട്ടവും നടത്തി ലോകത്ത് ഇടം നേടിയവരും നിരവധി. എന്നാല്‍, ജീവിതം തന്നെ സമരവും ഇരുലോക വിജയ നിദാനവുമാക്കി കാണിച്ചതും മാതൃക പകര്‍ന്നതും പ്രവാചകരാണ്.
പ്രവാചകര്‍(സ്വ) ഇസ്ലാമിന്റെ മഹിതവും യുക്തിസഹവുമായ ആശയങ്ങളുമായി ലോകത്തിന് മുന്നില്‍ കടന്ന് വരുന്പോള്‍, അഭിമുഖീകരിക്കേണ്ടിവന്ന ജനതയെപ്പറ്റി മനസ്സിലാക്കുന്പോഴേ അവിടുന്ന് സാധിച്ചെടുത്ത വിപ്ലവത്തിന്റെ മഹത്വമറിയൂ. അന്ധകാരത്തിന്റെ കാലഘട്ടമല്ല, അന്ധകാരം തന്നെയായിരുന്നു ആ കാലം. മദ്യവും മദിരാക്ഷിയും രക്തത്തിലലിഞ്ഞ യുദ്ധക്കൊതിയന്‍മാരുടെ അന്തരീക്ഷം. ജനിച്ചത് പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ മരുഭൂമിയുടെ വന്യതയില്‍ ജീവന്റെ തുടിപ്പോടെ കുഴിച്ച് മൂടാ“ന്‍ ആ ജനത തയ്യാറായിരുന്നു. അധാര്‍മികതയെ ജീവിതത്തിന്റെ അന്തസ്സാര്‍ന്ന വ്യവഹാരങ്ങളായി കൊണ്ടുനടന്നിരുന്ന ആ ജനതയെ ചൂഴ്ന്നുനിന്ന ഇരുട്ടിനെ വിശേഷിപ്പിക്കാ`ന്‍ മാത്രം കരുത്തില്ലാതെ ഭാഷയും ഭാഷ്യവും ദുര്‍ബലമാവുകയാണ്.
ശ്ലീലവും അശ്ലീലവും തമ്മില്‍ നേര്‍ത്ത വേര്‍തിരിവു പോലുമില്ലാത്ത വിധം ജീര്‍ണതയിലേക്ക് അധഃപതിച്ച ആ സംസ്കാരം എത്ര നീചം. ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം അജ്ഞതയിലേക്ക് കൂപ്പുകുത്തിയ അവര്‍ പക്ഷേ അറബി സാഹിത്യത്തില്‍ എഴുന്നുനിന്നു. കവിതകളില്‍ പ്രണയത്തിന്റെ ഈര്‍പ്പത്തെക്കാള്‍ രണോത്സുകതയുടെ ഈര്‍ഷ്യയാണ് മികച്ചുനിന്നതെങ്കിലും. ഈ സാഹചര്യത്തിലേക്കാണ് നബി(സ്വ) കടന്നു വരുന്നത്.
തിരുനബി(സ്വ) ജനിക്കുന്നത് അനാഥനായാണ്. ഭാഷാശുദ്ധിയും ആരോഗ്യകരമായ വളര്‍ച്ചയും മറ്റും ലക്ഷ്യമിട്ട് ഗോത്ര സ്ത്രീകളെ മുലയൂട്ടാനേല്‍പിക്കുക പതിവായിരുന്നു. എന്നാല്‍ കുലീന കുടുംബത്തിലായിട്ടും അനാഥനായതിന്റെ പേരില്‍ മുലയൂട്ടാ“ന്‍ ഗ്രാമീണ സ്ത്രീകള്‍ തയ്യാറായില്ല. മറ്റാരെയും ലഭിക്കാതിരുന്ന ഹലീമ ബീവി(റ) ഒടുവില്‍ നബിയെ ഏറ്റെടുത്തു. അനാഥകളെ ആര് സംരക്ഷിച്ചാലും അവരെ അല്ലാഹു സംരക്ഷിച്ചിട്ടേയുള്ളൂ. അനാഥനെന്നാല്‍ നാഥനില്ലാത്തവ“ന്‍ എന്നാണല്ലോ.
തിരുനബി (സ്വ) യുടെ ജീവിതമായിരുന്നു അവിടുത്തെ ദര്‍ശനവും. ഇത്തരം പ്രയോഗങ്ങള്‍ മറ്റു പലരെക്കുറിച്ചും നടത്താറുണ്ടെങ്കിലും അന്നത്തെ സാമൂഹിക ചുറ്റുപാടുകളിലേക്ക് ചേര്‍ത്തി വായിക്കുന്പോള്‍ തിരുദൂതരെ കുറിച്ചു മാത്രമേ അതു സംഗതമാവൂ എന്ന് നിസ്സംശയം പറയാനാവും. മറ്റെല്ലാവരെക്കാളും ബുദ്ധിയിലും തന്‍റേടത്തിലും അവിടുന്ന് മികച്ചുനിന്നു. നന്മയുടെ മുഴുവ`ന്‍ സൂചകങ്ങളിലും തിരുനബി(സ്വ) തന്റെ ജീവിതത്തിലൂടെ മാതൃകയായി. അവിടുത്തെ സാമൂഹ്യ ഇടപാടുകള്‍ തീര്‍ത്തും സുതാര്യമാണ്. ആരെയും നോവിച്ചില്ല, പരിഹസിച്ചില്ല, വിശ്വസ്തതയുടെ അവസാന വാക്കായി മാറി. “സത്യസന്ധ`ന്‍’ എന്ന വിളിയെ ഇന്നത്തെ ഫെലോഷിപ്പുകളുമായി താരതമ്യപ്പെടുത്തരുത്. അനുഭവത്തിന്റെ യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ടാണ് മുശ്രിക്കുകള്‍ ഒരേ സ്വരത്തില്‍ ആ പേരിട്ടത്. നീതിക്കുവേണ്ടി, അനുഭവജ്ഞാനമുള്ളവര്‍ പോലും തിരുനബിയെ ആശ്രയിച്ചു. കഅ്ബാ പുനര്‍നിര്‍മാണ വേളയില്‍ ഹജറുല്‍ അസ്വദിന്റെ സ്ഥാപന വിവാദത്തില്‍ തീരുമാനമെടുക്കുന്പോള്‍ ആ നീതി മഹാത്മ്യം ചരിത്രം കണ്ടതാണ്. ഖാഫിലകളോടുള്ള കച്ചവടത്തിന്റെ രീതിശാസ്ത്രവും വൈവിധ്യമുള്ളതായിരുന്നു.
ആഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരായ സമരത്തിന് നേതൃത്വം നല്‍കിയത് നെല്‍സണ്‍ മണ്ടേലയെ ലോകത്തിന്റെ നെറുകയിലേക്കുയര്‍ത്തി. മാര്‍ട്ടി“ന്‍ ലൂഥര്‍ കിങിനെയും അതേ സമരം ഒരു കാലത്തിന്റെ ഇടിമുഴക്കമായി നിലനിറുത്തി. കറുത്തവരായിപ്പോയതിനാല്‍ ഏല്‍ക്കേണ്ടി വന്ന പീഡനങ്ങളാണ് അവരെ ലോകത്തിന്റെ ഉച്ചിയിലെത്തിച്ചത്. ഒരിക്കലും കറുത്തവനു വേണ്ടി വെളുത്തവന്റെ മാനസാന്തരങ്ങളില്‍ നിന്നുല്‍ഭവിച്ച വിപ്ലവങ്ങളായിരുന്നില്ല അതൊന്നും. സ്വന്തം സമുദായത്തിനെതിരെ വരേണ്യവര്‍ഗം പുലര്‍ത്തിയ നിലപാടുകളെ ചോദ്യം ചെയ്യുകയായിരുന്നു അവരെല്ലാം. മാനവന്റെ പൊതു നന്മയെന്നതിലുപരി മാര്‍ജി“ന്‍ ചെയ്യപ്പെട്ട വിഭാഗത്തിന്റെ ആവശ്യങ്ങളായാണ് അത് ഉയര്‍ത്തിക്കാണിക്കപ്പെട്ടതും. വര്‍ണ വിവേചനത്തിനെതിരെയുള്ള തിരുനബിയുടെ വിപ്ലവങ്ങള്‍ പ്രസക്തമാകുന്നത് ഇവിടെയാണ്. പീഡിതന്റെ മനസ്സില്‍ നിന്നുവന്ന വികാരമല്ലായിരുന്നു അത്. കാരണം, ഇത്തരം താഡനങ്ങളോ എതിര്‍പ്പുകളോ അറബികള്‍ നേരിട്ടിരുന്നില്ല. എന്നിട്ടും അവിടുന്ന് ഉയര്‍ത്തിയത് മനുഷ്യത്വത്തിന്റെ ഉദ്ഘോഷമാണ്. ഫത്ഹുമക്കയുടെ ദിവസം കറുത്ത വര്‍ഗക്കാരനായ ബിലാല്‍(റ)നെ കഅ്ബാലയത്തിന്റെ മുകളില്‍ കയറ്റി ഇസ്ലാമിക ദഅ്വത്തിന്റെ ശബ്ദം അന്തരീക്ഷത്തില്‍ മുഴക്കാ“ന്‍ തെരഞ്ഞെടുക്കുന്പോള്‍ വെളുത്തവനും കറുത്തവനും തമ്മിലുള്ള അകലം അന്തരീക്ഷത്തിലലിഞ്ഞില്ലാതാവുകയായിരുന്നു. പേര്‍ഷ്യക്കാരനും വെളുത്തവനുമായ സല്‍മാ“ന്‍(റ)വിനെയും എത്യോപ്യയിലെ കറുത്ത വര്‍ഗക്കാരനും വിരൂപനുമായ ബിലാല്‍(റ)വിനെയും മദീനാപള്ളിയില്‍ തോളോടുതോള്‍ ചേര്‍ത്തിയിരുത്തിയ മുഹമ്മദ്(സ്വ) വര്‍ണവിവേചനത്തിനെതിരെ സൗഹൃദത്തിന്റെ സന്ദേശം നല്‍കി.
ആറാം നൂറ്റാണ്ടിലെ അന്ധകാര സമൂഹത്തെ ലോകം കണ്ട ഏറ്റവും നല്ല സംസ്കൃതിയുടെ അമരത്തിരുത്തിയത് പ്രവാചകര്‍(സ്വ)യുടെ അധ്യാപനങ്ങളാണ്. സാമൂഹിക തിന്മക്കെതിരെ, ലഹരിക്കെതിരെ, സ്ത്രീയെ മതത്തിന്റെ ഉത്തുംഗ സോപാനത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാ“ന്‍, പരിസ്ഥിതി മൂല്യങ്ങള്‍ക്കുവേണ്ടി നബി(സ്വ) ജീവിതം കൊണ്ട് വിപ്ലവം രചിച്ചു. ആ വിപ്ലവത്തിന്റെ മാര്‍ഗം ഹിംസയല്ല, ധാര്‍മികതയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ