I (6)ഇസ്ലാമിനെയും പ്രവാചകനെയും സ്നേഹിക്കുന്നതിലും വിശ്വാസിനിയായതിലും ആരുമെന്നെ ആക്ഷേപിക്കേണ്ടതില്ല. ആ ദൂതനോടും മതത്തോടുമുള്ള എന്റെ അനുരാഗവും സ്നേഹവായ്പും അദമ്യമാണ്. ചിലരൊക്കെ ഞാ`ന്‍ ഇസ്ലാം മതം സ്വീകരിച്ചതിനെ ആക്ഷേപിക്കുന്നു. എന്നാല്‍ ഞാനൊരു ഇന്ത്യ`ന്‍ കവി പറഞ്ഞതാവര്‍ത്തിക്കട്ടെ: “ഞാ`ന്‍ അവിശ്വാസിയാകാം വിശ്വാസിയാകാം. അതിനെക്കുറിച്ചറിയുക ദൈവത്തിന് മാത്രമാണ്. മദീനാ മലര്‍വാടിയുടെ സാരഥിയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നു. ഞാനെന്നെത്തന്നെ ഗുണദോഷിക്കാനാണിഷ്ടപ്പെടുന്നത്.’
പടിഞ്ഞാറുനിന്ന് മുഹമ്മദ് നബിക്കു നേരെയുണ്ടായ ആക്രമണത്തിന് സമാനമായി ചരിത്രത്തിലൊരു വ്യക്തിയും അക്രമത്തിന് വിധേയനായിരിക്കില്ല. എന്നിരിക്കെ, ഞാനേറെ ഇഷ്ടപ്പെടുന്ന പ്രവാചകനെ സ്നേഹിക്കുകയും അദ്ദേഹത്തിന് വേണ്ടി പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നതില്‍ നിങ്ങള്‍ എന്തിനെന്നെ ആക്ഷേപിക്കുന്നു. അതെന്റെ വ്യക്തിപരവും വിശ്വാസപരവുമായൊരു കാര്യം മാത്രം.
മധ്യകാലത്ത് പ്രവാചകനെക്കുറിച്ച് പടിഞ്ഞാറു ജനിച്ച കെട്ടുകഥകള്‍ എന്തൊക്കെയാണ്. അവിടുന്ന് കര്‍ദ്ദിനാളായിരുന്നു, പോപ്പായി നിയമിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പുതിയ മതമുണ്ടാക്കിയതാണെന്നു വരെ സഭാധികാരികളും സയണിസ്റ്റുകളും എഴുതിപ്പിടിപ്പിച്ചു. ഇക്കഥകള്‍ ഞാ`ന്‍ പ്രചരിപ്പിക്കാത്തതാണ് ചിലരെ പ്രകോപിതരാക്കുന്നത്.
മുഹമ്മദ് നബി മറ്റു രണ്ടുപേരുമായി ചേര്‍ന്ന് പുതിയൊരു പൈശാചികമായ ത്രിത്വം ഉണ്ടാക്കാക്കാ`ന്‍ ശ്രമിച്ചുവെന്ന് ഫ്രഞ്ചില്‍ നിന്നും കള്ള റിപ്പോര്‍ട്ടുണ്ടാക്കി. നബിയുടെ കാര്യത്തില്‍ ഇംഗ്ലീഷ് സാഹിത്യകാരന്മാര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. പിശാചിനോട് സമമാണ് റസൂലെന്ന് വരുത്തിത്തീര്‍ക്കാ`ന്‍ അദ്ദേഹത്തിന്റെ പേരുപോലും അവര്‍ വക്രീകരിച്ചെഴുതി. ജര്‍മ`ന്‍ സാഹിത്യത്തില്‍ മുഹമ്മദ് എന്ന നാമത്തെ “മാഹും’ എന്നാക്കി. മുസ്ലിംകള്‍ മുഹമ്മദ് നബിയുടെ സ്വര്‍ണ പ്രതിമകള്‍ സ്ഥാപിച്ച് പൂജ നടത്തുന്നുവെന്നുപോലും കഥകളുണ്ടാക്കി.
പടിഞ്ഞാറ`ന്‍ സമൂഹ മനസ്സില്‍ ഇത്തരം നികൃഷ്ട ധാരണകള്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ടെന്നത് ദുഃഖകരമാണ്. ഇസ്ലാമിനോട് പടിഞ്ഞാറിനുള്ള ശാത്രവം പൊളിച്ചുകാട്ടാനാണ് എന്റെ ശ്രമങ്ങള്‍. ഇസ്ലാമിന്റെ ദൂതനെതിരായ പൊളിവചനങ്ങളുടെ യാഥാര്‍ത്ഥ്യം വെളിവാക്കിക്കൊടുക്കാനും അദ്ദേഹത്തിനുവേണ്ടി പ്രതിരോധിക്കാനും എന്നെ ആവേശിക്കുന്നത് സത്യത്തോടുള്ള ആഭിമുഖ്യം മാത്രമാണ്. കുറേ നുണകളും അപനിര്‍മിതിയും കൊണ്ടാണ് പടിഞ്ഞാറ് ഇസ്ലാമിന്റെയും ദൈവദൂതന്റെയും പ്രകാശനമായ സൗകുമാര്യത പൊതിഞ്ഞുപിടിച്ചിരിക്കുന്നത്. ഈ മുഖപടം ഞാ`ന്‍ വലിച്ചുകീറും. അതിന് എന്റെ ജീവ`ന്‍ ബലികൊടുക്കേണ്ടി വന്നാലും ഞാനുറച്ച് നില്‍ക്കും, നില്‍ക്കണം. കാരണം, സത്യത്തെ തൊട്ട് മൗനം പാലിക്കുന്നവ`ന്‍ മൂകനായ പിശാചാണ്.

ആന്‍മേരി ഷിമ്മല്‍

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ