ശരീരവും മനസ്സും പരസ്പര ഗുണദായികളും ഗുണഭോക്താക്കളുമാണ്. ശരീരത്തെ അവഗണിച്ചുകൊണ്ട് ആത്മാവിനും ആത്മാവിനെ വിസ്മരിച്ച് ശരീരത്തിനും ഏറെ ഗമിക്കാനാകില്ല. ഇസ്ലാമിക ആചാരനിഷ്ഠകള്‍ ഈ തത്ത്വം പാലിക്കുന്നു. വ്യൈപഠനം ഇസ്ലാമിക സമൂഹത്തില്‍ മതശാസ്ത്രങ്ങള്ക്കൊപ്പം സഞ്ചരിച്ചതിന്റെ കാരണവുമതാണ്. നീതിമാനായ ഒരു വിശ്വസ്ത വ്യൈന്റെ നിതാന്ത ജാഗ്രത വ്യക്തിയുടെയും തുടര്‍ന്ന് സമൂഹത്തിന്റെയും ആരോഗ്യപരമായ ഇസ്ലാമിക ജീവിതത്തില്‍ അത്യന്താപേക്ഷിതമാണ്. ആത്മാവിന് പോഷകവസ്തുക്കള്‍ വിതരണം ചെയ്ത മതപണ്ഡിതന്മാരുടെ മറുകയ്യില്‍ ശരീര രക്ഷക്കാവശ്യമായ ശീലങ്ങള്‍, പ്രതിരോധമുറകള്‍, ചികിത്സാ പദ്ധതികള്‍ ഉണ്ടായിരുന്നു.
കേരള മുസ്ലിംകള്ക്ക് “റൂഹ് സമ്മാനിച്ചവര്‍’ അവരുടെ ശരീരത്തിനും സംരക്ഷണം തീര്‍ത്തു. മാലാഖമാരെ കാവല്‍ നിര്‍ത്തി ശ്വൈാന്മാരെയും സകല ദുര്ദേവീദേവന്മാരെയും ഓടിച്ചുവിട്ടു. അതോടൊപ്പം കേരളത്തിന്റെ തനത് ആയുര്‍വേദവും ഗ്രീക്കുകാരുടെ യൂനാനിയും പ്രവാചക പുംഗവരുടെ മൗലികമായ ത്വിബ്ബും ആവശ്യാനുസരണം ഒറ്റമൂലിയായും കൂട്ടിയരച്ചും അവര്‍ കേരളത്തിന് സമ്മാനിച്ചു. ഇവിടെ നിന്നുണ്ടായത് നേരെ പകര്‍ത്തിയും പുറമെനിന്നുള്ളത് സവിശേഷമായി ഇറക്കുമതി ചെയ്തും അവര്‍ കേരളത്തെ ചികിത്സിച്ചു. ആദ്യ സൈനുദ്ദീന്‍ മഖ്ദൂമിന്റെ പുത്രന് അബ്ദുല്‍ അസീസ് മഖ്ദൂം രചിച്ച ഖസ്വീദതുല്‍ അഖ്സാം ഫീ ശിഫാഇല്‍ അസ്ഖാം വ്യൈശാസ്ത്രത്തിനു കേരള മുസ്ലിം പണ്ഡിത നേതൃത്വം സംഭാവന ചെയ്ത ആദ്യ രചനയാണെന്ന് അനുമാനിക്കാം.
മഖ്ദൂം ഒന്നാമന്റെ ദഅ്വത്തിന്റെ ഫലമായി ഇസ്ലാമില്‍ വന്നു ആത്മശാന്തി കണ്ടെത്തിയവരാണ് വാസുദേവന്‍ നമ്പൂതിരിയും ദാമോദരന്‍ നമ്പൂതിരിയും. മാമാങ്കത്തില്‍ പങ്കെടുക്കുന്ന സാമൂതിരിയുടെ സൈന്യത്തെ പരിശീലിപ്പിക്കുന്നതിനായി തുളുനാട്ടില്‍ നിന്നും വന്നവരാണിവര്‍. ഇവരുടെ പിന്മുറക്കാരാണ് ചങ്ങമ്പള്ളി വ്യൈകുടുംബം. ഏകദേശം 500 വര്‍ഷം മുമ്പ് ഇസ്ലാം സ്വീകരിച്ച ഗോവിന്ദന് നമ്പ്യാരില്‍ നിന്നും പൈതൃകമായി കിട്ടിയ വ്യൈനൈപുണ്യമാണ് എടയൂരിലെ കൊട്ടാംപാറ വ്യൈന്മാരുടേത്. വാതചികിത്സയില്‍ വിദഗ്ധരായിരുന്നു ഇവര്‍.
മലപ്പുറം ഇരിമ്പിളിയത്തെ പെരിങ്ങോട്ടുതൊടി കുടുംബത്തിന് ആയുര്‍വേദത്തില്‍ രണ്ടു നൂറ്റാണ്ടിലേറെ തഴക്കമുണ്ട്. ഈ കുടുംബത്തില്‍ കഴിഞ്ഞുപോയ ലബ്ധപ്രതിഷ്ഠരായ വ്യൈമിടുക്കന്മാര് ഒട്ടേറെയാണ്. തിരുവനന്തപുരം രാജകൊട്ടാരത്തില്‍ വരെ ചികിത്സ നടത്തിയിരുന്ന, കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട സ്വദേശി വ്യൈകലാനിധി കുഞ്ഞുമുഹമ്മദ് പ്രസിദ്ധനായ ആയുര്‍വേദ ഭിഷഗ്വരനായിരുന്നു.
ഹൈദരലി ഖാന്റെയും ടിപ്പുസുല്‍ത്താന്റെയും കൊട്ടാരവൈദ്യനായിരുന്ന കുഞ്ഞരക്കാരുടെ പൈതൃകമുള്ളവരാണ് തൃശൂരിലെ എള്ളൂരകായില്‍ കുടുംബം. ഈ പാരമ്പര്യത്തില്‍ പിന്നീട് സ്വദേശത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്ന അതിവിദഗ്ധരായ അലോപ്പതി ഭിഷഗ്വരന്മാര് രംഗത്തുവന്നു. നൂറുവര്‍ഷം പിന്നിട്ട എറണാകുളം ടിബി റോഡിലെ കുഞ്ഞാലൂസ് ക്ലിനിക്കിന്റെ ഉടമ ഡോ. കുഞ്ഞാലുവും കേരളത്തിലെ ആദ്യത്തെ ഗൈനക്കോളജിസ്റ്റായ തന്റെ സഹോദരി ഡോ. സൗദയും അതേ പാരമ്പര്യത്തില്‍ ജന്മം കൊണ്ടതത്രെ.
കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വ്യൈര്‍ക്ക് മാപ്പിളപ്പാട്ടു മാത്രമായിരുന്നു പഥ്യം എന്നു ധരിച്ചവരാണ് ഏറെയും. വേരുകളുള്ള വ്യൈകുടുംബത്തിലെ പിന്മുറക്കാരനായ വിദഗ്ധ ചികിത്സകനായിരുന്നു വ്യൈര്‍. അഷ്ടാംഗഹൃദയം എട്ടുവാള്യങ്ങളിലായി മാപ്പിളപ്പാട്ടിന്റെ താളലയങ്ങളിലേക്കു വിവര്‍ത്തനം ചെയ്ത കാസര്കോട്ടുകാരന് കുഞ്ഞുമാഹിന്‍ കുട്ടി വ്യൈരുടെ സംഭാവന അഭിമാനാര്‍ഹമാണ്. മാപ്പിളപ്പാട്ടിന് പ്രേമവാത്സല്യ ഭക്തിവിദ്വേഷങ്ങള് മാത്രമല്ല വഴങ്ങുകയെന്നദ്ദേഹം തെളിയിച്ചു. സംസ്കൃത പണ്ഡിതനായ വാസുദേവ ശര്‍മയുടെ അഷ്ടാംഗഹൃദയം മലയാളത്തില്‍ വ്യാഖ്യാനിച്ചു പ്രസിദ്ധം ചെയ്ത പെരിങ്ങാട്ടുതൊടി അലി വ്യൈരെയും ഇത്തരുണത്തില്‍ ഓര്‍ക്കാം. ഭാഷാ പ്രചാരകനായിരുന്ന മക്തി തങ്ങളും ഒന്നാം നമ്പര്‍ വ്യൈനായിരുന്നു.
വ്യൈപഠനം പണ്ഡിത പ്രോത്സാഹനം
മതപഠനത്തിന് ശേഷം മുസ്ലിംകള് മുന്‍ഗണനാ ക്രമത്തില്‍ ഉടനെ വശത്താക്കേണ്ടത് വ്യൈശാസ്ത്രമാണെന്ന് പണ്ഡിതന്മാര് പഠിപ്പിച്ചു. അവര്‍ക്ക് മതവും വ്യൈവും ഒരുപോലെ വശമായിരുന്നു. ലഭ്യമായ ചരിത്രപ്രകാരം വിചാരകവി കുഞ്ഞായിന്‍ മുസ്ലിയാര് മുതല്‍ തലയെടുപ്പുള്ള പണ്ഡിതന്മാര് വിദഗ്ധരായ വ്യൈന്മാര്‍ കൂടിയായിരുന്നു. വെളിയങ്കോട് ഉമര്‍ഖാസി, സംസ്കൃതം പയറ്റിയ ആയുര്വേദപ്രവാചക വ്യൈനായിരുന്നു. മാപ്പിള ലബ്ബ ആലിം സാഹിബിന്റെ ശിഷ്യനായിരുന്ന തെക്കന്‍ പറവൂരിലെ കുഞ്ഞാലി ഹസന് വ്യൈര്‍ ബഹുഭാഷാ പണ്ഡിതന് കൂടിയാണ്. വസൂരി ചികിത്സകനായിരുന്ന തെക്കേടത്ത് കോയ ഹസ്സന് ഹാജിയുടെ നിര്‍ദേശപ്രകാരം സംസ്കൃത വിദഗ്ധനായ കാരാട്ടില്‍ കുഞ്ഞിപ്പോക്കര് രചിച്ച വസൂരിമാല പതിനെട്ട് തരം വസൂരികളെ സവിസ്തരം പ്രതിപാദിക്കുന്നു. മണിവിളക്ക് എന്ന അറബി മലയാള ദ്വൈവാരികയുടെ പ്രസാധകനായ ആലപ്പുഴ സുലൈമാന്‍ മൗലവി ഒന്നാംകിട വ്യൈനായിരുന്നു. മണിവിളക്കിന്റെ ഒന്നാം പേജില്‍ തന്നെ താന്‍ നിര്‍മിച്ച ഹര്‍മല്‍ ല്യേത്തിന്റെ പരസ്യം കാണാം.
ബുഖാറ സാദാത്തുക്കളില്‍ പ്രമുഖനായ പാടൂര്‍ കോയക്കുട്ടി തങ്ങള്‍ പേരുകേട്ട വിഷഹാരിയായിരുന്നു. വിഷമിറക്കാനുള്ള മന്ത്രാനുവാദം കേരളമാകെ പ്രചരിച്ചത് അദ്ദേഹം വഴിയാണ്. കൊമ്പുവെക്കല്‍ പോലുള്ള വ്യൈഭാഗം, അന്യപുരുഷന്മാരെ ആശ്രയിക്കാതിരിക്കാന്‍ മുസ്ലിം സ്ത്രീകളില്‍ ചിലരെങ്കിലും പഠിക്കേണ്ടതനിവാര്യമാണെന്ന് അദ്ദേഹം തന്റെ വൈതുല്യത്തില്‍ ആഹ്വാനം ചെയ്തു. പണ്ഡിതന്മാരുടെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമായി കേരളത്തിലെ മുസ്ലിം സംസ്കാരത്തില്‍ അവിസ്മരണീയരായ ഒട്ടേറെ സ്ത്രീ വ്യൈകളെ കാണാം. അവര്‍ സ്ത്രീകളെയും കുട്ടികളെയും കുടുംബത്തിലെ സ്പര്ശനാനുവാദമുള്ള പുരുഷന്മാരെയും മാത്രം ചികിത്സിച്ചുപോന്നു. വെളിയത്ത് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ അനവധി അല്ഫിയ്യകളിലൊന്ന് വ്യൈശാസ്ത്രത്തിലായിരുന്നു. തന്റെ ഫൈളുല്‍ ബാരി എന്ന പരോപകാരിയിലും അത്യാവശ്യത്തിന് വ്യൈജ്ഞാനമുണ്ട്.
വ്യൈം ഒരു പാഠ്യവിഷയമായി പരിഗണിച്ച്, വിദഗ്ധരായ പണ്ഡിതന്മാരില് നിന്നും വ്യൈഗ്രന്ഥങ്ങള് ഓതിപ്പഠിച്ചിരുന്ന നല്ലൊരു പറ്റം യോഗ്യരായ വ്യൈന്മാരെ കേരള മുസ്ലിം ചരിത്രത്തില്‍ കാണാം. തര്‍ജ്ജമകള്‍ വായിച്ചു ചികിത്സയുടെ “തട്ടുകടകള്‍’ നടത്തിയിരുന്നവര്‍ എന്നും എമ്പാടുമായിരുന്നല്ലോ. അവരെ ഔദ്യോഗിക പക്ഷം, തട്ടിപ്പിന്റെ മതവിധി ബോധ്യപ്പെടുത്തുകയുണ്ടായി. അഷ്ടാംഗ ഹൃദയം പാരമ്പര്യ വ്യൈകുടുംബങ്ങളില് ചെന്ന് ഓതിപ്പഠിച്ചവരേറെയുണ്ട്. സംസ്കൃതം വശമുണ്ടായിരുന്നു ആ പണ്ഡിത വ്യൈന്മാര്ക്ക്. പൊന്നാനിയിലെ കൊങ്ങണംവീട്ടില്‍ അഹ്മദ് ബാവ മുസ്ലിയാരുടെ വ്യൈസാരം 1890ല്‍ വെളിച്ചം കണ്ടിട്ടുണ്ട്. മുറിവൈദ്യന്മാര്ക്ക് തിരുത്തായും പൊതുജനത്തിന് പ്രാഥമിക ചികിത്സാ നടപടികള്‍ക്ക് സഹായകമായും പുറത്തിറങ്ങിയ വ്യൈസാരം 62 അധ്യായങ്ങളിലായി 770 പേജുകളുണ്ട്. ഒട്ടേറെ പ്രമുഖ വ്യൈന്മാര്‍ പരിശോധിച്ചുറപ്പു വരുത്തിയ ഗ്രന്ഥം മലബാറില്‍ പലതവണ പുനഃപ്രസിദ്ധം ചെയ്യപ്പെട്ടു. അടുത്ത വര്‍ഷം തന്നെ ബാവ മുസ്ലിയാര് മറ്റൊരനര്ഘ ഗ്രന്ഥം സമ്മാനിച്ചു; മഹാനിമുല് ഇഖ്വാന്. വ്യൈഗ്രന്ഥങ്ങളില് പരാമര്‍ശിക്കുന്ന മരുന്നുകളുടെയും ജീവികളുടെയും വിശദാംശങ്ങളാണതില് മുഖ്യം. ഹാഫിള് ദഹബിയുടെ ത്വിബ്ബുന്നബവിയും ഇബ്റാഹീമുബ്നു അഹ്മദ് എന്ന ശൈബിയുടെ അല്ഫിയ്യയും ഇപ്രകാരം ഓതിയെടുത്ത വ്യൈ പ്രമാണങ്ങളായിരുന്നു.
മൂന്നു ഭാഗങ്ങളിലായി 81 അധ്യായങ്ങളില്‍ വ്യൈശാസ്ത്രം വിശദമായി പ്രതിപാദിക്കുന്ന പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്ക് നടുവട്ടം പികെ അബ്ദുറഹ്മാന് മുസ്ലിയാരുടെ സര്‍വ ചികിത്സാ സാരം 1964ലാണ് മൂന്നാം ഭാഗം എഴുതി പൂര്‍ത്തിയാക്കുന്നത്. ഒന്നാം ഭാഗം ബാല ചികിത്സക്കുള്ളതാണ്. കരേക്കോട് ദേശത്ത് പാലോളിക്കിളയില് മഹാ വ്യൈനായ വിഷവൈദ്യന്‍ മമ്മുട്ടിയെന്നവരുടെ പേരക്കുട്ടിയായ അബ്ദുല്ല മുസ്ലിയാരാല്‍ വിരചിതമായ ഈ തര്‍ജമയില്‍ അറബ്, ഇംഗ്ലീഷ്, സംസ്കൃതം, മലയാളം മുതലായ ചികിത്സകളിലുള്ള സാരമായ ഔഷധങ്ങള്‍ അധികവും ഉള്‍പ്പെട്ടിരിക്കുന്നു.
പ്രോക്ത വ്യൈസാരത്തിന്റെ കര്‍ത്താവ് അഹ്മദ് മുസ്ലിയാര് സര്‍ട്ടിഫൈ ചെയ്തിറങ്ങിയ ഇലാജുല്‍ അഥ്ഫാല് എന്ന ബാല ചികിത്സാഗ്രന്ഥം പക്ഷേ, 1950ലാണ് പുറത്തിറങ്ങുന്നത്. ഈ മേഖലയിലെ അത്ഭുതങ്ങളിലൊന്നത്രെ മൂന്നു വാള്യങ്ങളിലായി എഴുതപ്പെട്ടിട്ടുള്ള മഖ്സനുല്‍ മുഫ്റദാത്. ഉറുദു, മലയാളം, പാരീസി, ഇംഗ്ലീഷ്, സംസ്കൃതം, തമിഴ്, ഗുജറാത്തി, മറാഠി, യൂനാനി, സുരിയാനി, ഹിബ്രു, തുര്‍ക്കി ഭാഷകളില്‍ വിദഗ്ധനായ ഇബ്റാഹിമുബ്നു മുഹ്യിദ്ദീന് മുസ്ലിയാര് രചിച്ച ഈ വ്യൈകോശം പണ്ഡിതന്മാര്ക്കിടയിലെ ബഹുഭാഷാ വളര്‍ച്ചയുടെയും വ്യൈപഠന അഗാധതയുടെയും പ്രകട രേഖകളിലൊന്നത്രെ. പിന്നീട് ഇടപ്പള്ളി പിബി കുഞ്ഞമ്മു മൗലവി തയ്യാറാക്കിയ ഫറാഇദുല്‍ മുഫ്റദാത്ത് ആധുനിക ചികിത്സാ രീതികളെ കൂടി നിര്‍ദേശിക്കുന്നുണ്ട്.
പണ്ഡിതപക്ഷത്തെ വ്യൈഗുരുക്കന്മാരില് പ്രമുഖനാണ് സ്വദഖത്തുല്ലാഹ് മുസ്ലിയാര്. നുസ്റതുല് അനാമിലെ അദ്ദേഹത്തിന്റെ സ്ഥിരം വ്യൈപംക്തി പഠനാര്‍ഹമായിരുന്നു. സ്വയംകൃത ഔഷധങ്ങളുടെ പരസ്യവും കാണാമായിരുന്നു. അലോപ്പതി മേഖലകളില്‍ ഇനിയും പണ്ഡിതസാന്നിധ്യം ഉണ്ടായിട്ടില്ലെന്ന വ്യസനം ബാക്കിനില്ക്കുന്നു. പണ്ഡിത കേരളം സാധിച്ച വിജ്ഞാനവേട്ടയുടെ പിന്തുടര്ച്ച എല്ലാ വ്യൈശാസ്ത്ര മേഖലകളിലേക്കും പടര്‍ന്നു പന്തലിക്കേണ്ടത് കാലത്തിന്റെ ആവശ്യങ്ങളിലൊന്നാണ്.
സ്വാലിഹ് പുതുപൊന്നാനി