I (27)      നാഥാ! നീ എന്നെ മിസ്കീനായി ജീവിപ്പിക്കണം. അതുപോലെ മരിപ്പിക്കുകയും വേണം. ഐഹികം പാരത്രിക ലോകത്തേക്കുള്ള കൃഷിയിടം മാത്രം. സത്യസാക്ഷിയുടെ നരകവും നിഷേധിയുടെ സ്വര്‍ഗവുമാണ് ഇഹം. ഇതുപോലുള്ള സ്വന്തം പ്രഖ്യാപനങ്ങള്‍ പ്രയോഗവല്‍കരിച്ചായിരുന്നു ആ ധന്യജീവിതം. ലളിതവും ദാരിദ്ര്യപൂര്‍ണവുമായ ജീവിതം. ഉണക്കറൊട്ടി ഭക്ഷിച്ചു, പരുപരുത്ത ഈന്തപ്പനയോലയില്‍ അന്തിയുറങ്ങി. ആ ലാളിത്യം ലോകത്തിന് മാതൃകയാണ്. വഫാതാകുന്നതുവരെ തന്റെ കുടുംബം രണ്ടുനാള്‍തുടര്‍ച്ചയായി വയര്‍ നിറയെ ബാര്‍ലിയുടെ റൊട്ടി ഭക്ഷിച്ചിട്ടില്ലെന്ന് തിരുപത്നി ബീവി ആഇശ(റ)യുടെ സാക്ഷിമൊഴി.

റസൂല്‍(സ്വ)യും സഹധര്‍മിണികളും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാ`ന്‍ നന്നായി കഷ്ടപ്പെട്ടു. പലപ്പോഴും മുഴുപട്ടിണിയും അര്‍ധപട്ടിണിയുമായി ജീവിക്കേണ്ടിവന്നു. തിരുഗൃഹത്തിലെ ജീവിതം അവരില്‍ ചിലരെ തളര്‍ത്തിയിരിക്കാം.
പക്ഷേ, എന്തു ചെയ്യും? ആരോട് വേവലാതിപ്പെടാന്? വരുമാനാനുസാരം ജീവിക്കുകയല്ലേ നിര്‍വാഹമുള്ളൂ. വരുംകാലത്ത് വിഭവങ്ങള്‍ വര്‍ധിച്ചേക്കാം. സമ്പന്നത കൈവരിച്ചേക്കാം. എന്നും ഒരുപോലെയാവില്ലല്ലോ? കാലങ്ങള്‍ മിന്നിമറിഞ്ഞു.
ക്രിസ്താബ്ദം 629ല്‍ ഖൈബര്‍ യുദ്ധം നടന്നു. യുദ്ധാനന്തരം രാഷ്ട്രത്തിനു ധാരാളം വരുമാനം ലഭ്യമായി. പത്നിമാരില്‍ പലരും ഭക്ഷ്യധാന്യങ്ങളില്‍ വര്‍ധനവ് ആവശ്യപ്പെടാ`ന്‍ പറ്റിയ സന്ദര്‍ഭമായി ഈ ക്ഷേമഘട്ടത്തെ കണ്ടു. ലഭിച്ചുകൊണ്ടിരിക്കുന്നവ ധര്‍മം ചെയ്യാനും മറ്റും തികയാതിരുന്നതിനാല്‍ ചെലവിനുള്ള തുക വര്‍ധിപ്പിക്കാ`ന്‍ നമുക്ക് തിരുദൂതരോട് ആവശ്യപ്പെടാം. അവര്‍ ഒന്നിച്ച് തിരുസന്നിധിയില്‍ വിഷയം അവതരിപ്പിച്ചു.
“യാ റസൂലല്ലാഹ്, ഞങ്ങള്‍ക്ക് നല്‍കിവരുന്നത് വളരെ പരിമിതമാണല്ലോ. അത് ഒന്നിനും തികയുന്നില്ല. ആയതിനാല്‍ തുക വര്‍ധിപ്പിക്കണം…’
“യാതൊരു നിര്‍വാഹവുമില്ല. ഞാനും എന്റെ പത്നിമാരായ നിങ്ങളും പാവപ്പെട്ടവരെ പോലെതന്നെ ജീവിക്കണം. സുഖലോലുപതയും ആഢംബരവും പ്രവാചകനും സഹധര്‍മിണികള്‍ക്കും ഭൂഷണമല്ല. പിന്നെ ഐഹികം സുഖിക്കാനുള്ളതല്ല. പാരത്രിക ലോകത്തേക്കുള്ള ഒരു കൃഷിയിടം മാത്രം. ക്ഷണികമായ സുഖങ്ങള്‍ ആസ്വദിച്ച് ആര്‍ഭാടപൂര്‍വം ശിഷ്ടകാലം ജീവിക്കണമെന്നാണ് നിങ്ങളുടെ മോഹമെങ്കില്‍ പറയൂ, അവരെ ഞാ`ന്‍ ഒഴിവാക്കിത്തരാം. പ്രവാചകനായ എന്റെ പത്നിപദത്തിലിരുന്നുകൊണ്ട് ജീവിതം ആഢംബര പൂര്‍ണമാക്കാ`ന്‍ ഏതായാലും പറ്റില്ല’ തിരൂദൂതര്‍ സൂചിപ്പിച്ചു.
വേണമെങ്കില്‍ പൊതു ഖജനാവില്‍ നിന്നെടുത്തു ഇഷ്ടം പോലെ സഹധര്‍മിണികളെ സുഖിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യാമായിരുന്നു. പക്ഷേ, പൊതുധനം രാഷ്ട്രതലവനും ആശ്രിതര്‍ക്കും ധൂര്‍ത്തടിക്കാനുള്ളതല്ലെന്ന് പഠിപ്പിക്കുകയായിരുന്നു റസൂല്‍(സ്വ).
തിരുപത്നിമാര്‍ ചെലവ് വര്‍ധനവ് ആവശ്യപ്പെട്ട വിവരം ഉമറുല്‍ ഫാറൂഖ്(റ)ന്റെ ചെവിയിലുമെത്തി. പ്രവാചകഭാര്യയായ തന്റെ പുത്രി ഹഫ്സ(റ)യും കൂട്ടത്തില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ അദ്ദേഹം രോഷാകുലനായി.
“ഹഫ്സാ, എന്താണു നീ ചെയ്തത്? റസൂല്‍(സ്വ) നിന്നെ വിവാഹ മോചനം നടത്താത്തത് ഈ ഉപ്പയെ വിചാരിച്ചാണെന്ന് നീ ഓര്‍ക്കണം. മറ്റു ഭാര്യമാരെ പോലെ തിരുദൂതരോട് കൂടുതലായി ഒന്നും ആവശ്യപ്പെടരുത്…’ ഉമര്‍(റ) മകളെ ഉപദേശിച്ചു.
ആ പ്രവാചക സ്നേഹിയുടെ അന്തരംഗം കലുഷിതമായി. അദ്ദേഹം അബൂബക്ര്‍(റ)നെ കാര്യം ധരിപ്പിച്ചു. ഇരുവരും തിരുസന്നിധിയില്‍ ചെന്നപ്പോള്‍ പ്രവാചകര്‍(സ്വ)ക്കു ചുറ്റും നിന്ന് പത്നിമാര്‍ ഓരോ ആവശ്യങ്ങള്‍ നിരത്തുകയാണ്.
“ആഇശാ…’ സിദ്ദീഖ്(റ) മകളെ വിളിച്ചു. ഉമര്‍(റ) മകള്‍ ഹഫ്സയെയും. ഇരുവരും മക്കളെ നന്നായി ശകാരിച്ചു.
“പറ്റിപ്പോയി, ഇനി ഇക്കാര്യത്തില്‍ ഞങ്ങള്‍ നബി(സ്വ)യെ ബുദ്ധിമുട്ടിക്കില്ല’ അവര്‍ തീര്‍ത്തു പറഞ്ഞു.
ആയിടെ ഒരു യാത്രയില്‍ നബി(സ്വ) വാഹനപ്പുറത്തു നിന്നു വീണു. നിസ്സാരമെങ്കിലും പരിക്കുപറ്റി. പത്നിമാര്‍ ആവശ്യങ്ങളുന്നയിച്ചു കൊണ്ടേയിരുന്നപ്പോള്‍ തിരുനബി(സ്വ) പ്രതിജ്ഞയെടുത്തു.
“ഞാ`ന്‍ ഇനി ഒരു മാസത്തിന് ഭാര്യമാരെ സമീപിക്കില്ല’ അങ്ങനെ ഏകനായി ഒരു മാസം തിരുദൂതര്‍ കഴിച്ചുകൂട്ടി. മദീനാ മസ്ജിദിനോടനുബന്ധിച്ച് ഒരു മുറിയുണ്ടായിരുന്നു. അതായിരുന്നു ഏകാന്തതക്ക് തിരുനബി(സ്വ) തെരഞ്ഞെടുത്തത്.
വൃത്താന്തം പത്നിമാരില്‍ ആഘാതമേല്‍പിച്ചു. ദുഃഖിതരായി അവര്‍ കണ്ണീര്‍ വാര്‍ത്തു. ഇത്തരമൊരു തീരുമാനം അവര്‍ നിനച്ചതേയില്ല. കപടവിശ്വാസികളാവട്ടെ, കുളം കലക്കാനുള്ള അവസരമായി ഇതിനെ കണ്ടു. “മുഹമ്മദ് പത്നിമാരെയെല്ലാം വിവാഹമോചനം ചെയ്തു’ എന്ന കളവ് അവര്‍ നാടാകെ പരത്തി. അപശ്രുതി കൂടിയപ്പോള്‍ ഭാര്യമാരുടെ മനസ്സ് കത്തി.
ഇതു ശരിയാണെന്നു ധരിച്ച സത്യവിശ്വാസികളുടെ ഹൃദയങ്ങളിലെല്ലാം വാര്‍ത്ത ദുഃഖം പരത്തി. തിരുദൂതരുടെ ക്ലേശപൂരിത ജീവിതമോര്‍ത്ത് അവരുടെ മനം നൊന്തു. ഭാര്യമാരുടെ ചെയ്തികളില്‍ അതൃപ്തിയും മുറുമുറുപ്പും തോന്നി. വിവാഹ മോചന വാര്‍ത്തയുടെ നിജസ്ഥിതി അറിയാ`ന്‍ പലരുടെയും മനസ്സ് തിടുങ്ങി. എങ്കിലും തിരുനബി(സ്വ)യോട് നേരിട്ടു ചോദിക്കാ`ന്‍ സ്വഹാബികള്‍ക്കാര്‍ക്കും ധ്യൈം വന്നില്ല. എങ്ങും ദുഃഖത്തിന്റെ കരിനിഴല്‍.
ഒടുവില്‍ ഉമര്‍(റ) നബി(സ്വ)യുടെ സന്നിധിയില്‍ ചെന്ന് പ്രവേശനാനുമതി തേടി. പക്ഷേ, തിരുദൂതര്‍ അനുമതി നല്‍കാത്തതിനാല്‍ അദ്ദേഹം തിരിച്ചുപോന്നു. ദിവസങ്ങള്‍ കഴിഞ്ഞു. ഉമര്‍(റ) വീണ്ടും പ്രവാചകരുടെ കവാടത്തിലെത്തി. അനുമതി ലഭിക്കാത്തതിനാല്‍ അന്നും തിരിച്ചുപോന്നു. മൂന്നാമത്തെ ശ്രമത്തില്‍ അനുമതിയായി.
ഭവ്യതയോടെ തിരുസന്നിധിയില്‍ പ്രവേശിച്ചു. നബി(സ്വ) ഏകനായി കട്ടിലില്‍ കിടക്കുന്നതു കണ്ടു ഉമറിന്റെ കരളലിഞ്ഞു. പായയുടെ പാടുകള്‍ തിരുദേഹത്ത് ചിത്രപ്പണി നടത്തിയിരിക്കുന്നു. മുറിയുടെ ഒരു ഭാഗത്ത് ഒഴിഞ്ഞ ഏതാനും മണ്‍പാത്രങ്ങള്‍. മറ്റൊരു മൂലയില്‍ തോല്‍പാത്രം. മറ്റൊന്നും അവിടെ കണ്ടില്ല.
ഈ അവസ്ഥ ഉമര്‍(റ)നെ വിഷാദിപ്പിച്ചു. അകതാരില്‍ തളം തീര്‍ത്ത നൊമ്പരത്തോടെ അദ്ദേഹം ആരാഞ്ഞു: “യാ ഹബീബല്ലാഹ്, അങ്ങ് പത്നിമാരെയെല്ലാം ത്വലാഖ് ചൊല്ലിയെന്നോ?’
“ഇല്ല, അവരെ വിവാഹമോചനമൊന്നും ചെയ്തിട്ടില്ല…’
“എങ്കില്‍ ഈ വാര്‍ത്ത ഞാ`ന്‍ ജനങ്ങളെ അറിയിക്കട്ടേ? അവരെല്ലാം സന്ദേഹത്തിലും ഖിന്നരുമാണ്’
“അറിയിക്കുക’ എന്നു തിരുദൂതര്‍.
ഉമര്‍(റ) ആഹ്ലാദപൂര്‍വം പടിയിറങ്ങി. ഉറക്കെ തക്ബീര്‍ മുഴക്കി. ജനം കാതോര്‍ത്തു. “തിരുദൂതര്‍ ഭാര്യമാരെ വിവാഹമോചനം നടത്തിയിട്ടില്ല’ ഉമര്‍(റ) ഉറക്കെ വിളിച്ചുപറഞ്ഞു. സത്യസാക്ഷികളുടെ ഹൃദയത്തില്‍ ആളിക്കത്തിയിരുന്ന ശോകാഗ്നി കെട്ടുതുടങ്ങി. തിരുപത്നിമാരുടെ അകത്തളങ്ങളില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ പ്രസരിച്ചു.
ദിവസങ്ങള്‍ പിന്നിട്ടു. നബി(സ്വ) തീരുമാനിച്ച കാലയളവിന്റെ പൂര്‍ത്തീകരണ ദിവസം അവിടുന്ന് ആഇശാ ബീവി താമസിക്കുന്ന കുടിലിലേക്ക് കടന്നുചെന്നു.
“അല്ലാഹുവിന്റെ ഹബീബായവരേ, ഒരു മാസം ഞങ്ങളെ സമീപിക്കുകയില്ല എന്നല്ലേ അങ്ങ് പ്രതിജ്ഞയെടുത്തിരുന്നത്, എന്നിട്ടിപ്പോള്‍ തന്നെ വന്നതെന്തേ? ഇന്നേക്ക് 29 ദിവസമല്ലേ ആയുള്ളൂ’ ആഇശാ(റ)യുടെ അന്വേഷണം.
“ആഇശാ, ഈ മാസം 29 ദിവസമേയുള്ളൂ’ പ്രവാചകരുടെ മറുപടി.
ഒന്നുകില്‍ ലളിതജീവിതം നയിച്ചു പത്നിപദവിയില്‍ തുടരാം, അല്ലെങ്കില്‍ വിവാഹബന്ധം വേര്‍പെടുത്തി ഇഷ്ടാനുസാരം കഴിയാം. രണ്ടിലൊന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പ്രവാചകര്‍ അവര്‍ക്കുനല്‍കി.
ഖുര്‍ആനിക സൂക്തം തിരുനബി(സ്വ) പാരായണം ചെയ്തു കേള്‍പ്പിച്ചു:
“നബിയേ! ഭാര്യമാരോടു പറയുക, നിങ്ങള്‍ ഭൗതിക സുഖ ജീവിതവും അലങ്കാരങ്ങളുമാണ് ഇഷ്ടപ്പെടുന്നതെങ്കില്‍ വരിക, മോചനദ്രവ്യം നല്‍കി നല്ലരൂപേണ നിങ്ങളെ ഒഴിവാക്കിത്തരാം. അല്ലാഹുവിനെയും റസൂലിനെയും പരലോകത്തെയുമാണ് നിങ്ങള്‍ ഇഷ്ടപ്പെടുന്നതെങ്കില്‍ നിങ്ങളില്‍ നിഷ്കളങ്കര്‍ക്ക് അല്ലാഹു തക്ക പ്രതിഫലം ഒരുക്കിയിരിക്കുന്നു’ (അഹ്സാബ്/28,29).
“യാ റസൂലല്ലാഹ്, അങ്ങ് മാപ്പ് നല്‍കിയാലും, ഇവളോട് ക്ഷമിക്കുക. ഞാ`ന്‍ തെരഞ്ഞെടുക്കുന്നത് അല്ലാഹുവിനെയും റസൂലിനെയും മാത്രമാണ്…’ ബീവി ഈറ`ന്‍ മിഴികളോടെ അറിയിച്ചു.
“അങ്ങനെയാവട്ടെ’
തിരുദൂതര്‍ ആ കൊച്ചുകുടിലിന്റെ പടിയിറങ്ങവെ ബീവി ഒന്നുകൂടി ഓര്‍മപ്പെടുത്തി.
“യാ റഹ്മതന്‍ലില്‍ ആലമീ`ന്‍, എന്റെ ഈ തീരുമാനം അങ്ങ് മറ്റു പത്നിമാരോടൊന്നും പറയരുതേ…’
തിരുദൂതര്‍ സുസ്മേരവദനനായി പറഞ്ഞു: “ആഇശാ, ഞാ`ന്‍ ഒരധ്യാപകനായാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്; അക്രമിയായല്ല.’
ഇതുപോലെ മറ്റു ഭാര്യാഗൃഹങ്ങളിലെല്ലാം ചെന്നു രണ്ടിലൊന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി. ആഢംബര ജീവിതവും മുത്തുനബിയുമായുള്ള വേര്‍പാടും ആരും സ്വീകാര്യമായി കണ്ടില്ല. അവരെല്ലാവരും തിരുസഹവാസം തെരഞ്ഞെടുത്തു. അങ്ങനെയവര്‍ വിശ്വാസി സമൂഹത്തിന് മാതൃകാ മാതാക്കളായി ജീവിച്ചു.
(റൂഹുല്‍ ബയാ`ന്‍))00)0000 000

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

കുടുംബ ജീവിതം: നബിമാതൃക

നൂറ്റാണ്ടുകൾ പിന്നിട്ടു. അഭിരുചികളും ട്രെന്റുകളും കടുത്ത പകർച്ചകൾക്കു വിധേയമായി. എന്നിട്ടും തിരുനബി(സ്വ) ഭാര്യമാരും മക്കളും ഒത്തു…

● നിസാമുദ്ദീൻ അസ്ഹരി പറപ്പൂർ