ഷവര്‍മ കഴിച്ച് ഒരാള്‍ മരിച്ച സംഭവം കേരളത്തിലാകമാനം കോളിളക്കമുണ്ടാക്കിയത് അടുത്തകാലത്താണ്. ഭക്ഷ്യവിഷബാധയെക്കുറിച്ച് മലയാളികളുടെ ഗൗരവചിന്ത തുടങ്ങിയത് അപ്പോഴാണെന്ന് പറയാം. ഇന്‍സ്പെക്ഷനും റെയ്ഡുമൊക്കെ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഇപ്പോഴും പല സ്ഥലങ്ങളിലും മായം ചേര്‍ക്കലും പഴകിയ വില്‍പ്പനയുമെല്ലാം തകൃതിയായി നടക്കുന്നുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ബാക്ടീരിയകളോ, അവ പുറപ്പെടുവിക്കുന്ന വിഷപദാര്‍ത്ഥങ്ങളോ, മറ്റ് രാസപദാര്‍ത്ഥങ്ങളോ കലര്‍ന്ന ഭക്ഷണം കഴിക്കുന്നതു മൂലം തലവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയോടൊപ്പമോ അല്ലാതെയോ വയറിനും ശരീരത്തിനുമുണ്ടാകുന്ന മാരകമായ അസ്വസ്ഥതക്ക് ഭക്ഷ്യവിഷബാധ എന്നുപറയാം. സാല്‍മൊണെല്ല, സൈഫൈലോ കോക്കസ്, ബോട്ടിലിനം തുടങ്ങിയ വിഭാഗത്തില്‍ പെടുന്ന ബാക്ടീരിയകളോ അവ പുറപ്പെടുവിക്കുന്ന വിഷപദാര്‍ത്ഥങ്ങളോ ഭക്ഷ്യവിഷബാധക്ക് കാരണമാകുന്നു. കൃത്യസമയത്ത് ശരിയായ ചികിത്സ ലഭ്യമാകാത്തപക്ഷം ഇതുമൂലം മരണം വരെ സംഭവിക്കാം. കീടനാശിനികള്‍, ഡിറ്റര്‍ജന്‍റുകള്‍ തുടങ്ങിയവ ആഹാരത്തില്‍ കലരുന്നതും ഭക്ഷ്യവിഷബാധക്ക് കാരണമാകുന്നു.
വൃത്തിഹീനമായ പാചകരീതികളോ, പാകം ചെയ്യാത്തതോ, ചെയ്തതോ ആയ ആഹാരം ശരിയായ ഊഷ്മാവില്‍ സൂക്ഷിക്കാത്തതോ, ആഹാരത്തിന്റെ പഴക്കമോ ഭക്ഷ്യവിഷബാധക്ക് കാരണമാകാം. മറ്റൊരു പ്രധാനകാരണമാണ് മായം ചേര്‍ക്കല്‍. മരണപ്പെടാന്‍ ഷവര്‍മ തന്നെ കഴിക്കണമെന്നില്ല. പഴകിയതും മായം ചേര്‍ന്നതുമായ ഏതു ഭക്ഷണവും മതിയാകും. ഷവര്‍മ കഴിച്ച് മരണപ്പെടാനുണ്ടായ കാരണം ആീൗേഹശാെ എന്ന ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നു. കുറച്ച് കാലം മുമ്പ് ചൈനയില്‍ നിന്ന് വിതരണം ചെയ്ത പാലില്‍ നിന്നും ചോക്കലേറ്റ് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ നിന്നും അനവധി കുട്ടികള്‍ക്ക് വൃക്കരോഗം പിടിപെടുകയും അതിനെ തുടര്‍ന്ന് കുറേപ്പേര്‍ മരിക്കുകയും ചെയ്യുകയുണ്ടായി. പാലിന് നിറം കിട്ടാന്‍ വേണ്ടി ചേര്‍ത്ത മെലാമിന്‍ എന്ന രാസവസ്തുവായിരുന്നു ഇവിടെ വില്ലന്‍. ദിവസങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ പല ബ്രാന്‍ഡഡ് പാലുകളും (തമിഴ്നാട്ടില്‍ നിന്ന് വരുന്നവ) നിരോധിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ശവം കേടുകൂടാതെ സൂക്ഷിക്കാനുള്ള ഫോര്‍മലിന്‍ എന്ന രാസവസ്തു ചേര്‍ത്തതിനെതുടര്‍ന്നായിരുന്നു ഇത്.
ഭക്ഷണത്തില്‍ അടങ്ങിയ വിവിധ തരം വിഷാംശങ്ങളില്‍ നിന്നും ഉണ്ടാകുന്ന അസുഖങ്ങളെ മൊത്തത്തില്‍ എീീറ യീൃില റശലെമലെ െഎന്ന് പറയാവുന്നതാണ്. ഭക്ഷണത്തില്‍ ബാക്ടീരിയ, വൈറസ്, ഫംഗസ്, പാരസൈറ്റുകള്‍, ബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന ടോക്സിനുകള്‍, ഭക്ഷണത്തിന് നിറം, മണം എന്നിവ കിട്ടാന്‍ കലര്‍ത്തുന്ന രാസവസ്തുക്കള്‍ എന്നിവ ഉണ്ടാകാവുന്നതാണ്. പഴകിയ ഭക്ഷണത്തില്‍ നിന്ന് ഏറ്റവും സാധാരണയായി ഉണ്ടാകുക ബാക്ടീരിയ വിഷബാധ മൂലമുള്ള അസുഖങ്ങളാണ്. ഭക്ഷ്യവിഷബാധയ്ക്ക് വേറെയും കാരണങ്ങളുണ്ട്.
1. ഭക്ഷണം കഴിച്ച് 24 മണിക്കൂറിനുള്ളിലുണ്ടാകുന്ന അസുഖങ്ങള്‍ ബാക്ടീരിയ ബാധമൂലമുണ്ടാകുന്നവ. ഭക്ഷണം കഴിച്ച ഉടന്‍ (16വൃ)െ ഛര്‍ദ്ദി, വയറുവേദന ഇത് മൂലമാകാവുന്നതാണ്. ശരിക്കും പാകം ചെയ്യാത്ത ഇറച്ചിയില്‍ നിന്നും ഇത് പകരാം. ഇഹീെേൃശറശൗാ യീൗേഹശിൗാ എന്ന ബാക്ടീരിയ ഉല്‍പാദിപ്പിക്കുന്ന ടോക്സിനാണ് കാരണം. ഞരമ്പുകളെ ബാധിച്ച് തളര്‍ച്ചയുണ്ടാക്കി ക്രമേണ മരണം സംഭവിക്കാം. ഷവര്‍മ പാകം ചെയ്യുമ്പോള്‍ ബര്‍ണറില്‍ നിന്ന് അകന്നിരിക്കുന്ന ഉള്‍വശത്തെ ഇറച്ചി ശരിക്കും പാകമായിട്ടുണ്ടാവുകയില്ല. ഇത് പാര്‍സലായി വാങ്ങി മണിക്കൂറുകള്‍ അന്തരീക്ഷ താപനിലയില്‍ സൂക്ഷിക്കുമ്പോള്‍ ബാക്ടീരിയകള്‍ പെറ്റുപെരുകി മാരകമായ ടോക്സിന്‍ ഉല്‍പാദിപ്പിക്കുന്നു, ഈ ഭക്ഷണം മണിക്കൂറുകള്‍ക്കു ശേഷം കഴിക്കുമ്പോള്‍ മരണം സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!
2. കെമിക്കലുകള്‍ മൂലമുണ്ടാകുന്നവ: ചില തരം കടല്‍ മത്സ്യം, കക്ക, ഞണ്ട്, കൂണുകള്‍ എന്നിവ കഴിച്ച ഉടനെ ഉണ്ടാകുന്ന ശ്വാസം മുട്ടല്‍, ശരീരം ചൊറിഞ്ഞ് തടിപ്പ്, തലവേദന, കൈകാലുകളില്‍ തരിപ്പ്, മസിലുകളിലെ ശക്തമായ വേദന, കോച്ചല്‍, തലകറക്കം, ഛര്‍ദ്ദി, ബോധക്ഷയം എന്നിവ ഇവയിലടങ്ങിയ പ്രൊട്ടീനുകള്‍ അല്ലെങ്കില്‍ കെമിക്കലുകള്‍ മൂലമാകാം.
3. ഭക്ഷണം കഴിച്ച് 1 മുതല്‍ 3 ദിവസങ്ങള്‍ക്കുള്ളിലുണ്ടാകുന്ന അസുഖങ്ങള്‍. ഇത് പ്രധാനമായും ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചുണ്ടാകുന്ന ഇന്‍ഫെക്ഷനുകളാണ്. വന്‍കുടലിലുണ്ടാകുന്ന ഇന്‍ഫെക്ഷന്‍മൂലം വയറുവേദന, രക്തം, കഫം എന്നിവയോടുകൂടിയ വയറിളക്കം ഈ കാലയളവില്‍ പ്രത്യക്ഷപ്പെടാവുന്നതാണ്.
4. ഭക്ഷണം കഴിച്ച് 3 മുതല്‍ 5 ദിവസത്തിനകമുണ്ടാകുന്ന അസുഖങ്ങള്‍.
5. ഭക്ഷണം കഴിച്ച് ഒരു മാസത്തിന് ശേഷമുണ്ടാകാവുന്ന അസുഖങ്ങള്‍.
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍
വയറുവേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് പ്രധാനം. പനി, തലവേദന, ശരീരവേദന എന്നിവയും ഉണ്ടാകാം. ഛര്‍ദ്ദി അസഹനീയമാകുമ്പോള്‍ കുടിക്കുന്ന വെള്ളം മുഴുവന്‍ ശരീരത്തില്‍ നിന്ന് നഷ്ടപ്പെടുകയും ഇത് നിര്‍ജ്ജലീകരണത്തിന് വഴിവെക്കുകയും ചെയ്യുന്നു. ജലത്തിനൊപ്പം ശരീരത്തിലെ ലവണങ്ങളും നഷ്ടപ്പെടും. ഇത് ഉടന്‍ ഡ്രിപ്പ് വഴി ശരീരത്തിലെത്തിച്ചില്ലെങ്കില്‍ മരണത്തിലേക്ക് നയിച്ചേക്കാം. അസഹ്യമായ ദാഹം, കുഴിഞ്ഞ കണ്ണുകള്‍, വരണ്ടുണങ്ങിയ ചുണ്ടുകള്‍, ഉണങ്ങി ചുളിവ് വീണ തൊലി, വിയര്‍ത്ത കൈകാലുകള്‍ എന്നിവ നിര്‍ജ്ജലീകരണമുണ്ടാകുമ്പോഴുള്ള പ്രധാനലക്ഷണങ്ങളാണ്. താഴ്ന്ന രക്തസമ്മര്‍ദ്ദവും ദ്രുതഗതിയിലുള്ള നാഡിമിടിപ്പും രോഗത്തിന്റെ ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നു.
പ്രഥമ ചികിത്സ
ഛര്‍ദ്ദി, വയറിളക്കം എന്നിവയുള്ളപ്പോള്‍ ധാരാളം വെള്ളം കുടിക്കുവാന്‍ നല്‍കേണ്ടതാണ്. ഇളനീര്‍, ഉപ്പിട്ട കഞ്ഞിവെള്ളം, ഉപ്പും അല്‍പം പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം എന്നിവയും നല്‍കാം. ഇവ ഒന്നിച്ച് കുടിക്കുന്നതിന് പകരം അല്‍പാല്‍പം സിപ്പ് ചെയ്ത് കുടിക്കുന്നത് ഛര്‍ദ്ദി ഒഴിവാക്കാന്‍ സഹായിക്കുന്നു. ഛര്‍ദ്ദിക്കും എന്ന് വിചാരിച്ച് പലരും വെള്ളം കുടിക്കുവാന്‍ മടിക്കുന്നു. ഇതാണ് നിര്‍ജ്ജലീകരണത്തിലേക്കും അപകടാവസ്ഥയിലേക്കും നയിക്കുന്നത്. ഛര്‍ദ്ദിക്കുകയാണെങ്കിലും മേല്‍പറഞ്ഞ പാനീയങ്ങള്‍ നല്‍കിക്കൊണ്ടിരിക്കണം. അസുഖം ബാധിച്ച ശേഷമുള്ള മൂത്രത്തിന്റെ അളവ് രോഗിയുടെ അവസ്ഥ മനസ്സിലാക്കാന്‍ സഹായിക്കുന്നു. മൂത്രത്തിന്റെ അളവ് നല്ലവണ്ണമുണ്ടെങ്കില്‍ (34 മണിക്കൂറിനുള്ളില്‍ 1201200 ാഹ) രോഗി നിര്‍ജ്ജലീകരണത്തിലേയ്ക്ക് നീങ്ങുന്നില്ല എന്ന് ഉറപ്പാക്കാം. സാധാരണയായുള്ള ഭക്ഷ്യവിഷബാധകളെല്ലാം പ്രത്യേകിച്ച് ചികിത്സയൊന്നും കൂടാതെ പാനീയചികിത്സ കൊണ്ട് തന്നെ ഒന്നോ രണ്ടോ ദിവസത്തിനകം സുഖപ്പെടുന്നതാണ്. പക്ഷേ രണ്ട് ദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ തുടരുകയോ നിര്‍ജ്ജലീകരണത്തിന്റെ അവസ്ഥയിലേക്ക് നീങ്ങുകയോ ചെയ്താല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ശക്തിയായ ദാഹം, വരണ്ടിരിക്കുന്ന ചുണ്ട്, തൊലി, കുഴിഞ്ഞ കണ്ണുകള്‍, ആറുമണിക്കൂറിന് ശേഷവും തീരെ കുറഞ്ഞ കടും നിറത്തിലുള്ള മൂത്രം ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലും ഡോക്ടറെ കാണിക്കണം.
മായം കണ്ടുപിടിക്കുന്നതിനുള്ള വഴി
1. മഞ്ഞള്‍പൊടി മെറ്റാനില്‍ യെല്ലോ എന്ന ചായം, ഗോതമ്പ്, ചോളം എന്നിവയുടെ പൊടി ഇവയാണ് മഞ്ഞള്‍പ്പൊടിയില്‍ കണ്ടുവരുന്ന മായം. ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയില്‍ കുറച്ച് വീര്യമുള്ള ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ച് നേര്‍പ്പിക്കുക. നീലനിറം കാണുന്നുണ്ടെങ്കില്‍ മായം ചേര്‍ന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാം.
2. മല്ലിപ്പൊടി ചാണകപ്പൊടി, തവിട്, മരപ്പൊടി എന്നിവ മല്ലിപ്പൊടിയില്‍ കണ്ടുവരുന്നു. പൊടി വെള്ളത്തില്‍ അലിയിച്ചാല്‍ മരപ്പൊടി, തവിട് ഇവ പൊങ്ങിക്കിടക്കും.
3. കുരുമുളക് കുരുമുളകില്‍ കപ്ലങ്ങയുടെ കുരു ഉണക്കിപ്പൊടിച്ച് ചേര്‍ക്കുന്നു. കുരുമുളക്പൊടി വെള്ളത്തില്‍ ലയിപ്പിക്കുക, യഥാര്‍ത്ഥ കുരുമുളക്പൊടി വെള്ളത്തില്‍ അടിയും, മായവസ്തു ഉപരിതലത്തില്‍ പൊങ്ങിക്കിടക്കും.
4. തേന്‍ തേനില്‍ ശര്‍ക്കരപാനി ചേര്‍ക്കുന്നു. ഇതറിയാന്‍ തേനില്‍ ഒരു തിരിമുക്കി കത്തിക്കുക. തിരികത്തുമ്പോള്‍ പൊട്ടിതെറിക്കുന്നു വെങ്കില്‍ മായമുണ്ടെന്നു കരുതാം. അല്ലെങ്കില്‍ ഒരു തുള്ളി തേന്‍ ബ്ലോട്ടിംഗ് പേപ്പറില്‍ ഒഴിച്ചുവെയ്ക്കുക.
ബ്ലോട്ടിംഗ് പേപ്പര്‍ വലിച്ചെടുക്കാതെ അതേപടി ഇരുന്നാല്‍ തേന്‍ ശുദ്ധമാണ് എന്ന് മനസ്സിലാക്കാം.
5. ചെറുപയര്‍ കൃത്രിമ ചായങ്ങള്‍ ഉപയോഗിച്ച് ചെറുപയര്‍ മാര്‍ക്കറ്റില്‍ എത്താറുണ്ട്. കുറച്ച് സമയം വെള്ളത്തില്‍ കുതിര്‍ത്ത് വച്ചാല്‍ ചായം ഇളകിവരും.
6. കടുക് ആര്‍ഗിമണ്‍ എന്ന മുള്ളന്‍ ചെടിയുടെ വിത്താണ് കടുകില്‍ ചേര്‍ക്കുന്നത്. ഇതിന് കടുകിനേക്കാള്‍ വലുപ്പമുണ്ടായിരിക്കും.
7. ശര്‍ക്കര ശര്‍ക്കര വെള്ളത്തില്‍ ലയിപ്പിച്ച് ഏതാനും തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിക്കുക. ചുവപ്പുനിറം ഉണ്ടാകുന്നു എങ്കില്‍ കൃത്രിമ നിറം ചേര്‍ത്തിട്ടുണ്ട്.
8. പാല്‍കായംവെള്ളത്തില്‍ അലിയിച്ചു നോക്കുമ്പോള്‍ പാലുപോലെ വെളുത്ത ലായനിയാണ് ലഭിക്കുന്നത് എങ്കില്‍ കായത്തില്‍ മായം കലര്‍ന്നിട്ടില്ല എന്ന് വിശ്വസിക്കാം. അല്‍പ്പം കായം എടുത്ത് കത്തിച്ചുനോക്കുക. നല്ല ജ്വാലയോടെ കാണുന്നുണ്ടെങ്കില്‍ മായം കലര്‍ന്നിട്ടില്ല എന്നു കരുതാവുന്നതാണ്.
9. കാപ്പിപ്പൊടി കാപ്പിപ്പൊടിയില്‍ പുളിക്കുരുവിന്റെ തോട്, ചിക്കറി മുതലായ മായം കലര്‍ത്തുക പതിവാണ്. ചിക്കരി ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ പൊടി വെള്ളത്തില്‍ വിതറി നോക്കുക. ചിക്കരിപ്പൊടി വെള്ളത്തില്‍ താഴുകയും, വെള്ളം തവിട്ടു നിറമാകുകയും ചെയ്യും.
10. തേയില തേയിലയോടൊപ്പം മറ്റ് പല ചെടികളുടെയും അനുവദനീയമല്ലാത്ത കളറുകള്‍ ചേര്‍ത്ത് മാര്‍ക്കറ്റില്‍ എത്തും. കൂടാതെ കശുവണ്ടിപരിപ്പിന്റെ തൊലിയും വര്‍ണ്ണഭേദം വരുത്തി കലര്‍ത്തിവിടും. ഇത് കണ്ടുപിടിക്കുന്നതിനായി തേയിലയുടെ സാമ്പിള്‍ ഒരു നനഞ്ഞ വെള്ളക്കടലാസില്‍ ചിതറിയിടുക. ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍ കടലാസില്‍ മഞ്ഞ, പിങ്ക്, ചുവപ്പ് തുടങ്ങിയ നിറങ്ങള്‍ ക്രമേണ പടരുന്നതായി കാണുന്നുണ്ടെങ്കില്‍ മായമുണ്ടെന്ന് മനസ്സിലാക്കാം.
11. അരി അരിയില്‍ കാവിപൂശി കുത്തരിയുടെ നിറം വരുത്തുന്നു. ചൂടുവെള്ളത്തില്‍ കഴുകുമ്പോള്‍ നിറം ഇളകിവരും.
12. വെളിച്ചെണ്ണ വെളിച്ചെണ്ണയില്‍ പലതരം വിലകുറഞ്ഞ എണ്ണയും ചേര്‍ക്കും. വെളിച്ചെണ്ണയില്‍ അല്‍പം പെട്രോളിയം ഈതര്‍ ചേര്‍ത്തു തണുപ്പിക്കുക. വെള്ളനിറം ആകുന്നെങ്കില്‍ മായം ചേര്‍ത്തിട്ടുണ്ട്.
13. പാല്‍ പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്നറിയാന്‍ ചരിഞ്ഞ പ്രതലത്തില്‍ അല്‍പ്പം പാല്‍ ഒഴിക്കുക. പാട് വീഴ്ത്താതെ ഒഴുകി താണാല്‍ വെള്ളം ചേര്‍ത്തിട്ടുണ്ട്.
വാങ്ങുമ്പോള്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ വിശ്വസ്തനായ കച്ചവടക്കാരില്‍ നിന്നു നിലവാരമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ തന്നെ വാങ്ങുക. വിലക്കുറവ് മാത്രം പരിഗണിക്കാതിരിക്കുക, ഗുണനിലവാരം പ്രധാനമാണ്. പാക്കറ്റ് സാധനങ്ങളില്‍ നിര്‍മാതാവിന്റെ പൂര്‍ണവിലാസം ഉണ്ടെന്ന് ഉറപ്പുവരുത്തുക. നിര്‍മാണതീയതി, എന്നുവരെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെടുക. പാക്കറ്റ് സാധനങ്ങളില്‍ നിറം നല്‍കിയിരിക്കുന്നതിന് കൃത്രിമ നിറങ്ങളോ പ്രകൃതിദത്ത നിറങ്ങളാണോ ഉപയോഗിച്ചിരിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ ലേബല്‍ നോക്കി മനസ്സിലാക്കാന്‍ ശ്രമിക്കുക. വാങ്ങുന്ന സാധനങ്ങളുടെ ബില്‍ കൃത്യമായി സൂക്ഷിക്കുക.
അടുക്കളയില്‍ ശ്രദ്ധിക്കുവാന്‍
അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങള്‍ കൂടുതലായി വാങ്ങുമ്പോള്‍ അവ തരംതിരിച്ച് വേണ്ടരീതിയില്‍ സുരക്ഷിതമായി സൂക്ഷിക്കണം. ഉപയോഗിക്കല്‍ അനുവദനീയമല്ലാത്ത സമയം ആദ്യം ആകുന്ന സാധനം ആദ്യം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. പച്ചക്കറികള്‍ 50ുുാ ക്ലോറിന്‍ വെള്ളത്തില്‍ കഴുകി ഉപയോഗിക്കുക. മുട്ടയുടെ പുറം തോട് വൃത്തിയായി കഴുകിയ ശേഷം മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ഫ്രിഡ്ജിന്റെ താപനില 50 ഡിഗ്രിക്ക് താഴെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. മത്സ്യം/മാംസം എന്നിവ സൂക്ഷിക്കുന്ന ഫ്രീസറിന്റെ താപനില 18 ഡിഗ്രിയില്‍ താഴെ ആയിരിക്കണം. പാകം ചെയ്ത ഭക്ഷണം ചൂടുമാറിയ ശേഷം ഫ്രിഡ്ജിലേക്ക് മാറ്റുകയും തുടര്‍ന്ന് ആവശ്യത്തിന് എടുത്ത് ഉപയോഗിക്കുകയും ചെയ്യുക. ഒരിക്കല്‍ ഫ്രിഡ്ജില്‍ നിന്നും എടുത്ത് ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല.
ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴും വിളമ്പുമ്പോഴും അതിയായ ശുചിത്വം പാലിക്കുക. ഭക്ഷണം പാകം ചെയ്യുന്നയാളിന്റെ വ്യക്തിശുചിത്വം പ്രധാനമാണ്. കയ്യില്‍ മുറിവ്, വ്രണം, പകര്‍ച്ച വ്യാധികള്‍ എന്നിവയുള്ളവര്‍ ഭക്ഷണം പാകം ചെയ്യുകയും വിളമ്പുകയും ചെയ്യാതിരിക്കുക. ആവശ്യത്തിന് മാത്രം പാകം ചെയ്ത് ഉടന്‍ കഴിക്കുക. കൂടുതല്‍ പാകം ചെയ്തിട്ടുണ്ടെങ്കില്‍ ആവശ്യമില്ലാത്തത് ഉടന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. മണിക്കൂറുകള്‍ പുറത്ത് വെച്ച ഭക്ഷണം വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കുന്നത് ബാക്ടീരിയ ബാധയ്ക്ക് കാരണമാകും. ഭക്ഷണം കൈകാര്യം ചെയ്യുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ സോപ്പിട്ട് വൃത്തിയായി കഴുകുക. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ നേരിയ ഉപ്പുലായനിയിലും തുടര്‍ന്ന് ശുദ്ധജലത്തിലും രണ്ടോ മൂന്നോപ്രാവശ്യം കഴുകുന്നത് അതിലടങ്ങിയ വിഷാംശങ്ങള്‍, ബാക്ടീരിയ എന്നിവയെ അകറ്റുന്നതിന് സഹായിക്കുന്നു. പാര്‍സലായി ഹോട്ടലുകളില്‍ നിന്ന് വാങ്ങുന്ന പാകം ചെയ്ത ഭക്ഷണസാധനങ്ങള്‍ കൂടുതല്‍ സമയം പുറത്ത് സൂക്ഷിക്കാതെ ഉടന്‍ കഴിച്ച് തീര്‍ക്കുക. യാത്രാ വേളകളില്‍ പാകം ചെയ്ത മുട്ട, മത്സ്യം, മാംസാഹാരങ്ങള്‍ കഴിവതും കൂടെ കരുതാതിരിക്കുക. കാരണം ഇവയില്‍ വളരെ വേഗം ബാക്ടീരിയ വളര്‍ന്ന് ഭക്ഷ്യവിഷബാധയ്ക്ക് സാധ്യതയേറുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ (സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കുന്നവര്‍, കാന്‍സറിന് റേഡിയേഷന്‍, കീമോതെറാപ്പി ചികിത്സ ചെയ്യുന്നവര്‍) വേവിക്കാത്ത പഴം, പച്ചക്കറി, സലാഡുകള്‍ കഴിയുന്നതും ഒഴിവാക്കുക. കാരണം ഇവര്‍ക്ക് ബാക്ടീരിയ, വൈറസ് അസുഖങ്ങള്‍ പെട്ടെന്ന് ബാധിക്കാവുന്നതാണ്.

അബൂശഹ്ദ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ