ദീനീപ്രബോധനരംഗത്ത്തിളങ്ങിനിന്നപണ്ഡിതശ്രേഷ്ഠൻ സയ്യിദ്ഉമറുൽ ഫാറൂഖ്അൽബുഖാരി എന്ന പൊസോട്ട്തങ്ങൾ വിടപറഞ്ഞിരിക്കുന്നു. ആത്മീയരംഗത്ത്തിളങ്ങിനിൽക്കുകയും ഒരു സമൂഹത്തെ ഒന്നാകെ ചുമലിലേറ്റുകയുമായിരുന്നു മഹാനുഭാവൻ. ബിദ്അത്തിനെതിരെയും ജനങ്ങളുടെ വിവിധ രീതിയിലുള്ള മൂല്യ ശോഷണത്തിനെതിരെയും നിരന്തരം ശബ്ദിച്ചു കൊണ്ടാണ്തങ്ങൾ സമൂഹത്തിലിടപെടുന്നത്. പ്രബോധനവീഥിയിൽ സക്രിയമായി നിലകൊള്ളുന്നതിന്റെ ഭാഗമായായിരുന്നു തങ്ങൾ മഞ്ചേശ്വരത്ത്മള്ഹർ വിദ്യാഭ്യാസസമുച്ചയം സ്ഥാപിച്ചത്. സ്ഥാപനത്തിനു വേണ്ടി ഒരു സ്ഥാപനം എന്നതിനു പകരം തികച്ചും അനിവാര്യമായിരുന്നു മള്ഹർ. വിദ്യാഭ്യാസസംവിധാനം എന്നതിലൊതുങ്ങി നിൽക്കാതെ ദീനീ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിഅത്. ബിദ്അത്തുകൾക്കെതിരെയുള്ള മുന്നേറ്റത്തിനു മാത്രമല്ല മത വിരുദ്ധമായ എല്ലാ പ്രചാരണങ്ങൾക്കും തങ്ങളും സ്ഥാപനങ്ങളും നേതൃത്വം നൽകി. മഞ്ചേശ്വരം ഭാഗത്ത്മുസ്‌ലിംകളുടെ പേരുള്ള ക്രൈസ്തവ മിഷണറിമാർശക്തമായി പ്രവർത്തിച്ചഘട്ടത്തിൽ പരിസരത്തുള്ള പണ്ഡിതരെ ഒരുമിച്ചു കൂട്ടി അദ്ദേഹം സംഘടിപ്പിച്ച മതതാരതമ്യ പഠനകോഴ്‌സ്ഓർക്കുകയാണ്. എട്ട്മാസത്തോളം ഇതിന്റെ തുടർസംഗമങ്ങൾ നടന്നു. ക്രൈസ്തവരുടെ ദുരാരോപണങ്ങൾ പ്രതിരോധിക്കാൻ പണ്ഡിതർക്ക്കരുത്ത്നൽകുകയായിരുന്നു തങ്ങൾ. ഇങ്ങനെ പലരീതിയിൽ മതസേവനം നടത്തി സായൂജ്യമടഞ്ഞാണ്മഹാൻ വിട പറഞ്ഞത്. സയ്യിദവർ കൾകാണിച്ച ആദർശബോധം നമ്മെ നയിക്കട്ടെ എന്ന്നമുക്ക്പ്രാ ർത്ഥിക്കാം.

You May Also Like

സുന്നിവോയ്സ് കാമ്പയിന്‍

“വായനയെ മരിക്കാനനുവദിക്കില്ല’ എന്ന തീവ്രമായ മുദ്രാവാക്യവുമായി കേരളത്തിലെ ആധികാരിക ഇസ്‌ലാമിക ശബ്ദം സുന്നിവോയ്സിന്റെ പ്രചാരണ കായിന്‍…

ഉസ്മാനിയാ ഖിലാഫത്ത് ഓര്മിപ്പിക്കുന്നത്!

ലോകത്തിനു മാതൃകയായിരുന്നു ഖിലാഫതുര്‍റാശിദ. പ്രവാചകര്‍(സ്വ)യില്‍ നിന്ന് നേരിട്ട് ദീന്‍ മനസ്സിലാക്കിയ പ്രമുഖ ശിഷ്യരായ നാലു മഹാന്മാരുടെ…

പുതുജന്മം പ്രാപിക്കുക

വിശുദ്ധിയുടെ ഒരു മഹാ പ്രവാഹം കൂടി വിടപറയുകയാണ്. ശരിയായ രീതിയില്‍ ഈ സൗഭാഗ്യം വിനിയോഗിച്ചുവോ എന്ന…