മത്സ്യബന്ധനം നടത്തുന്ന നിരീശ്വരവാദിയും പരിണാമവാദിയുമായ നാസ്തികൻ കപ്പൽ റാഞ്ചുന്ന കടൽ കൊള്ളക്കാരനോട് നടത്തിയ സംഭാഷണം:
നാസ്തികൻ: സുഹൃത്തേ, ഈ കിരാത പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. മനുഷ്യനാണെങ്കിൽ അൽപമെങ്കിലും കാരുണ്യം ഹൃദയത്തിൽ തുടിക്കണം.
കൊള്ളക്കാരൻ: എന്താണ് പ്രശ്‌നം?
നാസ്തികൻ: നിരപരാധിയായ കപ്പൽ യാത്രക്കാരെ നിങ്ങൾ കൊന്നൊടുക്കിയതിന് വല്ല കണക്കുമുണ്ടോ? അവരുടെ സമ്പത്ത് ബലമായി പിടിച്ചെടുത്തതിൽ നിങ്ങൾക്ക് ഖേദമില്ലേ? അവരും നമ്മെപ്പോലെ വേദനയും ദുഃഖവുമുള്ളവരല്ലേ?
നിങ്ങൾ കുടുംബം പോറ്റാൻ പരിശ്രമിക്കുകയായിരിക്കാം. പക്ഷേ അനേകം കുടുംബങ്ങൾ അതുമൂലം നിരാലംബരായില്ലേ?
കൊള്ളക്കാരെ പിടികൂടുന്ന സ്‌ക്വാഡിന് നിങ്ങളെ പിടിക്കാനായില്ല എന്നു വന്നേക്കാം. എന്നാലും നമുക്ക് അൽപമെങ്കിലും സഹജീവി സ്‌നേഹം വേണ്ടേ?!
കൊള്ളക്കാരൻ: ശരിയാണ്, എനിക്ക് അതിൽ വേദനയുണ്ട്. പക്ഷേ നിങ്ങളുടെ കാര്യം ഓർക്കുമ്പോൾ ഞങ്ങളും വിമാനം റാഞ്ചുന്നവരും തീവണ്ടി ആക്രമിക്കുന്നവരും എത്രയോ കാരുണ്യവാന്മാരാണ്.
നാസ്തികൻ: അതെങ്ങനെ? ഞങ്ങൾ മീൻ പിടിക്കുന്നത് നിയമ വിധേയമായാണ്. നിങ്ങൾ അങ്ങനെയാണോ?
കൊള്ളക്കാരൻ: മത്സ്യബന്ധനത്തിന് അനുമതി സംഘടിപ്പിച്ചിട്ടുണ്ടെങ്കിൽ കൂടി നിങ്ങൾ അതി ക്രൂരരാണ്. കാരണം മനുഷ്യരും മത്സ്യങ്ങളും മറ്റു മൃഗങ്ങളുമെല്ലാം ഒരേ ബിന്ദുവിൽ നിന്ന് ഉടലെടുത്തതല്ലേ?!
നാസ്തികൻ: അതേ. പക്ഷേ, പിന്നീട് പരിണമിച്ച് വ്യത്യസ്ത രൂപവും ഭാവവും വന്നില്ലേ?
കൊള്ളക്കാരൻ: ശരിയായിരിക്കാം, പക്ഷേ അവക്കും വേദനയില്ലേ? ഇനിയും ജീവിക്കാൻ മോഹമില്ലേ? മരിക്കുന്നതിൽ അവയൊന്നും സന്തോഷിക്കുന്നില്ലല്ലേ? അവർക്കും ഇണകളും സന്താനങ്ങളും സന്തോഷ ജീവിതങ്ങളുമില്ലേ? നിങ്ങൾ അവ തകർക്കാൻ പാടുണ്ടോ?
മാത്രമല്ല, ഞങ്ങൾ ആക്രമിക്കുന്നത് പ്രതികരിക്കാൻ കഴിവും നിയമങ്ങളും രക്ഷപ്പെടാൻ സംവിധാനങ്ങളുമുള്ളവരെയാണ്. പിടിക്കപ്പെട്ടാൽ ഞങ്ങളെ ശിക്ഷിക്കാനും അവർക്കാവും. എന്നാൽ, നിങ്ങൾ പിടികൂടുന്നതും ചുട്ടു കൊല്ലുന്നതും പ്രതികരിക്കാനാവാത്ത പാവങ്ങളെയാണ്.
നിങ്ങൾ പിടിക്കുന്ന മത്സ്യങ്ങളിൽ പലതും ഗർഭിണികളും കുഞ്ഞുങ്ങളുമായിരിക്കും. ഞങ്ങൾ ആരെയും വീട്ടിലും പരിസരത്തും ചെന്ന് തട്ടിക്കൊണ്ടു പോകാറില്ല. മാത്രമല്ല, ഞങ്ങൾ ആഗ്രഹിച്ച സമ്പത്ത് ലഭിച്ചാൽ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ അവരെ ജീവനോടെ തിരിച്ചയക്കുകയും ചെയ്യാറുണ്ട്.
എന്നാൽ നിങ്ങൾ മത്സ്യങ്ങളുടെ ആവാസ കേന്ദ്രത്തിൽ ചെന്ന് ഒറ്റത്തവണ തന്നെ ലക്ഷവും കോടിയും ജീവനുകളെ നിഷ്‌കരുണം കൊന്നുകളയുന്നു. ഞങ്ങൾ തെറ്റാണെന്ന് അംഗീകരിച്ചു കൊല ചെയ്യുന്നു. എണ്ണമെടുത്താൽ നിങ്ങളുടെ കൊലപാതകത്തിന്റെ ഒരു ശതമാനം പോലുമാവില്ല.
നാസ്തികൻ കുടുങ്ങി. മറുപടി ദൈവവിശ്വാസി തന്നെ പറയണമല്ലോ.
‘ഈ ഭൂലോകത്തുള്ളതെല്ലാം മനുഷ്യരേ, നിങ്ങൾക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ് (വിശുദ്ധ ഖുർആൻ 1.29). അവന് ആവശ്യമുള്ളത് നിയമാനുസൃതമായി കൊല്ലാം, തിന്നാം, വളർത്താം. അനാവശ്യമായി ഏതൊരു ജീവിയെ കൊല്ലുന്നതും നിഷിദ്ധമാണ്.
മനുഷ്യനാണ് സൃഷ്ടിപ്പിലെ കേന്ദ്രബിന്ദു. അവനു വേണ്ടിയുള്ളതാണെല്ലാം എന്ന വിശ്വാസിയുടെ വാക്കുകൾ മാത്രമാണ് ഇതിന് മറുപടി.
നേർകാഴ്ച
വൈരുധ്യാധിഷ്ഠിത
ഭൗതിക-ബിദഈ
വിവാദങ്ങൾ
അബ്ദുല്ല അമാനി പെരുമുഖം

ടുണ്ടോ?