I (32)മാനവ സമൂഹത്തിന്റെ മാര്‍ഗദര്‍ശകനായ തിരുനബി(സ്വ) മനുഷ്യ ജീവിതത്തിന്റെ സര്‍വമേഖലകളിലും പ്രായോഗികതലത്തില്‍ മാതൃക കാണിച്ചു. കുടുംബനാഥ`ന്‍, അധ്യാപക“ന്‍, ന്യായാധിപ“ന്‍, സൈന്യാധിപ“ന്‍, ഭരണാധികാരി, നയതന്ത്രജ്ഞ`ന്‍ തുടങ്ങിയ എല്ലാ രംഗങ്ങളിലും ആ മാതൃക തിളങ്ങിനിന്നു.
ജനിച്ച നാടുവിടേണ്ടി വന്നെങ്കിലും തന്നെ ഹൃദ്യമായി സ്വീകരിച്ച മദീന കേന്ദ്രമാക്കി ഇസ്ലാമിക രാജ്യത്തിനു തിരുനബി(സ്വ) അസ്ഥിവാരമിട്ടു. ഗോത്രവഴക്കുകള്‍ പതിറ്റാണ്ടുകള്‍ നീണ്ട യുദ്ധത്തിനു വേദിയൊരുക്കിയ മണ്ണാണ് യസ്രിബ് എന്ന മദീനയുടേത്. ബനൂഖുറൈള, ബനുന്നളീര്‍, ബനൂ ഖൈനുഖാഅ് തുടങ്ങിയ ജൂത ഗോത്രങ്ങളാണ് സാമ്പത്തികമായി മികച്ചുനിന്നിരുന്നത്. എല്ലാ അര്‍ത്ഥത്തിലും ഒരു ബഹുസ്വര സമൂഹമായിരുന്നു അന്ന് മദീനയിലുണ്ടായിരുന്നത്. ഇവരെയെല്ലാം സംയോജിപ്പിച്ച് കെട്ടുറപ്പുള്ള ഒരു രാഷ്ട്രത്തിലെ അച്ചടക്കമുള്ള പൗരന്മാരാക്കി വാര്‍ത്തെടുക്കാ“ന്‍ ഏറെ നയതന്ത്രതയും വൈദഗ്ധ്യവുമുള്ള ഭരണാധികാരിക്കു മാത്രമെ സാധ്യമാവുമായിരുന്നുള്ളൂ.
ഗോത്രവൈരാഗ്യത്താല്‍ തമ്മിലടിച്ചു ക്ഷയിച്ചുകൊണ്ടിരുന്ന ഔസ്, ഖസ്റജ് വിഭാഗങ്ങളെ ഇസ്ലാമിന്റെ പട്ടുനൂലില്‍ അണിചേര്‍ത്ത പ്രവാചകര്‍, മക്കയില്‍ നിന്നു പലായനം ചെയ്തുവന്ന മുഹാജിറുകള്‍ക്ക് തങ്ങളുടെ എല്ലാ സൗകര്യങ്ങളും പങ്കുവെക്കാനുള്ള വിശാല സ്നേഹത്തിന്റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കി ഇരു ഗോത്രങ്ങളെയും ലോകത്തിനുതന്നെ മാതൃകയാക്കി. മദീന രാഷ്ട്രത്തിലെ ന്യൂനപക്ഷ വിഭാഗമായിരുന്ന ജൂതന്മാരുമായും തിരുനബി(സ്വ) കരാറുണ്ടാക്കി. ഒരു ബഹുസ്വര സമൂഹത്തില്‍ ഭരണാധികാരികള്‍ സ്വീകരിക്കേണ്ട നയനിലപാടുകള്‍ വ്യക്തമാക്കുന്നതും മാതൃകാപരവുമായിരുന്നു ആ കരാറിലെ വ്യവസ്ഥകള്‍.
ജൂതന്മാര്‍ക്ക് അവരുടെ വിശ്വാസവും ആചാരവുമനുസരിച്ച് ജീവിക്കാ“ന്‍ സ്വാതന്ത്ര്യമുണ്ടാവും. മുസ്ലിംകളും ജൂതന്മാരും പരസ്പര സഹകരണത്തോടെ കഴിയണം. ജൂതവിഭാഗത്തെ അക്രമിക്കുന്നവര്‍ക്കെതിരെ മുസ്ലിംകള്‍ അവരെ സഹായിക്കും. മറിച്ച് സംഭവിച്ചാല്‍ ജൂതര്‍ മുസ്ലിംകളെയും സഹായിക്കണം. സ്വതന്ത്ര സാമ്പത്തിക ഇടപാടുകള്‍ക്ക് അവര്‍ക്ക് അവകാശമുണ്ടായിരിക്കും. നിശ്ചിത ധനങ്ങള്‍ക്ക് മുസ്ലിംകള്‍ സകാത്ത് നല്‍കുന്നതുപോലെ ജൂതന്മാര്‍ നല്‍കേണ്ടതുമില്ല. രാഷ്ട്രത്തിനെതിരെ വരുന്ന ശത്രുക്കളോട് പൗരന്മാര്‍ ഒന്നിച്ചുനിന്നു പോരാടണമെന്നു മാത്രം. കരാറിലെ മുഖ്യ വ്യവസ്ഥകളായിരുന്നു ഇതെല്ലാം.
സമാധാനമാണ് രാഷ്ട്ര പുരോഗതിയുടെ ആണിക്കല്ലെന്ന് തിരിച്ചറിഞ്ഞ ഭരണാധികാരിയായിരുന്നു നബി(സ്വ). അതുകൊണ്ടാണ് നിരവധി വിട്ടുവീഴ്ചകളോടെ ഹുദൈബിയ കരാറില്‍ ഏര്‍പ്പെട്ടത്. യുദ്ധങ്ങള്‍ ദുരിതവും പട്ടിണിയും വികസന മുരടിപ്പും മാത്രമേ പ്രദാനിക്കൂ എന്ന് തിരുനബി(സ്വ) പഠിപ്പിക്കുകയായിരുന്നു അതിലൂടെ. ഇതര രാഷ്ട്രങ്ങളുമായി നയതന്ത്ര ഇടപെടലുകള്‍ നടത്തുന്നതിനും ഇസ്ലാമിന്റെ പ്രബോധനം ശക്തിപ്പെടുത്തുന്നതിനും അഭ്യന്തരമായ അസമാധാന സാഹചര്യം തടസ്സം നില്‍ക്കുമെന്നും അവിടുന്ന് പഠിപ്പിച്ചു.
ഹുദൈബിയ സന്ധിയോടെ നിലവില്‍ വന്ന സമാധാന സാഹചര്യം മുതലെടുത്ത് നബി(സ്വ) നടത്തിയ തന്ത്രപരമായ ഇടപെടലുകള്‍ ഇസ്ലാമിന്റെ വളര്‍ച്ചക്കും മദീനാ രാഷ്ട്രത്തിന്റെ വികസനത്തിനും നാന്ദികുറിച്ചു.
നയതന്ത്ര പ്രതിനിധികള്‍
അംറുബ്നു ഉമ്മയ്യതു ള്വമ്രി(റ)യെ എത്യോപ്യ`ന്‍ ഭരണാധികാരിയായ നജ്ജാശിയുടെ സമീപത്തേക്കും, ദിഹ്യതുബ്നുല്‍ ഖലീഫതുല്‍ കല്‍ബി(റ)യെ റോം ഭരണാധികാരിയായ ഖൈസറിനടുത്തേക്കും നിയോഗിച്ചു. അബ്ദുല്ലാഹിബ്നു ഹുദാഫ(റ)യാണ് പേര്‍ഷ്യ“ന്‍ ചക്രവര്‍ത്തിയായിരുന്ന കിസ്റായുടെ അടുത്തേക്ക് നിയോഗിക്കപ്പെട്ടത്. ഹാതിബ്ബ്നു അബീ ബല്‍തഅത്(റ), സലീതുബ്നു അംറ്(റ) എന്നിവര്‍ യഥാക്രമം മിസ്ര്‍ രാജാവ് മുഖൗഖിസിന്റെയും യമാമ ഭരണാധികാരി ഹൗദത്തിന്റെയും അടുത്തേക്ക് നിയോഗിക്കപ്പെട്ടു. ഈ നയതന്ത്ര യാത്രകളെല്ലാം ഹിജ്റ ഏഴാം വര്‍ഷം മുഹര്‍റമിലായിരുന്നു. തുടര്‍ന്നു ഹിജ്റ എട്ടാം വര്‍ഷം ബഹ്റൈനിലേക്കും ഒമാനിലേക്കും ദൂതന്മാര്‍ അയക്കപ്പെട്ടു.
ഈ രാഷ്ട്രത്തലവന്മാര്‍ക്ക് നബി(സ്വ) അയച്ച കത്തുകള്‍ ശ്രദ്ധേയവും അവിടുത്തെ നയതന്ത്രജ്ഞത വ്യക്തമാക്കുന്നതുമായിരുന്നു. ഭരണാധികാരികളുടെ അറിവും യോഗ്യതയും വിശ്വാസങ്ങളും പരിഗണിച്ച് സൗഹൃദ ഭാഷയിലായിരുന്നു നബി(സ്വ) അവര്‍ക്ക് സന്ദേശമയച്ചിരുന്നത്.
ഹിര്‍ഖല്‍ ചക്രവര്‍ത്തിക്കയച്ച കത്ത് ഇപ്രകാരമായിരുന്നു: “പരമദയാലുവും കാരുണ്യവാനുമായ അല്ലാഹുവിന്റെ നാമത്തില്‍, അവന്റെ ദാസനും ദൂതനുമായ മുഹമ്മദ് റോം ചക്രവര്‍ത്തി ഹിര്‍ഖലിനെഴുതുന്നത്. സന്മാര്‍ഗം സ്വീകരിച്ചവര്‍ക്ക് സമാധാനം ഭവിക്കട്ടെ. ഉപചാരങ്ങള്‍ക്കു ശേഷം, താങ്കളെ ഞാ`ന്‍ വിശുദ്ധ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നു. നിങ്ങള്‍ മുസ്ലിമാവുക. എങ്കില്‍ താങ്കള്‍ രക്ഷപ്പെടും. അല്ലാഹു നിങ്ങള്‍ക്ക് ഇരട്ട പ്രതിഫലം നല്‍കുകയും ചെയ്യും. ഇനി താങ്കള്‍ പിന്തിരിയുകയാണെങ്കില്‍ അനുയായികളുടെ കുറ്റങ്ങള്‍ കൂടി താങ്കള്‍ ചുമക്കേണ്ടിവരും. ഓ വേദക്കാരേ, നമുക്കും നിങ്ങള്‍ക്കുമിടയില്‍ തുല്യമായ ഒരു വചനത്തിലേക്ക് നിങ്ങള്‍ വരിക. അല്ലാഹുവിനെയല്ലാതെ നമ്മള്‍ ആരാധിക്കരുതെന്നും അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കുകയില്ലെന്നും അവനെക്കൂടാതെ നാം നമ്മില്‍ ചിലരെ റബ്ബുകളാക്കുകയില്ലെന്നുമുള്ള ആശയത്തിലേക്ക് ഞാ“ന്‍ ക്ഷണിക്കുന്നു. ഇനി നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ നിങ്ങള്‍ (മുസ്ലിംകള്‍) പ്രഖ്യാപിക്കുക, തീര്‍ച്ചയായും ഞങ്ങള്‍ അല്ലാഹുവിനു കീഴ്പെട്ടിരിക്കുന്നു.’ “മുഹമ്മദ് റസൂലുല്ലാഹ്’ എന്ന സീലു പതിച്ചായിരുന്നു കത്തുകള്‍ അവസാനിപ്പിച്ചിരുന്നത്.
പറയത്തക്ക ഭരണകൂടമോ പ്രശസ്തരായ ചക്രവര്‍ത്തിമാരോ മുന്‍കാലത്തൊന്നുമില്ലാതിരുന്ന ഹിജാസ് പ്രവിശ്യയില്‍ നിന്നും പുതിയ ഭരണാധികാരിയായ മുഹമ്മദ് നബി(സ്വ) അയച്ച കത്തുകള്‍ ആ ഭരണാധികാരികളെ ചിന്തിപ്പിക്കുകയും ചിലരെ ഭയപ്പെടുത്തുകയും പലരെയും സന്തോഷിപ്പിക്കുകയും ചെയ്തു. വേദഗ്രന്ഥങ്ങളില്‍ സുവിശേഷമറിയിക്കപ്പെട്ട അന്ത്യപ്രവാചകര്‍ക്കുവേണ്ടി ലോകം കാത്തിരിക്കുന്ന കാലമായിരുന്നു അത്. ഈ മുന്നറിവ് ലഭിച്ച ക്രൈസ്തവ ഭരണാധികാരികള്‍ കരുതലോടെയായിരുന്നു തിരുനബി(സ്വ)യുടെ ദൂതന്മാരോട് പ്രതികരിച്ചത്.
എത്യോപ്യ`ന്‍ ചക്രവര്‍ത്തി നജ്ജാശിയും ബഹ്റൈ“ന്‍, ഒമാ“ന്‍ ഭരണാധികാരികളും ഇസ്ലാം സ്വീകരിച്ചു. റോം ചക്രവര്‍ത്തി ഹിര്‍ഖല്‍ മുസ്ലിമാകാ“ന്‍ സന്നദ്ധനായെങ്കിലും അണികളുടെ വികാരം മാനിച്ചു പിന്തിരിഞ്ഞു. എങ്കിലും വിലപ്പെട്ട നിരവധി സമ്മാനങ്ങള്‍ ദൂത“ന്‍ മുഖേന നബി(സ്വ)ക്ക് അയച്ചുകൊടുത്തു.
കിസ്റായുടെ അഹങ്കാരം
മിസ്റിലെ രാജാവ് മുഖൗഖിസ് ആയിരം സ്വര്‍ണനാണയം, 20 ജോഡി വസ്ത്രങ്ങള്‍, നല്ലയിനം കോവര്‍ കഴുത, തേ`ന്‍, സുറുമ, സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങിയ വിലപിടിപ്പുള്ള സമ്മാനങ്ങളോടെയാണ് തിരുനബി(സ്വ)യുടെ ദൂതനെ തിരിച്ചയച്ചത്.
എന്നാല്‍ അഗ്നിയാരാധകരായിരുന്ന പേര്‍ഷ്യ“ന്‍ ജനതക്ക് വേദഗ്രന്ഥങ്ങളെയോ പ്രവാചകന്മാരെയോ പരിചയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നബി(സ്വ)യുടെ കത്ത് അവഗണനയോടെയാണ് കിസ്റാ രാജാവ് കണ്ടത്. അയാള്‍ കോപം കൊണ്ട് വിറച്ചു. രാജ്യാന്തര മര്യാദകള്‍ ലംഘിച്ച് ദൂതനെ അവഹേളിക്കുകയും ആ കത്ത് പരസ്യമായി പിച്ചിച്ചീന്തുകയും ചെയ്തു. ഈ വാര്‍ത്തയറിഞ്ഞ് നബി(സ്വ) വളരെ വേദനയോടെ പ്രാര്‍ത്ഥിച്ചു: “അല്ലാഹുവേ, അയാളെ നീ എല്ലാ അര്‍ത്ഥത്തിലും ഛിന്നഭിന്നമാക്കേണമേ’ (ബുഖാരി).
ദുഷ്ടനായ ഈ ഭരണാധികാരി അതുകൊണ്ടും അടങ്ങിയില്ല. അയാള്‍ തന്റെ യമനിലെ ഗവര്‍ണറെ വിളിച്ചു കല്‍പിച്ചു: “താങ്കള്‍ കരുത്തരായ രണ്ടു യോദ്ധാക്കളെ ഹിജാസിലേക്ക് വിടുക, മുഹമ്മദിനോട് മര്യാദക്ക് എന്റെ മുന്പില്‍ ഹാജരാവാ“ന്‍ കല്‍പിക്കുക.’
യമനിലെ ദൂതന്മാര്‍ മദീനയിലെത്തി. രാജാവിന്റെ ശാസന അവര്‍ നബി(സ്വ)യെ ധരിപ്പിച്ചു. എന്നാല്‍ ഈ ദൂതന്മാര്‍ അറിയാത്ത ചിലത് പേര്‍ഷ്യയില്‍ നടക്കുന്നുണ്ടായിരുന്നു. നബി(സ്വ)യുടെ പ്രാര്‍ത്ഥന ഫലം കാണുകയായിരുന്നു. കിസ്റായുടെ മക`ന്‍ അയാളെ കൊന്നു അധികാരം പിടിച്ചു. ഭരണത്തില്‍ മറ്റിടപെടലുകളില്ലാതാക്കാ`ന്‍ തന്റെ സഹോദരങ്ങളെയും അയാള്‍ വധിച്ചു.
ഇലാഹീ സന്ദേശം മുഖേന ഇതെല്ലാമറിഞ്ഞ നബി(സ്വ) യമനീ യോദ്ധാക്കളോട് പറഞ്ഞു: “നിങ്ങള്‍ തിരിച്ചുപോവുക, യമനിലെ നിങ്ങളുടെ ഭരണാധികാരിയോട്, അയാളുടെ രാജാവ് കൊല്ലപ്പെട്ടിരിക്കുന്നു എന്ന വിവരം ധരിപ്പിക്കുക.’ അവര്‍ തിരിച്ചുചെന്ന് ഗവര്‍ണറെ പ്രവാചക പ്രവചനത്തെ കുറിച്ചറിയിച്ചു. പിന്നീടാണ് ഭരണം പിടിച്ചെടുത്ത കിസ്റായുടെ മകന്റെ ഔദ്യോഗിക വിവരം വരുന്നത്. തിരുനബി(സ്വ) സത്യ പ്രവാചകനാണെന്ന് ബോധ്യപ്പെടാ`ന്‍ യമ“ന്‍ ഗവര്‍ണര്‍ക്ക് ഈ പ്രവചനം മാത്രം മതിയായിരുന്നു. അദ്ദേഹവും നിരവധി യമനികളും ഇസ്ലാം സ്വീകരിച്ചു. യമ`ന്‍ മദീനയുടെ ഭാഗമായി.
പേര്‍ഷ്യ`ന്‍ രാജ്യത്തിന്റെ പ്രതിസന്ധി അതിലും അവസാനിച്ചില്ല. മക`ന്‍ തന്നെ കൊല്ലുമെന്ന് കണ്ടറിഞ്ഞ് കിസ്റാ രാജാവ് തന്നെ മകനെ വധിക്കാ`ന്‍ മുന്‍കൂട്ടി ഒരു തന്ത്രം മെനഞ്ഞിരുന്നു. ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന മരുന്ന് എന്ന വ്യാജവിവരണത്തോടെ ഉഗ്രവിഷം നിറച്ച ഒരു കുപ്പി തന്റെ അധീനതയില്‍ അയാള്‍ സൂക്ഷിച്ചിരുന്നു. പിതാവിനെ കൊന്ന് ഭരണം പിടിച്ച് ആറുമാസമാവുന്പോഴാണ് മക`ന്‍ ഈ “മരുന്ന്’ കാണുന്നത്. അയാള്‍ അത് അകത്താക്കിയതും ജീവനറ്റു വീണു. നബി(സ്വ)യുടെ കത്ത് ചീന്തിയെറിഞ്ഞതിന്റെ ദുരിതം ആ രാജവംശത്തെ വേട്ടയാടുകയായിരുന്നു.
പിന്നീട് ഭരണമേറ്റെടുക്കാ“ന്‍ ആ കുടുംബത്തില്‍ ഒരാണ്‍തരിയുമുണ്ടായിരുന്നില്ല. കൊല്ലപ്പെടാതെ ശേഷിച്ച മകള്‍ ഒടുവില്‍ നേതൃത്വം ഏറ്റെടുത്തു. ഇതറിഞ്ഞ നബി(സ്വ) പറഞ്ഞു: “രാഷ്ട്രഭരണം സ്ത്രീയെ ഏല്‍പിച്ച ഒരു ജനതയും വിജയിക്കുകയില്ല’ (ബുഖാരി). അങ്ങനെ ഒരു ഘട്ടത്തില്‍ ലോകത്തെ ഏറ്റവും ശക്തമായിരുന്ന പേര്‍ഷ്യ“ന്‍ സാമ്രാജ്യം ക്ഷയിച്ചു ക്ഷയിച്ച് ഖലീഫ ഉമറുല്‍ ഫാറൂഖ്(റ)ന്റെ കാലത്ത് പൂര്‍ണമായും ഇസ്ലാമിനു അധീനപ്പെട്ടു. അതിനൊപ്പം ജസീറതുല്‍ അറബു മുഴുവനും പുറമെ ഇന്ത്യ മുതല്‍ ആഫ്രിക്കയുടെ മിക്ക ദേശങ്ങളിലും ഇസ്ലാം സ്വാധീനം നേടി. ഇന്ന് യൂറോപ്പിലും ഇസ്ലാം ശക്തി നേടുന്നു. നബി(സ്വ)യുടെ നയതന്ത്രജ്ഞതയുടെയും ദര്‍ശനങ്ങളുടെയും വിജയങ്ങളായിരുന്നു ഇതെല്ലാം

 

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ