വിശ്വാസ-കര്‍മങ്ങളുടെ സാകല്യമാണ് മതം. ഓരോന്നിനും അവയുടേതായ പ്രാധാന്യങ്ങളുണ്ടെങ്കിലും വിശ്വാസമാണ് മുഖ്യം. മനുഷ്യനെ നിഷേധിയാക്കാതിരിക്കുന്നത് അതാണ്. ഈമാന്‍ കാര്യങ്ങളെന്ന് പ്രസിദ്ധമായ ഷഠ്ദര്‍ശനങ്ങളാണ് ഇതില്‍ തന്നെ കൂടുതല്‍ പ്രധാനം. വിശ്വാസം മനസ്സ്കേന്ദ്രീകരിക്കുമ്പോള്‍ അതിന്റെ പ്രകടിതാടയാളങ്ങളാണ് കര്‍മങ്ങള്‍. പഞ്ച സാധനകള്‍ നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ടവയാണ്. ആരാധനയുടെ മാസമായ റമളാനില്‍ ഇസ്ലാം കാര്യങ്ങളെ കുറിച്ചുള്ള ദാര്‍ശനിക-മാനവിക ചിന്തകള്‍ ഏറെപ്രസക്തിയര്‍ഹിക്കുന്നു. ഈ രംഗത്തുള്ള ലളിത ശ്രമങ്ങളാണ് നിങ്ങളുടെ കൈകളിലുള്ളത്.
റമളാന്‍ വിശുദ്ധിയുടേതാണല്ലോ. കര്‍മത്തിലും വിശ്വാസത്തിലും സ്വഭാവത്തിലുമൊക്കെയും അതുകാണണം. മനസ്സറിഞ്ഞ് ഉള്‍കൊള്ളണം. പുണ്യങ്ങള്‍ സംഘടിപ്പിക്കാന്‍ ഇതിലേറെ നല്ലൊരു അവസരമില്ല. നോക്കി നില്‍ക്കാനോ ചിന്തിച്ചു മാറ്റിനിര്‍ത്താനോ സമയമില്ല. ആരാധനയുടെ പോര്‍ക്കളത്തില്‍ സക്രിയമാവുക. ഇനിയൊരു റമളാന്‍ നമുക്ക് എത്തിച്ചേരുമെന്ന് ഒരുറപ്പുമില്ലല്ലോ. നാളേക്കുവേണ്ടി പാകപ്പെട്ട മനസ്സും ശരീരവുമായി നമുക്ക് മാറാം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സകാത്ത്: നിര്‍ബന്ധവും നിര്‍വ്വഹണവും

ഇസ്ലാം കാര്യങ്ങളില്‍ മൂന്നാമത്തേതാണ് സകാത്ത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വിശ്വാസി അനിവാര്യമായും നിര്‍വഹിക്കേണ്ട സാമ്പത്തിക ബാധ്യതയാണിത്. ചില…

അതിഥിയും അടുക്കളയും

നോന്പുതുറക്കും പെരുന്നാളിനും മറ്റും നമുക്ക് അതിഥികളുണ്ടാവുമല്ലോ. ഒരു അതിഥി വീട്ടിലേക്ക് വരുന്നതിനെ നിങ്ങള്‍ എങ്ങനെ കാണുന്നു.…

ജീവിതം സുഖദുഃഖ സമ്മിശ്രം

വാടകവീട്ടിലെ താമസത്തിന്റെ അസ്വസ്ഥത അയാളെ എപ്പോഴും വേട്ടയാടിക്കൊണ്ടിരുന്നു. സ്വന്തമായൊരു വീട് അയാള്‍ എന്നോ കൊതിക്കുന്നതാണ്. ഒടുക്കം…